പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ തകര്‍ച്ച വിലയിരുത്തിയത് കൃത്യമായിട്ടല്ലെന്ന് പരാതി

ചെങ്ങന്നൂര്‍: പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ തകര്‍ച്ച വിലയിരുത്തിയത് കൃത്യമായിട്ടല്ലെന്ന് പരാതികള്‍. ചെങ്ങന്നൂര്‍ പാണ്ടനാടുള്ള ശിവരാജന്‍റെ വീട് അതിന്‍റെ വലിയൊരു ഉദാഹരണമാണ്. ചുറ്റിനും താങ്ങ് കൊടുത്ത് നിർത്തിയിരിക്കുന്ന വീട് ഏത് നിമിഷവും പൊളി‌‌ഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. പക്ഷേ ഈ വീടിന് കിട്ടുക 50000 രൂപ മാത്രമാണ്. പാണ്ടനാട് പഞ്ചായത്തിലെ 11ആം വാര്‍ഡില്‍ താമസിക്കുന്ന ശിവരാജന്‍റേത് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞ് വീഴാവുന്ന വീടാണ്. വീട് താങ്ങിനിര്‍ത്തിയിരിക്കുന്നത് ചുറ്റിനും ഊന്ന് കൊടുത്താണ്. എന്നാല്‍ വീട് ഉള്‍പ്പെട്ടത് ചെറിയ തകരാറുള്ളവയുടെ പട്ടികയില്‍. ഇതോടെ പഞ്ചായത്ത് അധികൃതര്‍ക്ക് […]

Continue Reading

നഗരത്തിൽ സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനം തുടങ്ങി

മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചു . വിമാനത്താവളം ഉദ്ഘാടനത്തോടെയാണ് ക്യാമറകൾ പ്രവർത്തിപ്പിച്ച് തുടങ്ങിയത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലായി 29 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇരിട്ടി റോഡിൽ കളറോഡ് പാലം വരെയും തലശ്ശേരി റോഡിൽ കനാൽ വരെയുമാണ് ക്യാമറകൾ വെച്ചത്. കണ്ണൂർ റോഡിലും വിമാനത്താവളത്തിലേക്കുള്ള മട്ടന്നൂർ-അഞ്ചരക്കണ്ടി റോഡിൽ വായാന്തോട് മുതൽ കാര പേരാവൂർ വരേയുമാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. നഗരസഭയുടേയും പോലീസിന്റെയും ഹോക്ക് ഇന്ത്യയുടെയും നേതൃത്വത്തിൽ തലശ്ശേരിയിലെ ക്രേബ് ഗ്ലോബൽ സെക്യൂരിറ്റിയാണ് ക്യാമറ […]

Continue Reading

പ്രതിഷേധം ഫലം കണ്ടു; പെൻസ്റ്റോക് പൈപ്പിന്റെ പരിസരത്തെ കാട്‌ വെട്ടിതെളിച്ചു

കുഞ്ചിത്തണ്ണി: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മൂന്നാർ ഹെഡ് വർക്ക്സ് ഡാമിൽനിന്നു പള്ളിവാസൽ പഴയ പവർഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെൻസ്റ്റോക് പൈപ്പിന്റെ പരിസരത്തെ കാട്‌ വെട്ടിതെളിച്ചു. പെൻസ്റ്റോക് പരിസരത്ത് കാടുകയറി കിടക്കുന്നതിനാൽ വന്യമൃഗശല്യം രൂക്ഷമായിരുന്നു. വിദഗ്‌ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുകിലോമീറ്റർ ദൂരത്തിൽ പത്തുമീറ്റർ വീതിയിലാണ് കാട് വെട്ടിതെളിച്ചത്. എന്നാൽ പെൻസ്റ്റോക് പൈപ്പിലെ തകരാർ, ചോർച്ച എന്നിവ പരിഹരിക്കാൻ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. അഞ്ചുവർഷം മുമ്പ് എക്സ്റ്റൻഷൻ പദ്ധതിയിലേക്ക് വെള്ളം എത്തിക്കാൻ സ്ഥാപിച്ച പെൻസ്റ്റോക് പൈപ്പുകൾ പെയിൻറ് ചെയ്തു […]

Continue Reading

ജൈവ കാർഷിക രംഗത്തു വിജയംകൊയ്ത് കുട്ടിക്കർഷകർ

രാജാക്കാട്: ജൈവ കാർഷിക രംഗത്തു വിജയംകൊയ്ത് രാജാക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടിക്കർഷകർ. ഈ അധ്യയന വർഷത്തിലെ ആദ്യകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. മികച്ച വിളവാണ് കുട്ടി കർഷകർക്ക് ആദ്യകൃഷിയിൽനിന്നു ലഭിച്ചത്. അധ്യയന വർഷത്തിൻെറ ആരംഭത്തിൽ തന്നെ കൃഷിയാരംഭിച്ചെങ്കിലും പ്രളയത്തിൽ അവ പാടേ നശിക്കുകയായിരുന്നു. എന്നാൽ തോൽക്കാൻ കുട്ടികൾ തയ്യാറല്ലായിരുന്നു. രണ്ടാം തവണയും കൃഷിയിറക്കി. സ്‌കൂളിലെ തരിശായി കിടന്ന സ്ഥലത്തും ഗ്രോ ബാഗുകളിലുമായിരുന്നു കൃഷി നടത്തിയത്. ബീൻസ്, കോളിഫ്‌ളവർ, കാബേജ്, പയർ എന്നിവയാണ് കൃഷിചെയ്തത്. ഇതിൽ പാകമായ […]

Continue Reading

തലശ്ശേരി-മാഹി നാലുവരിപ്പാത: മുഴപ്പിലങ്ങാട്ടെ പ്രവൃത്തികൾ ആരംഭിച്ചു

എടക്കാട്: മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെയുള്ള തലശ്ശേരി-മാഹി നാലുവരി ബൈപ്പാസ് റോഡിന്റെ മുഴപ്പിലങ്ങാട്ടെ നിർമാണം ആരംഭിച്ചു . റെയിൽവേ മേൽപ്പാലം ടോൾബൂത്തിനടുത്തുനിന്നാണ് ബൈപ്പാസ് തുടങ്ങുന്നത് . നിലവിലുള്ള ദേശീയപാതയോട് ചേർന്ന് റെയിൽവേ ക്രോസിങ്‌ ഒഴിവാക്കി അഞ്ചരക്കണ്ടി പുഴയയ്ക്ക് കുറുകെ പാലം പണിതാണ് ബൈപ്പാസിന്റെ നിർമാണം. മരങ്ങൾ മുറിച്ചുനീക്കി. വയൽ പ്രദേശമായതിനാൽ മണ്ണിട്ട് ഉയർത്തിയതിനുശേഷമാണ് റോഡ് നിർമിക്കുക. പാലത്തിന്റെ നിർമാണവും ദ്രൂതഗതിയിൽ പുരോഗമിക്കുകയാണ്. വഹനങ്ങളുടെ സാന്ദ്രത അറിയുന്നതിന് ദേശീയപാതാ വിഭാഗം കഴിഞ്ഞദിവസം ട്രാഫിക് സർവേ നടത്തിയിരുന്നു. ഒരുദിവസം എത്ര […]

Continue Reading

തലചായ്ക്കാനൊരിടം തേടി തോമസ് മാഷ്…..

ചെറുതോണി: കലോത്സവങ്ങളിലും പ്രവർത്തിപരിചയ മേളകളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി കുട്ടികൾക്ക് പരിശീലനം നൽകി എ ഗ്രേഡ് നേടിക്കൊടുത്ത കലാ അധ്യാപകൻ തലചായ്ക്കാനൊരിടം തേടി അലയുന്നു. വെള്ളത്തൂവൽ പഞ്ചായത്തിലെ നായ്ക്കുന്നിൽ താമസിച്ചുകൊണ്ടിരുന്ന നടുത്തൊട്ടിയിൽ തോമസിനാണ് ഈ ദുർഗതി അനുഭവിക്കേണ്ടി വരുന്നത്. ഈ വർഷത്തെ പ്രളയദുരിതത്തിൽ ആകെയുണ്ടായിരുന്ന നാല് സെന്റ് സ്ഥലത്തിൽ രണ്ടുസെന്റ് സ്ഥലം ഒലിച്ചുപോയി. ഇതോടൊപ്പം താമസിച്ചുകൊണ്ടിരുന്ന വീടും പോയി. വീണ്ടും അവിടെ താത്കാലിക വീട് പണിയാൻ ശ്രമിച്ചപ്പോൾ വാസയോഗ്യമല്ലാതായ സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസറും പഞ്ചായത്തും […]

Continue Reading

കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടങ്ങി

ഇരിട്ടി: ആകാംക്ഷയുടെയും ആശങ്കയുടെയും ഒരു പകൽ മുഴുവൻ നീണ്ട ശ്രമത്തോടെ ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ തമ്പടിച്ച 14 കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടി ആരംഭിച്ചു . വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്. വനംവകുപ്പ് ചീഫ് കൺസർവേറ്റർ കാർത്തികേയന്റെ നേതൃത്വത്തിൽ കണ്ണൂർ, വയനാട്, പാലക്കാട് എന്നിവിടങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 150-ഓളം വരുന്ന സംഘമാണ് ആദിവാസിമേഖലയിലെ കാട്ടിൽ താവളമാക്കിയ ആനക്കൂട്ടത്തെ തുരത്താനായി രംഗത്തിറങ്ങിയത്. ഫാമിന്റെ അധീനതയിലുള്ള നാല്, രണ്ട് ബ്ലോക്കുകളിൽ നിലയുറപ്പിച്ച ആനക്കൂട്ടത്തെ […]

Continue Reading

ആംബുലൻസ് നിയന്ത്രണം തെറ്റി റോഡിൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

എരുമേലി: ശബരിമല പാതയിൽ മുട്ടപ്പള്ളിക്ക്‌ സമീപം നാല്പതേക്കറിൽ ആംബുലൻസ് നിയന്ത്രണം തെറ്റി റോഡിൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. എറണാകുളം കറുപ്പിനകത്ത് പൂത്തേട്ട് സി.സനീഷിനാണ്‌(36) പരിക്കേറ്റത്. ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. പമ്പയിൽനിന്ന്‌ തീർഥാടകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചശേഷം തിരികെ മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റി പാതയോരത്തെ കട്ടിങ്ങിലും ഓടയിലും ചാടിയാണ് റോഡിൽ കടയുടെ മുമ്പിലായി മറിഞ്ഞത്. മഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആംബുലൻസാണിത്. തീർഥാടക ക്രമീകരണത്തിന്റെ ഭാഗമായി പമ്പ […]

Continue Reading

കോഴിക്കോട്-മൈസൂരു റോഡ്: ദേശീയ പാതയാക്കണം

കല്പറ്റ: കുറ്റ്യാടി, മാനന്തവാടി, മൈസൂരു റോഡ് ദേശീയപാതയായി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം സമർപ്പിച്ചു . എം.എൽ.എമാരായ ഇ.കെ. വിജയൻ, ഒ.ആർ. കേളു എന്നിവരാണ് നിവേദനം നൽകിയത്. മന്ത്രി ടി.പി. രാമകൃഷ്ണൻ, എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, എ.കെ. ശശീന്ദ്രൻ എന്നിവരും നിവേദനത്തിൽ ഒപ്പുവെച്ചു. രാത്രിയാത്രാ നിരോധനമില്ലാത്ത റോഡ് വികസിപ്പിക്കുമ്പോൾ വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്ല. കോഴിക്കോട് നിന്ന് പക്രംതളം വഴി മാനന്തവാടിക്ക് 99 കിലോമീറ്ററാണ് ദൈർഘ്യം. മാനന്തവാടിയിൽനിന്ന് ഗോണിക്കുപ്പ, ഹുൻസൂർ വഴി മൈസൂരുവിലേക്ക് 154 കിലോമീറ്ററുമാണ് ദൂരം.

Continue Reading

മീനച്ചിലാറിന്റെ തീരത്ത് തൂണുകളിൽ തീർക്കുന്ന റോഡിന്റെ നിർമാണം തുടങ്ങി

പാലാ: വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഒരുകിലോമീറ്റർ നീളത്തിൽ മീനച്ചിലാറിന്റെ തീരത്ത് തൂണുകളിൽ തീർക്കുന്ന റോഡിന്റെ നിർമാണം തുടങ്ങി. പാലാ ടൗണിൽ മീനച്ചിലാറിന്റെ തീരം വഴിയുള്ള റിവർവ്യൂ റോഡ് കൊട്ടാരമറ്റം വരെ നീട്ടുന്നതിന്റെ നിർമാണത്തിനാണ് ആരംഭമായത്. കൊട്ടാരമറ്റത്തിന് സമീപം ബിഷപ്പ് ഹൗസിന് സമീപമുള്ള ഭാഗത്താണ് ഇപ്പോൾ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്. പൂർണമായും പാലമായാണ് റോഡ് നിർമാണം നടക്കുന്നത്. പാലാ-ഏറ്റുമാനൂർ റോഡിന് സമാന്തരമായാണ് റിവർവ്യൂ റോഡ് നിർമിക്കുന്നത്. ളാലം ജങ്ഷൻ മുതൽ ജനറലാശുപത്രി ജങ്ഷൻ വരെയാണ് നിലവിൽ റോഡുള്ളത്. ഇവിടെ മുതൽ […]

Continue Reading