കേരളത്തിന്റെ ‘നെഫര്‍റ്റിറ്റി’ നീറ്റിലിറങ്ങുന്നു

കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പലായ ‘നെഫര്‍റ്റിറ്റി’ കപ്പലിന്റെ ആദ്യ കടല്‍യാത്ര 16-ന് നടക്കും. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലാണ് കപ്പല്‍. കനറാ ബാങ്ക് ഗ്രൂപ്പ് ബുക്കിങ് നടത്തിക്കഴിഞ്ഞിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് 12 നോട്ടിക്കല്‍ ദൂരം അറബിക്കടലിലേക്കുള്ള അഞ്ച് മണിക്കൂര്‍ യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. 90 പേരടങ്ങുന്ന സംഘമാണ് ‘നെഫര്‍റ്റിറ്റി’യിലെ ആദ്യ യാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. ബോള്‍ഗാട്ടിയില്‍ നിന്ന് ഉച്ചയ്ക്ക് 1.30-ന് യാത്ര ആരംഭിക്കും. ആദ്യ സര്‍വീസിന് മുന്‍പുതന്നെ ജനുവരി പകുതി വരെയുള്ള ബുക്കിങ്ങും നെഫര്‍റ്റിറ്റിയുടേത് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം […]

Continue Reading

സി​പി​എം നേ​താ​വി​ന്‍റെ മ​ക​ന് വെ​ട്ടേ​റ്റു

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് സി​പി​എം നേ​താ​വി​ന്‍റെ മ​ക​ന് വെ​ട്ടേ​റ്റു. പ​ന്ത​ളം മു​ന്‍ ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ. കെ​ആ​ര്‍ പ്ര​മോ​ദി​ന്‍റെ മ​ക​നാ​ണ് വെ​ട്ടേ​റ്റ​ത്. അ​ക്ര​മി​ക​ൾ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് വെ​ട്ടി​യ​ത്.

Continue Reading

പയ്യോളി കാനറ ബാങ്ക് എടിഎം കൗണ്ടറിൽ വൻ കവർച്ചാ ശ്രമം

മേപ്പയൂർ: ബസ്‌ സ്റ്റാൻഡിന്റെ മുൻവശത്തെ പയ്യോളി കാനറ ബാങ്ക് എടിഎം കൗണ്ടറിൽ വൻ കവർച്ചാ ശ്രമം. എടിഎമ്മിന്റെ മുൻഭാഗം കമ്പിപ്പാരകൊണ്ടു കുത്തിത്തുറന്നെങ്കിലും ലോക്കർ തകർക്കാൻ കഴിയാഞ്ഞതിനാൽ പണം നഷ്‌ടപ്പെട്ടിട്ടില്ല. ശനിയാഴ്ച വൈകിട്ട് പണം നിറച്ചിരുന്നു. 14 ലക്ഷം രൂപ മെഷീനകത്തുണ്ടായിരുന്നതായി ബാങ്ക് മാനേജർ എഡ്‌വിൻ സി. ആന്റണി പറഞ്ഞു. വാഹനത്തിന്റെ വെളിച്ചമോ മറ്റോ കണ്ടതുകൊണ്ട് മോഷ്‌ടാക്കൾ ഓടി മറഞ്ഞതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. കൗണ്ടറിലെ നിരീക്ഷണ ക്യാമറ കേടുവന്നിട്ട് 3 മാസത്തിലധികമായി. വടകരയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധൻ നടത്തിയ […]

Continue Reading

സ്കൂൾ കലോത്സവം: അപ്പീലുകളുടെ അന്തിമ കണക്കിന് ശേഷവും ഒന്നാമത് പാലക്കാട്

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹയർ അപ്പീലുകളുടെ അന്തിമ കണക്കെടുപ്പിനു ശേഷവും പാലക്കാട് ജില്ലതന്നെ ഒന്നാം സ്ഥാനത്ത്. കോഴിക്കോടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 3 പോയിന്റ് ലീഡിലാണു പാലക്കാട് ഒന്നാമതെത്തിയത്. 932 പോയിന്റാണു പാലക്കാടിന്. കോഴിക്കോടിന് 929 പോയിന്റ് ലഭിച്ചു. 905 പോയിന്റുമായി തൃശൂരാണു മൂന്നാമത്. 2015 ൽ കോഴിക്കോടിനൊപ്പം സ്വർണക്കപ്പ് പങ്കുവച്ച പാലക്കാട്, ഒറ്റയ്ക്ക് ഒന്നാമതെത്തുന്നത് ഒരു വ്യാഴവട്ടത്തിനു ശേഷമാണ്. 2006 ലെ എറണാകുളം കലോത്സവത്തിലായിരുന്നു ഇതിനു മുൻപു പാലക്കാടിന്റെ കിരീടനേട്ടം. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിന്റെ നേതൃത്വത്തിൽ […]

Continue Reading

ബി​ജെ​പി​യു​ടെ ജ​ന​ദ്രോ​ഹ ദു​ർ​ഭ​ര​ണ​ത്തി​ന് വ​ൻ​തി​രി​ച്ച​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ ന​ൽ​കി​യത്; വി.​എം. സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ ജ​ന​ദ്രോ​ഹ ദു​ർ​ഭ​ര​ണ​ത്തി​ന് വ​ൻ​തി​രി​ച്ച​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നു വി.​എം. സു​ധീ​ര​ൻ. വ​ർ​ഗീ​യ​ത വ​ള​ർ​ത്തി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് രാ​ഷ്ട്രീ​യ​നേ​ട്ടം കൊ​യ്യാ​മെ​ന്ന മോ​ദി-​അ​മി​ത് ഷാ ​ദ്വ​യ​ത്തി​ന്‍റെ വ്യാ​മോ​ഹ​മാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സ പ്ര​ഖ്യാ​പ​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നാ​ധി​പ​ത്യ മ​തേ​ത​ര മു​ന്നേ​റ്റ​ത്തെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ താ​ൻ പ്രാ​പ്ത​നാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി അ​സ​ന്നി​ഗ്ധ​മാ​യി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സു​ധീ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Continue Reading

വൈദ്യുതി നിരക്ക്: ബോർഡിനോട് കമ്മിഷൻ കൂടുതൽ വിശദീകരണം തേടി

തിരുവനന്തപുരം: വൈദ്യുതി നിരക്കു കൂട്ടണമെന്ന് ആവശ്യപ്പെട്ടു ബോർഡ് നൽകിയ അപേക്ഷ സംബന്ധിച്ചു പല കാര്യങ്ങളിലും ആശയക്കുഴപ്പമുള്ളതിനാൽ റഗുലേറ്ററി കമ്മിഷൻ കൂടുതൽ വിശദീകരണം തേടി. ഇതു ലഭിക്കുന്ന മുറയ്ക്ക് ഈ മാസം അവസാനമോ അടുത്ത മാസമോ നിരക്കു വർധിപ്പിച്ച് ഉത്തരവിറക്കും. അടുത്ത മാസം നിരക്കു വർധന പ്രാബല്യത്തിൽ വരും. വൈദ്യുതി നിരക്കു കാര്യമായ തോതിൽ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബോർഡ് സമർപ്പിച്ച അപേക്ഷയിലെ കണക്കുകളിൽ പല പൊരുത്തക്കേടുമുണ്ടെന്നാണ് ഉപയോക്താക്കളുടെ പ്രതിനിധികൾ കമ്മിഷൻ മുമ്പാകെ വാദിച്ചത്. പല കാര്യങ്ങളും ബോർഡ് മറച്ചുവച്ചെന്നും […]

Continue Reading

പ്രളയ നഷ്ടപരിഹാരം: ഭൂമി വാങ്ങാൻ 6 ലക്ഷം

തിരുവനന്തപുരം: പ്രളയത്തിൽ വാസഭൂമി നഷ്ടപ്പെട്ടവർക്കെല്ലാം 3 മുതൽ 5 സെന്റ് വരെ ഭൂമി വാങ്ങാൻ സർക്കാരിന്റെ സഹായം ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 6 ലക്ഷം രൂപ വരെയാണ് ലഭിക്കുക. പ്രളയക്കെടുതിക്ക് ഇരയായവർക്ക് സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാരവും ഇതാണ്. വീട്, ഭൂമി, മരണം, പരുക്ക്, ആശുപത്രി വാസം എന്നിവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന് വില്ലേജ് ഓഫിസർമാരെയാണ് സമീപിക്കേണ്ടത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. പൂർണമായി തകർന്ന വീടുകൾക്ക് 4 ലക്ഷം രൂപ. […]

Continue Reading

കെഎഎസ്: വിഷയങ്ങളിൽ വ്യക്തത വരുത്തണമെന്നു പിഎസ്‌സി സർക്കാരിനോട്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസി (കെഎഎസ്) ലേക്കുള്ള റാങ്ക് പട്ടികയുടെ കാലാവധി , അപേക്ഷകരുടെ പ്രായപരിധിയിലുള്ള ഇളവ് എന്നിവയടക്കമുള്ള വിഷയങ്ങളിൽ വ്യക്തത വരുത്തണമെന്നു സർക്കാരിനോട് ആവശ്യപ്പെടാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തി വിജ്ഞാപനം ഇറക്കിയില്ലെങ്കിൽ പിന്നീടു കേസുകൾ വരുമെന്നതിനാലാണു പുതിയ തീരുമാനം. പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി മൂന്നു വർഷം വരെ നീളാറുണ്ടെങ്കിലും കെഎഎസ് റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷമെന്നാണു സർക്കാർ നിർദേശം. കേന്ദ്ര സിവിൽ സർവീസിൽ കൃത്യമായ ഒഴിവുകളുടെ അടിസ്ഥാനത്തിൽ […]

Continue Reading

ബിഡിജെഎസും വനിതാ മതിലിൽ പങ്കെടുക്കും

ചങ്ങനാശേരി: എസ്എൻഡിപിയും ബിഡിജെഎസും വനിതാ മതിലിന്റെ ഭാഗമാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ  ആലപ്പുഴയിൽ യോഗം ചെയ്യും. നവോത്ഥാന വനിതാ മതിലിൽ എൻഎസ്എസും പങ്കെടുക്കണമെന്നാണ്  താൽപര്യം. ചാതുർവർണ്യം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തകർക്കും. വനിതാ മതിലിൽ നിന്ന്  എസ്എൻഡിപി മാറി നിന്നാൽ ചരിത്രം മാപ്പു തരില്ല. കേരളം ഭ്രാന്താലയമെന്ന അവസ്ഥയിലേക്ക് പോവാതിരിക്കാനാണ് നവോത്ഥാനം. ഇതിനെ ശബരിമലയുമായി കൂട്ടി കുഴയ്ക്കേണ്ടതില്ല. ശബരിമലയിലെ ആത്മീയതയെ ചൂഷണം ചെയ്യാൻ രാഷ്ട്രീയക്കാർ ശ്രമിക്കുന്നതാണ് പ്രശ്നങ്ങൾക്കു […]

Continue Reading

സിപിഎം നേതാക്കളുടെ കുടുംബസവാരി വിവാദത്തിൽ

കണ്ണൂർ: തൊഴിൽവകുപ്പിനു കീഴിലെ ഏജൻസിയായ ഒഡേപെക് (ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടന്റ്സ്) ബുക്ക് ചെയ്ത ടിക്കറ്റ് ഉപയോഗിച്ചു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും ബന്ധുക്കളും പഴ്സനൽ സ്റ്റാഫ് അംഗങ്ങളും വിമാനയാത്ര നടത്തിയതിനെച്ചൊല്ലി വിവാദം. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനദിനത്തിൽ തിരുവനന്തപുരത്തേക്കുള്ള ഗോ എയർ വിമാനത്തിലാണു 2,26,800 രൂപ മുടക്കി ഒഡേപെക് 63 ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. ഏജൻസി എന്ന നിലയിൽ തങ്ങൾ എടുത്തുവച്ച ടിക്കറ്റ് വ്യക്തികൾ സ്വന്തം നിലയ്ക്കു പണം നൽകി വാങ്ങുകയായിരുന്നുവെന്നാണ് ഒഡേപെകിന്റെ വിശദീകരണം. […]

Continue Reading