ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സമ്മേളനം

പടന്ന: സദാചാരനിബദ്ധമായ സമൂഹത്തിന് മാത്രമേ യഥാർഥ സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയൂവെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് എ.റഹ്‌മത്തുന്നിസ വനിതാ സമ്മേളനത്തിൽ പറഞ്ഞു. സാദാചാരം സ്വാതന്ത്ര്യമാണ് എന്ന കാമ്പയിനിന്റെ ഭാഗമായി പടന്നയിൽ നടന്ന തൃക്കരിപ്പൂർ ഏരിയ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ വിഭാഗം ജില്ലാ സെക്രട്ടറി വി.കെ.ജാസ്‌മിൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം എൽ.സുലൈഖ മുഖ്യാതിഥിയായിരുന്നു.

Continue Reading

സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദിനേശൻ സ്മാരക ഫ്ലഡ്‌ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ ഉദ്ഘാടനം ചെയ്തു. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല അധ്യക്ഷത വഹിച്ചു.14 ജില്ലകളിൽനിന്ന് പുരുഷ-വനിതാ വിഭാഗങ്ങളിൽ 28 ടീമുകളിലായി 500 ഓളം താരങ്ങളാണ് മത്സരിക്കാനെത്തിയത്. രണ്ടുദിവസങ്ങളിൽ മൂന്ന് കോർട്ടുകളിലായി 52 മത്സരങ്ങളാണ് നടക്കുന്നത്. ദേശീയ ജൂനിയർ ടീമിനെ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കും.

Continue Reading

പിലിക്കോട് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: കോൺഗ്രസിൽ പൊട്ടിത്തെറി

പിലിക്കോട്: പിലിക്കോട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിലിക്കോട് മണ്ഡലത്തിലെ കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി. കോൺഗ്രസിന്റെ ആത്മാഭിമാനം സി.പി.എമ്മിന് അടിയറവെച്ചന്നാരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.റിജേഷ് സ്ഥാനം രാജിവെച്ചു. യൂത്ത് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ്, കോൺഗ്രസ് പടുവളം ബൂത്ത് പ്രവർത്തകസമിതി അംഗത്വവും രാജിവെച്ചു. യൂത്ത് കോൺഗ്രസ് പടുവളം ബൂത്ത് സെക്രട്ടറി ടി.മനോജും തൽസ്ഥാനം രാജിവെച്ചു. പിലിക്കോട് ബാങ്കിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിന് സി.പി.എമ്മുമായി സമവായ ചർച്ച നടത്തിയതിലും ബാങ്കിൽ 200 അംഗത്വം […]

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പാണത്തൂർ: ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്കു നടന്നുപോവുകയായിരുന്ന ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ സ്വദേശി എൻ.പ്രസന്നകുമാറിനെയാണ്‌ (38) രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽനിന്ന് ക്ലാസ് കഴിഞ്ഞ് ബസ്സിൽ വന്നിറങ്ങി വീട്ടിലേക്കു നടന്നുപോകുന്നതിനിടെ വാഹനത്തിലെത്തിയ പ്രതി കുട്ടിയെ കയറിപിടിക്കുകയായിരുന്നുവെന്ന് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Continue Reading

ബി.ജെ.പി. പ്രാർഥനാസദസ്സ് സംഘടിപ്പിച്ചു

കാസർകോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കുന്നതിനായി ജില്ലാ കമ്മിറ്റി പ്രാർഥനായോഗം സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.രമേശ്, സവിത, ഉമ, ഗുരുപ്രസാദ് പ്രഭു, കെ.ജി.മനോഹരൻ, ശരത്, ശ്രീലത, ജാനകി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Continue Reading

ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ദമ്പതികൾ അറസ്റ്റിൽ

പനജി: വാടകയ്ക്കെടുത്ത ഫ്ളാറ്റിന്റെ ടെറസിനു മുകളിൽ കഞ്ചാവ് കൃഷി നടത്തിയ റഷ്യൻ ദമ്പതികളെ ഗോവ പോലീസ് പിടികൂടി. പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇവർ താമസിച്ചിരുന്ന സിയോലിമിലെ ഫ്ലാറ്റ്‌ വടക്കൻ ഗോവ എസ്.പി. ചന്ദൻ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം റൈഡ് ചെയ്ത്‌ വയചെസ്ലർ അഷാറോവ (37), ഭാര്യ അന്ന അഷാറോവ (37) എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ വീടിനുമുകളിൽ പ്രത്യേകമായി ഒരുക്കിയ ഗ്രീൻ നഴ്‌സറിയിൽ കഞ്ചാവ് ചെടികൾ വളർത്തുകയായിരുന്നു.

Continue Reading

തപാൽ ഓഫീസ് മാർച്ച് ഇന്ന്

കാസർകോട്: ചെമ്പരിക്ക ഖാസി സി.എം.ഉസ്താദിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കർമസമിതി ഖാസി കുടുംബവുമായി സഹകരിച്ച് നടത്തുന്ന മുഖ്യ തപാൽ ഓഫീസ് മാർച്ച് ഇന്ന് നടക്കും. മരണത്തിനുപിന്നിലെ യഥാർഥ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പുതിയ ബസ്‌സ്റ്റാൻഡ് ഒപ്പുമരച്ചുവട്ടിൽ നടത്തുന്ന അനിശ്ചിതകാലസമരം 61-ാം ദിവസം കൊളവയൽ ജമാഅത്ത് ഖത്തിബ് ഷൂക്കൂർ ഫൈസി ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഉദുമ അധ്യക്ഷനായിരുന്നു.

Continue Reading

നായന്മാർമൂല ഐ.ടി. റോഡിൽ വീട് കത്തിനശിച്ചു

വിദ്യാനഗർ: ശനിയാഴ്ച രാത്രി പൂജാമുറിയിലെ വിളക്കിൽനിന്ന് തീപടർന്ന് നായന്മാർമൂല ഐ.ടി. റോഡിൽ ഓടുമേഞ്ഞ വീട് കത്തിനശിച്ചു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് തീ പടർന്നത്. വീട്ടുകാർ എല്ലാവരും കാസർകോട് മല്ലികാർജുന ക്ഷേത്രത്തിൽ അയ്യപ്പവിളക്കിന് പോയതായിരുന്നു. പൂജാമുറിയിൽ കത്തിച്ചുവെച്ചിരുന്ന വിളക്ക് പോകുമ്പോൾ അണച്ചിരുന്നില്ലെന്നും എലികൾ തട്ടി മറിഞ്ഞുവീണ് തീ പടർന്നതാകാമെന്നും ചിത്ര പറഞ്ഞു. സമീപത്തെ വീട്ടുകാരാണ് തീ പടരുന്നത് കണ്ടത്.കാസർകോട്ടുനിന്ന് സ്റ്റേഷൻ ഓഫീസർ അരുണിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയും വിദ്യാനഗർ എസ്.ഐ. ഇ.അനൂപ്‌കുമാറിന്റെ നേതൃത്വത്തിൽ പോലീസുമെത്തിയാണ് തീയണച്ചത്. വീടിന്റെ മുൻഭാഗത്ത് ഒരു […]

Continue Reading

ഫുട്‌ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു

പിലിക്കോട്: കാൽപന്തുകളിയിൽ താത്പര്യമുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി കാസർകോട് സ്പോർട്‌സ് അക്കാദമിയുടെ കീഴിൽ കാലിക്കടവിൽ ഫുട്‌ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു. മുൻ ഇന്ത്യൻതാരം എൻ.പി.പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ഫുട്‌ബോൾ അസോസിയേഷൻ ജില്ലാ വൈസ്‌ പ്രസിഡന്റ് വീരമണി അധ്യക്ഷതവഹിച്ചു. കുട്ടികൾക്കുള്ള സ്പോർട്‌സ് കിറ്റ് വിതരണവും ജേഴ്സി പ്രകാശനവും പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരൻ നിർവഹിച്ചു.

Continue Reading

കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ വ്യാപക ആക്രമണം

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ തിരഞ്ഞെടുപ്പിനിടയിൽ അക്രമങ്ങൾ വ്യാപകമായി നടന്നു. പലപ്പോഴും പോലീസ് നോക്കുകുത്തിയാകുന്ന കാഴ്ചയാണ് കാണാനായത്. അക്രമികളുടെ കൈയിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ ഒന്നിലേറെ ഉണ്ടായിരുന്നു. ചോദ്യംചെയ്തവരെ കസേരയും മരക്കഷ്ണങ്ങളുമെടുത്തടിച്ചു. യഥാർഥ വോട്ടർമാരെത്തിയപ്പോൾ പോൾ ചെയ്തെന്ന മറുപടി നൽകിയത്. പോളിങ് സ്റ്റേഷനിൽ നീരീക്ഷണ ക്യാമറകളും പോലീസ് സംരക്ഷണവും ഒരുക്കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടതിനെ തുടർന്ന് കനത്ത പോലീസ് സന്നാഹം ഉണ്ടായിരുന്നു പോളിങ് ബൂത്തിൽ. എന്നാൽ, അക്രമികൾക്കു […]

Continue Reading