തപാൽജീവനക്കാർ പണിമുടക്കിലേക്ക്

കാസർകോട്: ഗ്രാമീണ തപാൽജീവനക്കാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഈ മാസം 18 മുതൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു. ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനായി നിയോഗിച്ച കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാർശകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്. പണിമുടക്ക് വിജയിപ്പിക്കാൻ എഫ്.എൻ.പി. ജില്ലാ കമ്മിറ്റി യോഗം തീരുമാനമെടുത്തു. കെ.സുനിൽകുമാർ അധ്യക്ഷതവഹിച്ചു. പി.വി.നാരായണൻ, സി.ബാലകൃഷ്ണൻ, കെ.വത്സലൻ, ജോസഫ്, എം.ബാലകൃഷ്ണൻ നമ്പ്യാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Continue Reading

നെല്ലിക്ക പറിക്കുന്നതിനിടെ 12 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പള്ളിക്കരയില്‍ കിണറിന്‍റെ ആൾമറയിൽ നിന്ന് നെല്ലിക്ക പറിക്കുന്നതിനിടെ 12 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. പള്ളിക്കരയ്ക്ക് സമീപം കൂട്ടകനി സ്ക്കൂളിൽ 6 -ാം ക്ലാസ് വിദ്യാർത്ഥി അരുൺ ജിത്ത് ആണ് മരിച്ചത്. പൂച്ചക്കാട് കിഴക്കേകരയിലെ വടക്കേകര ചന്ദ്രന്റെ മകനാണ് അരുൺ ജിത്ത്. കൂട്ടുകാരോടൊപ്പം കിണറിന്‍റെ ആൾമറയിൽ നിന്ന് നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റിലേക്ക്  വീഴുകയായിരുന്നു. കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പ്രദേശവാസി കിണറിലിറങ്ങി അരുൺ ജിത്തിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

ഗ​ദ്ദി​ക സം​ഘാ​ട​കസ​മി​തി ഓ​ഫീ​സ് തു​റ​ന്നു

പി​ലി​ക്കോ​ട്: 22 മു​ത​ൽ 30 വ​രെ കാ​ലി​ക്ക​ട​വി​ലെ മൈ​താ​നി​യി​ൽ ന​ട​ത്തു​ന്ന ക​ലാ-​സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യാ​യ “ഗ​ദ്ദി​ക’​യു​ടെ കേ​ന്ദ്ര സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്നു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Continue Reading

മാ​ലോം-​റാ​ണി​പു​രം ഹി​ല്‍​ടോ​പ്പ് കേ​ബി​ള്‍ കാ​ര്‍ പ​ദ്ധ​തി​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​തം.

മാ​ലോം: മാ​ലോം-​റാ​ണി​പു​രം ഹി​ല്‍​ടോ​പ്പ് കേ​ബി​ള്‍ കാ​ര്‍ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​തം. പ​ദ്ധ​തി​ക്കാ​യി ഇ​ട​ക്കാ​ന​ത്ത് സ്വ​കാ​ര്യ വ്യ​ക്തി ഏ​ഴ് ഏ​ക്ക​ര്‍ സ്ഥ​ലം ദാ​ന​മാ​യി ന​ൽ​കു​ക​യും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു​ക​ഴി​ഞ്ഞു.സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 100 കോ​ടി​യു​ടെ ടൂ​റി​സം വി​ക​സ​ന​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മാ​ലോം ഇ​ട​ക്കാ​ന​ത്തെ ബേ​സ്‌​ലാ​ന്‍​ഡി​ല്‍ ഒ​രു​ക്കും. ഇ​ട​ക്കാ​നം ഹി​ല്‍​ടോ​പ്പി​ല്‍ അ​ഞ്ചേ​ക്ക​ര്‍ സ്ഥ​ല​ത്ത് ഗ്ലാ​സ് ഹൗ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി ബേ​സ്‌ സ്റ്റേ​ഷ​ന്‍, അ​വി​ടെ​നി​ന്നും റാ​ണി​പു​രം ഹി​ല്‍​ടോ​പി​ലേ​ക്ക് മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ കേ​ബി​ള്‍ കാ​ര്‍ യാ​ത്ര​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. […]

Continue Reading

11.72 കോടി ചെലവിൽ മാവിലാക്കടപ്പുറത്തും കോട്ടപ്പുറത്തും ബോട്ട് ടെർമിനലുകൾ സ്ഥാപിക്കും

കാസർകോട് : ചെറുവത്തൂർ മാവിലാകടപ്പുറത്തും കോട്ടപ്പുറത്തും രണ്ട് ബോട്ട് ടെർമിനലുകൾക്ക് 11.72 കോടിയുടെ നിർമാണപ്രവൃത്തിക്ക് ഭരണാനുമതി. തളിപ്പറമ്പ്, കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നീ നാല് മണ്ഡലങ്ങളെ ടൂറിസവുമായി ബന്ധിപ്പിക്കുന്ന മലനാട് ക്രൂസ് പദ്ധതിയുടെ ഭാഗമായാണ് കോട്ടപ്പുറത്ത് എട്ട് കോടിയുടെയും മാവിലാകടപ്പുറത്ത് 2.72 കോടിയുടെയും ഹൗസ്‌ബോട്ട് ടെർമിനലുകൾ നിർമിക്കുക. 2019 മാർച്ചിൽ ടെൻഡർ നടപടി പൂർത്തിയാക്കി നിർമാണം ആരംഭിക്കും. തീരദേശ പഞ്ചായത്തായ വലിയപറമ്പിനെയും കവ്വായി, തേജസ്വിനി പുഴകളെയും ബന്ധിപ്പിച്ച് വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടം ഇതോടെ സാധ്യമാകും. എം.രാജഗോപാലൻ […]

Continue Reading

സർക്കാർ ഐ.ടി.ഐ.കളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും -ടി.പി.രാമകൃഷ്ണൻ

കാസർകോട്: സർക്കാർ ഐ.ടി.ഐ.കളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കുമെന്ന് തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. നിയമസഭയിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. എ.സി.ഡി. ഇൻസ്ട്രക്ടർ തസ്തിക കുറവുള്ള ഐ.ടി.ഐ.കളിൽ കുടുതലായുള്ള ഐ.ടി.ഐ.കളിൽനിന്ന് പുനഃക്രമീകരണം നടത്തുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നുണ്ട്. സർക്കാർ ഐ.ടി.ഐ.കൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ് അഫിലിയേഷൻ ലഭിക്കുന്നതിനുവേണ്ടിയുള്ള ഉപകരണസംഭരണത്തിന് ആധുനികവത്കരണം എന്ന ശീർഷകത്തിൽ തുക വകയിരുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാം. സംസ്ഥാനത്തെ 95 സർക്കാർ, 293 സ്വകാര്യ ഐ.ടി.ഐ.കളിൽ പുതിയ […]

Continue Reading

ബേഡഡുക്ക വാവടുക്കം തോടിന് വിദ്യാർഥികൾ തടയണ നിർമിച്ചു

കാസർകോട് : ബേഡഡുക്ക വാവടുക്കം തോടിന് മുന്നാട് പീപ്പിൾസ് കോളേജ് നാഷണൽ സർവീസ് സ്കീം വൊളന്റിയർമാർ തടയണ നിർമിച്ചു. ശനിയാഴ്ച ഹരിതകേരള ദിനത്തിൽ ജലസംരക്ഷണപ്രവർത്തനത്തിന്റെ ഭാഗമായാണിത്.ബേഡഡുക്ക പഞ്ചായത്തുമായി സഹകരിച്ചാണ് രണ്ട്‌ തടയണകൾ നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി.രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫീസർ എം.സുരേന്ദ്രൻ ബേത്തൂർപ്പാറ അധ്യക്ഷതവഹിച്ചു.

Continue Reading

മരിയൻ ബൈബിൾ കൺവെൻഷൻ ഇന്ന് തുടങ്ങും

കാസർകോട് :ചിറ്റാരിക്കാൽ ചട്ടമല മരിയൻ ജപമാല തീർഥാടനകേന്ദ്രത്തിന്റെയും തോമാപുരം ഫൊറോന ദേവാലയത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന മരിയൻ ബൈബിൾ കൺവെൻഷൻ തോമാപുരം സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഞായറാഴ്ച മുതൽ 12 വരെ എല്ലാദിവസവും വൈകുന്നേരം 4.30 മുതൽ 9.30 വരെ നടക്കും. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ കൺവെൻഷൻ നയിക്കും.

Continue Reading

നെല്ലിക്ക പറിക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളിക്കരയിൽ 12 വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. കൂട്ടകനി സ്ക്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥി അരുൺ ജിത്ത് ആണ് മരിച്ചത്. പൂച്ചക്കാട് കിഴക്കേകരയിലെ വടക്കേകര ചന്ദ്രന്‍റെ മകനാണ് അരുൺ ജിത്ത്. കൂട്ടുകാരോടൊപ്പം കിണറ്റിന്‍റെ ആള്‍മറയില്‍ നിന്ന് നെല്ലിക്ക പറിക്കുന്നതിനിടയില്‍ കിണറ്റിയില്‍ വീഴുകയായിരുന്നു.

Continue Reading

വിനോദസഞ്ചാരികളെ ആകർഷിച്ചു മംഗലംകളി

വെള്ളരിക്കുണ്ട്: മലനാടിന്റെ വിനോദസഞ്ചാരസാധ്യതകൾ നേരിൽകണ്ടറിയാനെത്തിയവരെ ആനന്ദത്തിലാറാടിച്ച് മംഗലംകളി. പരപ്പ പട്‌ല കോളനിയിൽ നടന്ന പരിപാടിയിൽ അങ്കണവാടിമുതൽ പത്താംതരംവരെയുള്ള കുട്ടികൾ പങ്കെടുത്തു. ബി.ആർ.ഡി.സി.യുടെ നേതൃത്വത്തിലായിരുന്നു അൻപതോളം പേർ കോളനിയിലെത്തിയത്. മലവേട്ടു മഹാസഭ ജില്ലാ പ്രസിഡന്റും കോളനിമൂപ്പനും വംശീയവൈദ്യനുമായ എം.ഭാസ്കരന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. തുടർന്ന് തുടികൊട്ടി ഭൂമിവന്ദനത്തോടെ കളിതുടങ്ങി. . മലനാടിലെ കാഴ്ചകളും നാടൻഭക്ഷണവും ചെങ്കൽഗുഹകളും ഫാംഹൗസുകളും മറ്റും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. റാണിപുരവും എടക്കാനവും ബന്ധിപ്പിച്ചുവരുന്ന കേബിൾകാർ സഞ്ചാരമുൾപ്പെടെയുള്ള പദ്ധതികൾ വരുന്നുണ്ട്. മാലോം, കൊന്നക്കാട് എന്നീ മലയോര കച്ചവടകേന്ദ്രങ്ങളെ […]

Continue Reading