യു.എ.ഇ. അസോസിയേഷൻ നിർമിച്ച സ്നേഹവീട് സമർപ്പണം ഇ.പി.ജയരാജൻ ഉദ്ഘാടനംചെയ്തു

വാടിക്കൽ: യു.എ.ഇ. അസോസിയേഷൻ നിർമിച്ച സ്നേഹവീട് (ബൈത്തുൽ ഹുബ്) സമർപ്പണം വാടിക്കൽക്കടവ് ഫാറൂഖ് ജുമാ മസ്ജിദിനു സമീപം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനംചെയ്തു. ചെയർമാൻ ടി.പി.അബ്ബാസ് ഹാജി അധ്യക്ഷതവഹിച്ചു. സന്നദ്ധ സംഘടനകൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി.

Continue Reading

നോട്ടീസ് ഇറക്കിയതാരാണെന്ന് പരിശോധിച്ചാൽ സത്യം പുറത്തുവരും-കെ.എം.ഷാജി

കണ്ണൂർ: കോടതിക്ക് മുന്നിലുള്ള തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് തന്നോടൊപ്പം നികേഷ്‌കുമാറും നുണപരിശോധനക്ക് തയ്യാറുണ്ടോയെന്ന് കെ.എം.ഷാജി എം.എൽ.എ. ചോദിച്ചു. കണ്ണൂരിൽ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയെ വെല്ലുവിളിക്കാനില്ല. നിയമത്തിന്റെ വഴിയിലൂടെ മുന്നോട്ട് പോകും. നോട്ടീസ് ഇറക്കിയതാരാണെന്ന് പരിശോധിച്ചാൽ സത്യം പുറത്തുവരും. കോടതി വിധി ബഹുമാനിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

സ്കൂൾ വിദ്യാർഥികൾക്ക് പുകവലി ഉത്പന്നങ്ങൾ വില്പന ഒരാൾ അറസ്റ്റിൽ

പഴയങ്ങാടി: സ്കൂൾ വിദ്യാർഥികൾക്ക് പുകവലി ഉത്പന്നങ്ങൾ വില്പന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പഴയങ്ങാടിയിലെ മുരുഗൻ സ്റ്റോർസ് ഉടമ കോഴി ബസാറിലെ എസ്.രമേശനെ പഴയങ്ങാടി എസ്.ഐ. പി.എ.ബിനു മോഹൻ അറസ്റ്റ് ചെയ്തു. 250-ലധികം പായ്ക്കറ്റ് പുകവലി ഉത്‌പന്നങ്ങൾ പോലീസ് പിടികൂടിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾക്ക് വ്യാപകമായി പുകവലി ഉത്‌പന്നങ്ങൾ ഇവിടെനിന്ന്‌ വിൽപ്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പോലീസ് തിരച്ചിൽ നടത്തിയത്.

Continue Reading

പിണറായി വിജയൻ കണ്ണൂർ ഡി.എസ്‌.സി. സെന്ററും ടി.എ. ബറ്റാലിയനും സന്ദർശിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡി.എസ്‌.സി.) സെന്ററും 122 ടെറിട്ടോറിയൽ ആർമി ബറ്റാലിയനും സന്ദർശിച്ചു.മുഖ്യമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.ഡി.എസ്.സി. നടത്തിയ പ്രളയരക്ഷാപ്രവർത്തനങ്ങൾക്കുള്ള അനുമോദനപത്രം സെന്റർ കമാൻഡന്റ് അജയ് ശർമയ്ക്കു കൈമാറി. തുടർന്ന് 122 ടി.എ. ബറ്റാലിയൻ സന്ദർശിച്ച മുഖ്യമന്ത്രിയെ ജൂനിയർ കമ്മിഷൻഡ് ഓഫീസർ സുബേദാർ വിനോദ് കണ്ണോത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

Continue Reading

കണ്ണൂര്‍ വിമാനത്താവളം; എയര്‍പോര്‍ട്ട് പൊലീസിന് ലഭിച്ച ആദ്യ കേസ് ‘പോക്കറ്റടി’

കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനിടെ പോക്കറ്റടി. വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ കിയാല്‍ ഓഹരി ഉടമയും എറണാകുളം സ്വദേശിയുമായ പി.എസ് മേനോന്റെ പഴ്‌സാണ് തിരക്കിനിടെ മോഷ്ടിക്കപ്പെട്ടത്. ആധാറും എ.ടി.എം കാര്‍ഡുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ പഴ്‌സില്‍ ഉണ്ടായിരുന്നതായി പി.എസ് മേനോന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു പോക്കറ്റടി. ഇതോടെ എയര്‍പോര്‍ട്ട് പൊലീസിന് ലഭിച്ച ആദ്യ കേസും ഇതായി. ഉദ്ഘാടന ദിനത്തില്‍ ഓഹരി ഉടമയുടെ തന്നെ പോക്കറ്റടിച്ച വിരുതനെ കണ്ടെത്താന്‍ പൊലീസും ശ്രമം […]

Continue Reading

കണ്ണൂര്‍ വിമാനത്താവളം വൈകാന്‍ കാരണം യുഡിഎഫ്; മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: വിമാനത്താവളം വൈകാന്‍ കാരണം യുഡിഎഫ് ആണെന്ന് ഉദ്ഘാടനവേദിയില്‍ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 1996ല്‍ ആരംഭിച്ച വിമാനത്താവളമെന്ന ആശയം യാഥാര്‍ഥ്യമാകാന്‍ ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2001-2006 കാലയളവില്‍ ഒരു പ്രവര്‍ത്തനവും നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘2001 മുതല്‍ 2006 വരെയുള്ള അഞ്ചുവര്‍ഷക്കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും നടന്നില്ല. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുത്തതെന്ന് അറിയില്ല. 2006ല്‍ വി എസ് അച്യുതാനനന്ദന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍ […]

Continue Reading

ശബരിമല: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രതിഷേധവുമായി ബി ജെ പി മാര്‍ച്ച്

കണ്ണൂര്‍: ശബരിമല പ്രതിഷേധത്തിന്‍റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് ബി ജെ പി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മട്ടന്നൂ‍ർ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് ബി ജെ പി മാർച്ച് തടഞ്ഞത്. ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ വിമാനത്താവളം ഉദ്ഘാടന വേദിയിലേക്ക് ബി ജെ പി മാർച്ച് നടത്തിയത്.

Continue Reading

കണ്ണൂരിൽ തുറക്കപ്പെടുന്നത് നിരവധി ജോലിസാധ്യതകളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് എം.എ.യൂസഫലി

കണ്ണൂരിൽ നിന്ന് കൂടുതൽ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് അധികം വൈകാതെയുണ്ടാകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. വിമാനത്താവളവുമായി ബന്ധപ്പെട്ട് അനേകം ജോലിസാധ്യതകളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് വ്യവസായിയും കിയാൽ ഡയറക്ടർ ബോർഡ് അംഗവുമായ എം.എ.യൂസഫലിയും പറഞ്ഞു. കേരളത്തിന് അഭിമാനമായി നാലാമത്തെ രാജ്യാന്തര വിമാനത്താവളം കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി  സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.  കണ്ണൂരില്‍ നിന്നുളള ആദ്യവിമാനം  10.10 ഓടെ പറന്നുയര്‍ന്നു.  എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബിയിലേക്കുളള  വിമാനമാണ് ആദ്യം പുറപ്പെട്ടത്. പതിനായിരക്കണക്കിനു ആളുകളാണ് […]

Continue Reading

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങിലേക്ക് ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ആദ്യ യാത്രക്കാരനും

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ആദ്യ യാത്രക്കാരനും. ആദ്യ വിമാനത്തില്‍ യാത്രചെയ്യുന്ന യാത്രക്കാരനായ നാദാപുരം സ്വദേശി ഫൈസലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന്‍റെ രാജ ശില്‍പ്പി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുന്നു എന്ന് എഴുതിയ പോസ്റ്ററുമായാണ് ഫൈസല്‍ വിമാനത്തില്‍ കയറാനെത്തിയത്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കിയതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനും യുഡിഎഫ് നേതാക്കള്‍ക്കും പങ്കുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. അവരെ ക്ഷണിക്കാത്തതിലാണ് ഈ പ്രതിഷേധമെന്ന് […]

Continue Reading

കണ്ണൂർ വിമാനത്താവളം പ്രവർത്തനമാരംഭിക്കുമ്പോൾ ആദ്യ ദിനം ഗോ എയർ വിമാനം പറത്താൻ കണ്ണൂർക്കാരനായ പൈലറ്റ്

കണ്ണൂർ:  രണ്ട് വർഷങ്ങൾക്ക് ശേഷം കേരളത്തിന്റെ അഭിമാനമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പ്രവർത്തനമാരംഭിക്കുമ്പോൾ ആദ്യ ദിനം ഗോ എയർ വിമാനം പറത്താൻ കോക്‌പിറ്റിൽ ഉണ്ടാവുന്നത് രഘുനാഥിന്റെ മകനായ അശ്വിൻ നമ്പ്യാരാണ്. ആദ്യ പറക്കലിലെ ഗോ എയർ വിമാനം അശ്വിനും ക്യാപ്റ്റൻ ബ്രിജേഷ് ചന്ദ്രലാലും ചേർന്നാണ് ദില്ലിയിൽ നിന്നും കണ്ണൂരിലേക്ക് പറത്തുന്നത്. കണ്ണൂരിലെത്തുന്ന വിമാനം തിരിച്ച് ബെംഗലുരുവിലേക്ക് പറക്കും. അപ്പോഴും കോക്‌പിറ്റിൽ അശ്വിൻ തന്നെയാകും ഉണ്ടാവുക. ഗോ എയറിൽ ഒന്നര വർഷമായി ജോലി ചെയ്ത് വരികയാണ് അശ്വിൻ. […]

Continue Reading