മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തൊ​ഴി​ലാ​ളി ബോ​ട്ടി​ൽ നി​ന്നും ക​ട​ലി​ൽ തെ​റി​ച്ചു വീ​ണു മ​രി​ച്ചു

കണ്ണൂർ: ചെ​റു​വ​ത്തൂ​രിൽ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി ബോ​ട്ടി​ൽ നി​ന്നും ക​ട​ലി​ൽ തെ​റി​ച്ചു വീ​ണു മ​രി​ച്ചു. പൂ​ന്തു​റ​ സ്വദേശി ജോ​ൺ(23)​ ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി​യി​ൽ നി​ന്നും ക​ർ​ണാ​ട​ക വ​ഴി ഗോ​വ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ സം​ഘം ബോ​ട്ടി​ൽ ചാ​യ കു​ടി​ച്ചുകൊ​ണ്ടി​രി​ക്കെ യുവാവ് തെ​റി​ച്ചു ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് ര​ക്ഷി​ച്ചു ബോ​ട്ടി​ൽ ക​യ​റ്റി​യെ​ങ്കി​ലും ഉ​ട​ൻ ഛർ​ദ്ദി​ച്ചു കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു​. ക​ഴി​ഞ്ഞ മാ​സം 29ന് ​കൊ​ച്ചി​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട “ലൂ​ർ​ദ് മാ​താ’ ബോ​ട്ടി​ന്‍റെ ഡൈ​നാ​മോ കേ​ട് വ​ന്ന​തി​നെ തു​ട​ർ​ന്ന് […]

Continue Reading

വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

അ​ഞ്ച​ര​ക്ക​ണ്ടി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. അ​ഞ്ച​ര​ക്ക​ണ്ടി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പ​നി​ച്ചി​യി​ൽ ഹൗ​സി​ൽ പി.​കെ.​അ​ശോ​ക​ൻ – സി.​എം.​റൈ​ജ ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ സി.​എം. അ​തു​ൽ (21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.15 നു ​ഓ​ട​ക്കാ​ട് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ നി​ന്നും മ​മ്പ​റം ഭാ​ഗ​ത്തു പോ​കു​ക​യാ​യി​രു​ന്ന അ​തു​ൽ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ എ​തി​ർ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു കണ്ടു നിന്ന നാട്ടുകാർ പ​റ​യു​ന്നു.

Continue Reading

ആദ്യദിനം കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങിയതും പോയതും എട്ടു വിമാനങ്ങൾ

മട്ടന്നൂർ: ആദ്യദിനം കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത് എട്ടു വിമാനങ്ങൾ. എട്ടു വിമാനങ്ങൾ കണ്ണൂരിൽ നിന്നു പുറപ്പെടുകയും ചെയ്തു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിനു പിന്നാലെ , തിരുവനന്തപുരം, ബെംഗളുരു ഹൈദരാബാദ് എന്നിവിടങ്ങിലേക്കു ഗോ എയർ സർവീസ് നടത്തി. ന്യൂഡൽഹിയിൽ നിന്നുള്ള ഗോ എയർ വിമാനമാണു ആദ്യം കണ്ണൂരിൽ പറന്നിറങ്ങിയത്. ബെംഗളുരുവിൽ നിന്നു ഗോ എയറിന്റെ രണ്ടു വിമാനങ്ങളെത്തി. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസും രാത്രിയിലെത്തി. ഇതിനു പുറമെ മിലട്ടറിയുടെ മൂന്നു വിമാനങ്ങളും ഇന്നലെ കണ്ണൂരിലിറങ്ങി. സ്വന്തം വിമാനത്തിൽ […]

Continue Reading

കണ്ണൂർ വിമാനത്താവളം: ഒന്നും ചെയ്യാതെ മേനി നടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിനു വേണ്ടി കാര്യമായൊന്നും ചെയ്യാതെ ആ നേട്ടത്തിന്റെ മേനി നടിക്കുകയാണു പിണറായി സർക്കാരെന്നു രമേശ് ചെന്നിത്തല. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിഞ്ഞപ്പോൾ 90% ജോലികളും പൂർത്തിയാക്കിയിരുന്നു. കാര്യക്ഷമമായി നീങ്ങിയിരുന്നുവെങ്കിൽ ഭരണത്തിലേറി മൂന്നുമാസം കൊണ്ട് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിക്കാമെന്നിരിക്കെയാണ് രണ്ടരവർഷം അതു നീട്ടിക്കൊണ്ടുപോയത്. റൺവേയുടെ നീളം കൂട്ടണമെന്നാവശ്യപ്പെട്ട് അവിടെ സമരം ചെയ്ത ഇ.പി.ജയരാജൻ പഴയ അതേ റൺവേയുള്ള വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് അധ്യക്ഷനായിരിക്കുന്നതു കൗതുകമുണ്ടാക്കി. മുൻമുഖ്യമന്ത്രിമാരായിരുന്ന ഉമ്മൻചാണ്ടിയേയയും വിഎസ് അച്യുതാനന്ദനെയും ഉദ്ഘാടനത്തിനു വിളിക്കേണ്ടതു സാമാന്യമര്യാദയായിരുന്നുവെന്നു പ്രതിപക്ഷനേതാവ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Continue Reading

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഹോട്ടൽ സ്ഥാപിക്കും: എം.എ.യൂസഫലി

അബുദാബി: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു സമീപം രണ്ടു വർഷത്തിനകം ഹോട്ടൽ സ്ഥാപിക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി. ലുലുവിന്റെ ഹോസ്പിറ്റാലിറ്റി വിങ് ആയ ട്വന്റി14 ഹോൾഡിങ്സാണു ഹയാത്ത് ഹോട്ടൽ സ്ഥാപിക്കുക. ഇതിനായി വിമാനത്താവളത്തിനു സമീപം നാലര ഏക്കർ ഭൂമി വാങ്ങിയതായി മരുമകനും ട്വന്റി14 ഹോൾഡിങ്സ് സിഇഒയുമായ അദീപ് അഹമ്മദ് അറിയിച്ചതായും യൂസഫലി പറഞ്ഞു. 150 മുറികളുള്ള ഹോട്ടലും മിനി കൺവൻഷൻ സെന്ററുമാണു പദ്ധതിയിലുള്ളത്. ഭാവിയിൽ ഫ്ലൈറ്റ് കിച്ചൺ ഉൾപ്പെടെ തുടങ്ങാനും ആലോചിക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ […]

Continue Reading

കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാക്കാൻ യുഡിഎഫ് സർക്കാരുകൾ ചെയ്തതു തള്ളി പിണറായിയുടെ രാഷ്ട്രീയ പ്രസംഗം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാക്കാൻ എ.കെ.ആന്റണി, ഉമ്മൻചാണ്ടി സർക്കാരുകൾ ഒന്നും ചെയ്തില്ലെന്നു ധ്വനിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം ഉദ്ഘാടനച്ചടങ്ങിലാണ്, പദ്ധതിയുടെ പിതൃത്വം പൂർണമായി ഏറ്റെടുത്തു മുഖ്യമന്ത്രിയുടെ അവകാശപ്രഖ്യാപനം. പദ്ധതി പൂർത്തിയാക്കി എന്ന പ്രതീതിയുണ്ടാക്കി കഴിഞ്ഞ സർക്കാർ നടത്തിയ ഉദ്ഘാടനച്ചടങ്ങിനെയും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കണ്ണൂരിൽ വിമാനത്താവളം വരുമോ എന്നു സംശയിച്ചവരുണ്ട്. ചിലർക്കു ശക്തമായ എതിർപ്പുണ്ടായിരുന്നു. വികസനത്തിനു വേണ്ടി നിൽക്കുന്നവർ എന്നു പറയുന്നവർ പോലും വെറുതെ എതിർത്തു. 1996ലെ ആശയം പ്രാവർത്തികമാക്കാൻ 2018 വരെ കാത്തിരിക്കേണ്ട […]

Continue Reading

ഖാദി റിഡക്ഷന്‍ മേള തുടങ്ങി

കണ്ണൂർ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴില്‍ ഖാദി റിഡക്ഷന്‍ മേള കല്‍പ്പറ്റ പള്ളിത്താഴം റോഡിലെ ഖാദി വില്‍പ്പന കേന്ദ്രത്തില്‍ തുടങ്ങി. മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍ റിബേറ്റിന് പുറമേ 10 മുതല്‍ 50 ശതമാനം വരെ പ്രത്യേക റിഡക്ഷനും ലഭിക്കും.ഡിസംബര്‍ 15 വരെയാണ് മേള നടക്കുന്നത്.

Continue Reading

ചെമ്പന്തൊട്ടി-ശ്രീകണ്ഠപുരം റോഡിലെ യാത്ര ദുരിതപൂർണ്ണമായി മാറി

നടുവിൽ: കിഴക്കൻ മലയോരത്തുനിന്ന് വിമാനത്താവളത്തിലെത്താനുള്ള പ്രധാന റോഡായ ചെമ്പന്തൊട്ടി-ശ്രീകണ്ഠപുരം റോഡിലാണ് യാത്ര ദുരിതപൂർണ്ണമായി മാറി. കാസർക്കോട് ജില്ലയിലെ ബന്തടുക്ക, പാണത്തൂർ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, കൊന്നക്കാട്, ബളാൽ, രാജപുരം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ കണ്ണൂർ ജില്ലയിലെ ചെറുപുഴ, പുളിങ്ങോം, തേർത്തല്ലി, ആലക്കോട്, പ്രദേശങ്ങളിൽനിന്ന്‌ വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴിയാണി കൂടിയാണിത്. മലയോര ഹൈവേ വഴി വരുന്നവർ നടുവിലിൽ എത്തിയാൽ ശ്രീകണ്ഠപുരത്തേക്ക് 10 കിലോമീറ്റർ ദൂരമേയുള്ളൂ. വിമാനത്താവള റോഡായതിനാൽ എൽ.ഡി.എഫ്. സർക്കാർ ആദ്യ ബജറ്റിൽ 15 കോടി രൂപ റോഡ് നവീകരണത്തിന് നീക്കിവെച്ചിരുന്നു. കിഫ്ബിയിൽപ്പെടുത്തിയാണ് […]

Continue Reading

ദേശീയപാതയോരത്തെ ആൽമരത്തിന് തീപിടിച്ചു

കരിവെള്ളൂർ: ദേശീയപാതയോരത്ത് പാലക്കുന്ന് ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപമുള്ള കൂറ്റൻ ആൽമരം ഞായറാഴ്ച പുലർച്ചെ കത്തുന്നത് ദേശീയപാതയിലൂടെ പോകുന്ന ലോറിഡ്രൈവർ കണ്ടത്. അദ്ദേഹം പാലക്കുന്നിലെ ഗോകുലം ട്രേഡേഴ്സിന്റെ ബോർഡിൽ കണ്ട ഫോൺനമ്പറിൽ വിളിച്ചുപറഞ്ഞതിനെ തുടർന്ന് കടയുടമ വാർഡ് മെമ്പർ ടി.വി.വിനോദിനോട് വിവരം പറയുകയും ഉടൻതന്നെ തൃക്കരിപ്പൂർ അഗ്നിരക്ഷാസേനയിൽ വിവരമറിയിക്കുകയും ചെയ്തു. ലീഡിങ് ഫയർമാൻ എം.ശ്രീധരന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ നിയന്ത്രിക്കാനായത്. ‌ദേശീയപാതയുടെ രണ്ട് മീറ്റർ അടുത്തായി സ്ഥിതിചെയ്യുന്ന ആൽമരം മാസങ്ങൾക്കുമുൻ‌പ് അപകടനിലയിലായിരുന്നു. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധിതവണ […]

Continue Reading

കുടിയാന്മല-മംഗളൂരു സർവീസ് ആരംഭിച്ചു

നടുവിൽ: ജില്ലയിലെ ഏക ദേശസാത്കൃത റൂട്ടിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസ്സ് സർവീസ് ആരംഭിച്ചു. വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ് ഇതോടെ നടപ്പായത്. ചികിത്സയ്ക്കും മറ്റും പോകുന്നവരുടെ സൗകര്യം പരിഗണിച്ചാണ് സമയക്രമം. രാവിലെ 3.45-നാണ് ബസ് കുടിയാന്മലയിൽനിന്ന് പറപ്പെടുക. നടുവിലിൽ 4.10നും പെരുമ്പടവിൽ 3.30-നും എത്തും. കാസർകോട് 7.45-നും മംഗളൂരുവിൽ ഒൻപതിനുമാണ് എത്തുക. പാടിച്ചാൽ, ചെറുവത്തൂർ, കാഞ്ഞങ്ങാട് വഴിയാണ് ബസ്സ് കടന്നുപോകുന്നത്. കുടിയാന്മലയിൽ വികസനസമിതിയും പുലിക്കുരുമ്പയിൽ ഗാന്ധി മെമ്മോറിയൽ വായനശാലയും ബസ്സിന് സ്വീകരണം നൽകി. തലശ്ശേരി […]

Continue Reading