കാട്ടനപ്പേടിയിൽ കന്നിമലയിലെ തൊഴിലാളികുടുംബങ്ങൾ

മൂന്നാർ: മൂന്നാഴ്ചയായി തുടരുന്ന കാട്ടനപ്പേടിയിൽ വശംകെട്ടിരിക്കുകയാണ് കന്നിമലയിലെ തൊഴിലാളികുടുംബങ്ങൾ. കണ്ണൻദേവൻ കമ്പനിയുടെ കന്നിമല ലോവർ, ടോപ് ഡിവിഷനുകളിലാണ് കഴിഞ്ഞ മൂന്നാഴ്ചയായി കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്‌. ലോവർ ഡിവിഷനിലെ ഡോക്ടറുടെ വസതി, ഡ്രൈവർ പഴനിസ്വാമി, തൊഴിലാളിയായ ശശികുമാർ, അധ്യാപകനായ ജയശീലൻ, എന്നിവരുടെ വീടുകളുടെയും റേഷൻകടയുടെയും ചില്ലുകളും വാതിലുകളും കാട്ടാനകൾ തകർത്തു. മൂന്നുദിവസം മുമ്പ് തേയിലത്തോട്ടത്തിൽ പണിക്കുപോയ ഇരുപതോളം തൊഴിലാളി സ്ത്രീകളെ കാട്ടാനകൾ വിരട്ടി ഓടിച്ചിരുന്നു. ഓടുന്നതിനിടയിൽ നിരവധി സ്ത്രീകൾക്ക് വീണ് പരിക്കേറ്റു. ആനശല്യം വർധിച്ചതിനെ തുടർന്ന് വനപാലകരെത്തി തിങ്കളാഴ്ച ഇവയെ […]

Continue Reading

പുതിയ തലമുറ ഭരണഘടനയുടെ മൂല്യങ്ങളറിയണമെന്ന് എം.എം.മണി

തൊടുപുഴ: പുതിയ തലമുറ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കണമെന്ന് മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു . തൊടുപുഴ ഉല്ലാസ്ടവർ ഹാളിൽ നടന്ന ബാലസംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. രാജ്യം നിലവിൽ നേരിട്ടുക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വർഗീയത. മതേതര രാജ്യമെന്ന് നാം അവകാശപ്പെടുമ്പോൾ അത് എത്രമാത്രം പാലിക്കപ്പെടുന്നുണ്ടെന്നത് ഒരുചോദ്യചിഹ്നമായി നിൽക്കുന്നു. ന്യൂനപക്ഷ സമൂഹം വലിയരീതിയിലുള്ള ചൂഷണമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ജാതിയുടെ മതിൽക്കെട്ടുകൾ മനുഷ്യബന്ധങ്ങൾക്ക് വിലങ്ങു തടിയാകാത്ത ഒരുസമൂഹം കെട്ടിപ്പടുക്കാൻ യുവജനതയ്ക്ക് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

ബംഗ്ലാവിന് തീപിടിച്ചെന്ന വ്യാജ സന്ദേശം നൽകി അഗ്നിരക്ഷാസേനയെ കബളിപ്പിച്ചു

മൂന്നാർ: ബംഗ്ലാവിന് തീപിടിച്ചെന്ന വ്യാജ ഫോൺസന്ദേശം വഴി അഗ്നിരക്ഷാസേനയെ കബളിപ്പിച്ചു. മൂന്നാർ നല്ലതണ്ണിയിൽ പ്രവർത്തിക്കുന്ന സേനയുടെ ഓഫീസിലേക്ക് ശനിയാഴ്ച ഉച്ചയ്ക്ക് 12.30-നാണ് കന്നിമലയിലെ കണ്ണൻദേവൻ കമ്പനി മാനേജരുടെ ബംഗ്ലാവിന് തീപിടിച്ചുവെന്ന വ്യാജ ഫോൺ സന്ദേശമെത്തിയത്. സേനയുടെ ചെറുതും വലുതുമായ രണ്ടുവാഹനങ്ങൾ സന്ദേശം കിട്ടിയ ഉടൻ തന്നെ പുറപ്പെട്ട് അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് സ്ഥലത്ത് പാഞ്ഞെത്തി. ഇവിടെത്തി അന്വേഷിച്ചപ്പോഴാണ് വ്യാജസന്ദേശമാണെന്ന കാര്യം അറിഞ്ഞത്. തുടർന്ന് ഓഫീസിലേക്ക് വിളിച്ച നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫായിരുന്നു. അഗ്നിരക്ഷാസേന വിഭാഗത്തിലേക്ക് വിളിച്ച് […]

Continue Reading

എസ്.എൻ.ക്ലബ് ഗ്രന്ഥശാല ഉദ്ഘാടനം നാളെ

കട്ടപ്പന: എസ്.എൻ.ഡി.പി. കൽത്തൊട്ടി 291-ാം നമ്പർ യൂത്ത് മൂവ്മെന്റ് യൂണിറ്റിന്റെ എസ്.എൻ.ക്ലബ്ബും ഗ്രന്ഥശാലയും ഞായറാഴ്ച രാവിലെ 11-ന് മലനാട് എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ്‌ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെൻറ് ഓഫീസ് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെൻറ് യൂണിയൻ പ്രസിഡന്റ്‌ പ്രവീൺ വട്ടമല അധ്യക്ഷത വഹിക്കും.

Continue Reading

മതനിരപേക്ഷസദസ്സ് നടത്തി

അടിമാലി: കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വർഗീയഭീകരതക്കെതിരേ എൽ.ഡി.എഫ്. നേതൃത്വത്തിൽ മതനിരപേക്ഷസദസ്സ് നടത്തി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.എൻ.വിജയൻ ഉദ്ഘാടനം ചെയ്തു. വിനു സ്കറിയ അധ്യക്ഷനായി. എൽ.ഡി.എഫ്. നേതാക്കളായ സി.എ.ഏലിയാസ്, കെ.വി.ശശി, പി.വി.അഗസ്റ്റിൻ, മുഹമ്മദ് റിയാദ്, ടി.പി.വർഗീസ്, ടി.കെ.ഷാജി എന്നിവർ പ്രസംഗിച്ചു.

Continue Reading

ദേവിയാർപ്പുഴയിലെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

അടിമാലി: ദേവിയാർപ്പുഴയിലെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനവാസ മേഖലയിലൂടെ ഒഴുകുന്ന 18 കിലോമീറ്റർ ഭാഗമാണ് ശുചീകരിക്കുന്നത്. അടിമാലി പഞ്ചായത്തിൽ 30 കിലോമീറ്റർ നീളത്തിലാണ് പുഴ ഒഴുകുന്നത്. ഇതിൽ 12 കിലോമീറ്റർ വനമേഖലയാണ്. അടിമാലി ടൗൺ മുതൽ വാളറ വരെയുള്ള ബാക്കിയുള്ള ഭാഗത്താണ് ശുചീകരണം നടത്തുന്നത്. ദേവിയാർപ്പുഴയിൽ പലയിടത്തുനിന്നും മാലിന്യങ്ങൾ ഒഴുകിയെത്തുന്നുണ്ട്. ഉദ്ഘാടനം മച്ചിപ്ലാവിൽ പ്രസിഡന്റ് ശ്രീജാ ജോർജ് നിർവഹിച്ചു. പുഴയിലേക്ക് മാലിന്യം തള്ളുന്ന പ്രവണത ഒരുമാസം കൊണ്ട് അവസാനിപ്പിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതർ […]

Continue Reading

എസ്.സി. പ്രൊമോട്ടർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: പട്ടികജാതി വികസന വകുപ്പ് കട്ടപ്പന നഗരസഭയിലേക്കും പെരുവന്താനം പഞ്ചായത്തിലേക്കും ഈ പഞ്ചായത്തിൽനിന്നോ സമീപ പഞ്ചായത്തുകളായ പീരുമേട്, കൊക്കയാർ പഞ്ചായത്തുകളിൽനിന്നോ എസ്.സി. പ്രൊമോട്ടർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18-നും 40-നും മധ്യേ പ്രായമുള്ളവരും പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ്ടു പാസായവരും ആയിരിക്കണം. പ്രതിമാസം 7000 രൂപ ഓണറേറിയം നൽകും. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ […]

Continue Reading

ഇടുക്കിയിൽ നടന്നത് സമാനതകളില്ലാത്ത സമരമുന്നേറ്റം; ജോയ്‌സ് ജോർജ് എം.പി

തൊടുപുഴ: ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരേ സമാനതകളില്ലാത്ത സമരമുന്നേറ്റമാണ് ഇടുക്കിയിൽ ഉണ്ടായതെന്ന് ജോയ്‌സ് ജോർജ് എം.പി. . അഞ്ചാം വകുപ്പ് ഭേദഗതി ചെയ്തതോടെ വികസന പ്രവർത്തനങ്ങൾക്കുള്ള തടസ്സം നീങ്ങി. ഇടുക്കി മെഡിക്കൽ കോേളജിനും ഇതോടെ പാരിസ്ഥിതിക അനുമതി ലഭിക്കുമെന്നും എം.പി. പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നടത്തിയ നിരന്തരമായ ഇടപെടലിലൂടെയാണ് ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനുള്ള ഉത്തരവ് നേടാനായതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി

വണ്ടിപ്പെരിയാർ: പോലീസ് കേസിൽ സാക്ഷിയായി ഒപ്പിടുവാൻ വിസമ്മതിച്ച പൊതുപ്രവർത്തകനെ ഫോണിലൂടെ എസ്.ഐ. അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. വണ്ടിപ്പെരിയാർ ജമാ അത്ത് കമ്മിറ്റിയുടെ വൈസ് പ്രസിഡൻറും മുസ്ലിംലീഗ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റുമായ ടി.എച്ച്.അബ്ദുൾ സമദിനെയാണ് എസ്.ഐ. ഫോണിലൂടെ ആക്ഷേപിച്ചത്. അതിരുതർക്കവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയൊപ്പിടാൻ വിസമ്മതിച്ചതിന് അസഭ്യം പറഞ്ഞെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി.രാജ്മോഹൻ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. എസ്.ഐ.യുടെ പേരിൽ നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധക്കാർ […]

Continue Reading

ബാലസംഘം ജില്ലാ സമ്മേളനം

തൊടുപുഴ: ബാലസംഘം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10-ന് തൊടുപുഴയിൽ വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടക്കുന്ന കുട്ടികളോടൊപ്പം പരിപാടി ജോയ്‌സ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പൊതുചർച്ച, തിരഞ്ഞെടുപ്പ്, സമാപന സമ്മേളനം എന്നിവ നടക്കും.

Continue Reading