കട്ടപ്പന-പുളിയൻമല റോഡ് സഞ്ചാരയോഗ്യമാക്കണം – കോൺഗ്രസ്

കട്ടപ്പന: കട്ടപ്പന-പുളിയൻമല റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കിയിെല്ലങ്കിൽ സമരം ശക്തമാക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ തോമസ് മൈക്കിൾ പത്രസമ്മേളനത്തിൽ പറഞ്ഞു . ഇതേ ആവശ്യമുന്നയിച്ച് പാറക്കടവിൽ പാർട്ടി റോഡ് ഉപരോധം നടത്തിയിരുന്നു. ഇതിനുതലേദിവസം മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് ചില ഭാഗങ്ങളിൽ കുഴികൾ അടച്ച് റോഡുപണി തുടങ്ങിയെന്ന് തെറ്റിദ്ധാരണ പരത്തി. നിർമാണം തുടങ്ങുന്നതറിഞ്ഞാണ് കോൺഗ്രസ് സമരം നടത്തിയതെന്ന് സി.പി.എം. നേതാക്കൾ മാധ്യമങ്ങൾക്ക് വാർത്ത നൽകുകയും സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്തു. ഇതുവരെ ഒരു പണിയും ചെയ്തില്ല എന്നു മാത്രമല്ല റോഡ് പണിയാൻ […]

Continue Reading

കസ്തൂരിരംഗൻ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ അവസാനത്തെ ഉത്തരവ്‌ സ്വാഗതം ചെയ്യുന്നു- യു.ഡി.എഫ്.

തൊടുപുഴ: യു.ഡി.എഫ്‌. സർക്കാർ ഇ.എസ്‌.എ.യിൽനിന്ന് ഒഴിവാക്കിയ 3115 ചതുരശ്ര കിലോമീറ്റർ സ്ഥലത്തെ നിർമാണനിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ അവസാനത്തെ ഉത്തരവ്‌ സ്വാഗതം ചെയ്യുന്നതായി ഡി.സി.സി.പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. കസ്‌തൂരിരംഗൻ വിഷയത്തിൽ യു.ഡി.എഫ്. സർക്കാർ കൈക്കൊണ്ട ജനപക്ഷ നിലപാടുകൾക്ക്‌ വൈകിലഭിച്ച അംഗീകാരമാണ്‌ ഈ ഉത്തരവ്‌. യു.ഡി.എഫ്. സർക്കാർ ആവശ്യപ്പെട്ടപ്രകാരം യു.പി.എ.സർക്കാർ ഇറക്കിയ മാർച്ച് 10-ാം തീയതിയിലെ കരട്‌ വിജ്ഞാപനത്തെ സംബന്ധിച്ച്‌ സി.പി.എമ്മും ഹൈറേഞ്ച്‌ സംരക്ഷണസമിതിയും എം.പി.യും ഇതുവരെ പറഞ്ഞതൊക്കെ കള്ളമാണെന്ന്‌ തെളിഞ്ഞിരിക്കുന്നു. ജനങ്ങളോടൊപ്പംനിന്ന്‌ നടത്തിയ […]

Continue Reading

വണ്ടിപ്പെരിയാറിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലിടിച്ചു

വണ്ടിപ്പെരിയാർ: നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാളാർഡി കവലയിൽ ഞായറാഴ്ച പുലർെച്ചയോടെയാണ് അപകടം നടന്നത് . മലപ്പുറത്തുനിന്ന് കുമളിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

Continue Reading

കൂരമാനെ വേട്ടയാടി; ഒരാൾ അറസ്റ്റിൽ

ഉപ്പുതറ: കൂരമാനെ വേട്ടയാടി പിടികൂടി കേസിൽ കോവിൽമല മുല്ലയ്ക്കൽ രാമൻ(52)നെ ഇടുക്കി അസി. വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് ആറോടെ കിഴുകാനം ഫോറസ്‌റ്റ് സെക്ഷനു കീഴിലുള്ള കെട്ടുചിറയിൽ െവച്ചാണ് കൂരമാനിനെ ഇയാളും സുഹൃത്തും ചേർന്ന് പിടിച്ചത്. വേട്ടനായെ ഉപയോഗിച്ച് ഓടിച്ചു പിടിക്കുകയായിരുന്നു. കൂരമാനിനെ പിടികൂടി വരുന്നവഴി പട്രോളിങ്ങിനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ പ്രതികൾ കുടുങ്ങുകയായിരുന്നു . ഒപ്പമുണ്ടായിരുന്ന കിഴുകാനം മനയ്ക്കൽ ബിനോയി രക്ഷപ്പെട്ടു. കൂരമാനിനെ പോസ്റ്റ്മോർട്ടത്തിനായി തേക്കടി പെരിയാർ റിസർച്ച് സെൻററിലേക്ക് […]

Continue Reading

മദ്യവിൽപ്പനശാലയിലെ സാമ്പത്തിക ക്രമക്കേട്: അന്വേഷണം ജീവനക്കാരിലേക്കും

അടിമാലി: കുഞ്ചിത്തണ്ണി മദ്യവിൽപ്പനശാലയിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച പോലീസ് അന്വേഷണം കൂടുതൽ ജീവനക്കാരിലേക്കും വ്യാപിപ്പിക്കുന്നു . അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കോട്ടയം റീജണൽ മാനേജരുടെ മൊഴി അടുത്ത ദിവസം പോലീസ് രേഖപ്പെടുത്തും. തുടർന്ന് ക്രമക്കേട് നടന്ന കാലയളവിൽ കണക്കെടുപ്പ് നടത്തിയ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഈ കാലയളവിൽ ജോലി ചെയ്തിരുന്നവരെ ചോദ്യം ചെയ്യുകയെന്ന് വെള്ളത്തൂവൽ എസ്.ഐ. കെ.എം.സന്തോഷ് പറഞ്ഞു. 49,97,000 രൂപയുടെ തിരിമറി നടന്നതെന്നാണ് റീജണൽ മാനേജർ പോലീസിൽ നൽകിയിരിക്കുന്ന പരാതി. ഇത്രയും […]

Continue Reading

റിസോർട്ടിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

ഇടുക്കി: പൂപ്പാറയിലെ റിസോർട്ടിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. വാഹനക്കച്ചവടത്തെ തുടർന്നുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. കരിമല സ്വദേശി എർത്തടത്തിൽ സനീഷ് (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജാക്കാട് സ്വദേശി ബിറ്റാജിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

ഡ്യൂട്ടിക്കിടെ ട്രാഫിക്ക് എ എസ് ഐയെ മർദ്ദിച്ച പ്രതി പിടിയില്‍

ഇടുക്കി: ഡ്യൂട്ടിക്കിടെ ട്രാഫിക്ക് എ എസ് ഐയെ മർദ്ദിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്കുപാറ അക്ഷരനിവാസ് വീട്ടിൽ കൃഷ്ണൻ മകൻ മുരുകൻ [35] നെയാണ് മൂന്നാർ എസ് ഐ ശ്യാംകുമാർ അറസ്റ്റ് ചെയ്തത്. ഞയറാഴ്ച ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ ബൈക്കില്‍ അമിത വേഗതയിലെത്തിയ മുരുകനെ ട്രാഫിക്ക് എ എസ് ഐ പ്രകാശൻ പിടികൂടിയിരുന്നു. മദ്യപിച്ചായിരുന്നു ഇയാള്‍ വാഹനമോടിച്ചത്. ഇത് വാക്ക് തർക്കങ്ങൾക്ക് ഇടയാക്കി. ഇതിനിടെ മുരുൻ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് എ എസ് ഐയെ കുത്തികയും  മർദ്ദിക്കുകയുമായിരുന്നു. […]

Continue Reading

കണ്ണൻദേവൻ കമ്പനിയുടെ ബംഗ്ലാവിൽ തീപിടിച്ചെന്ന് ഫയര്‍ഫോഴ്സിന്‍റെ ഓഫീസിലേക്ക് വ്യാജ സന്ദേശം

ഇടുക്കി: ശനിയാഴ്ച  ഉച്ചയ്ക്കാണ് ഇടുക്കി നല്ലതണ്ണിയിലെ കണ്ണൻദേവൻ കമ്പനിയുടെ ബംഗ്ലാവിൽ തീപിടിച്ചെന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള ഫയര്‍ഫോഴ്സിന്‍റെ ഓഫീസിലേക്ക് ഫോണ്‍ സന്ദേശമെത്തുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവസ്ഥലത്ത് പാഞ്ഞെത്തിയ സേനാംഗങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. മൂന്നാർ നല്ലതണ്ണിയിൽ പ്രവർത്തിക്കുന്ന സേനയുടെ ഓഫീസിലേക്ക് ശനിയാഴ്ച  ഉച്ചയ്ക്ക് 12.30-നാണ് കന്നിമലയിലെ കണ്ണൻദേവൻ കമ്പനി മാനേജരുടെ ബംഗ്ലാവിന് തീപിടിച്ചുവെന്ന ഫോൺ സന്ദേശമെത്തിയത്. സേനയുടെ ചെറുതും വലുതുമായ രണ്ട് വാഹനങ്ങൾ സന്ദേശം കിട്ടിയ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് അറിഞ്ഞത്. തുടർന്ന് ഓഫീസിലേക്ക് […]

Continue Reading

കസ്‌തൂരിരംഗൻ റിപ്പോർട്ട് ; അന്തിമ വിജ്ഞാപനം വരാത്തത്‌ സംസ്ഥാന സർക്കാരിന്റെ അലംഭാവമെന്ന്‌ കോൺഗ്രസ്

തൊടുപുഴ: കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനത്തിനു പകരം കരട്‌ വിജ്ഞാപനം പുതുക്കികൊണ്ടുള്ള തീരുമാനം സർക്കാരിന്റെ അലംഭാവം മൂലമാണെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു . ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും 123 വില്ലേജുകളിൽ ഏറ്റവും കൂടുതൽ വില്ലേജുകൾ, 47 വില്ലേജുകൾ ഉൾക്കൊള്ളുന്ന പാർലമെന്റംഗം എന്ന നിലയിൽ ഇടുക്കി എം.പി.യും ജില്ലയിലെ ജനങ്ങളോട്‌ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ഉമ്മൻചാണ്ടി സർക്കാരിന്റെ മേൽനോട്ടത്തിൽ ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ സമർപ്പിച്ച ശുപാർശകൾ പ്രകാരം 2014 മാർച്ച്‌ 10-ന്‌ കേന്ദ്ര […]

Continue Reading

പ്രളയ പ്രതിസന്ധി കേരളം ഒറ്റക്കെട്ടായി മറികടക്കും- എം.എം.മണി

ചെറുതോണി: പ്രളയത്തെതുടർന്ന് ഉണ്ടായ പ്രതിസന്ധി കേരളം ഒറ്റക്കെട്ടായി മറികടക്കുമെന്നും ഇക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി എം.എം. മണി പറഞ്ഞു. സഹകരണ വകുപ്പിന്റെ പ്രളയബാധിതർക്കുള്ള കെയർഹോം ഭവനനിർമാണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായിക്കേണ്ടവർ കാര്യമായി സഹായിച്ചില്ല എന്നുകരുതി നാം മുന്നോട്ടുപോകാതിരിക്കില്ല. എന്നും നമ്മളെല്ലാവരും ഒറ്റക്കെട്ടായി ചുമതലകൾ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും മികച്ച രീതിയിലാണ് സംഭാവനകൾ പ്രളയ പുനർനിർമാണത്തിനായി നൽകിയത് എന്നും ഇതേവരെ അതിനുകഴിയാത്തവർ ഇനിയും മുന്നോട്ടുവരണം […]

Continue Reading