വൈദ്യുതി മുടക്കം

ഇടുക്കി : തൊടുപുഴ 11 കെവി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇലക്ട്രിക്കൽ സെക്‌ഷൻ നമ്പർ 1ന്റെ പരിധിയിൽ വരുന്ന ഒളമറ്റം കമ്പിപ്പാലം മുതൽ കെഎസ്ആർടിസി ജംക്‌ഷൻ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും

സർട്ടിഫിക്കറ്റ് വിതരണം

ഇടുക്കി : പീരുമേട് താലൂക്ക് സപ്ലൈ ഓഫിസിൽ പുതിയ റേഷൻ കാർഡിനു വേണ്ടി അപേക്ഷ സമർപിച്ചിട്ടുളള 2000 ടോക്കൺ നമ്പറുകൾ വരെ റേഷൻ കാർഡുകൾ, പേരു കുറവു ചെയ്തു മാറി പോകുന്നതിനു നൽകിയ അപേക്ഷകളിൽ സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണത്തിനു തയാറായതായി സപ്ലൈ ഓഫിസർ അറിയിച്ചു

ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന് ഇന്ത്യയില്‍: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ഇടുക്കി : ടൂറിസം മേഖലയില്‍ ലോകത്ത് ഇന്ന് ഏറ്റവുംകൂടുതല്‍ തൊഴില്‍ നല്‍കുന്നത് ഇന്ത്യയാണെന്നും ഇതില്‍ അധികവുംജോലി ലഭിക്കുന്നത് പാവങ്ങള്‍ക്കാണെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുളള സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട – ഗവി – വാഗമണ്‍ – തേക്കടി എക്കോടൂറിസംസര്‍ക്യൂട്ടിന്റെ ഉദ്ഘാടനം വാഗമണിലെ പാരാഗ്ലൈഡിംഗ് പോയന്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ടുറിസം രംഗത്തെ വളര്‍ച്ചയില്‍ ലോക ടൂറിസം കൗണ്‍സില്‍ പരിഗണിക്കുന്ന നാല് ഘടകങ്ങളില്‍ ആഭ്യന്തര മൊത്ത വരുമാനവും വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണവും ഈ രംഗത്തെ നിക്ഷേപവുമാണ്. കഴിഞ്ഞ നാല് വര്‍ഷക്കാത്ത് രാജ്യത്തെ ടൂറിസം വരുമാനം 234 ബില്യണ്‍ ഡോളറാണ് ഏകദേശം 16.5 കോടി ലക്ഷം രൂപയാണ്. കേരളം ടൂറിസം രംഗത്തെ മാര്‍ക്കറ്റ് ചെയ്യുന്ന രീതി കേന്ദ്രം താത്പര്യപൂര്‍വമാണ് വീക്ഷിക്കുന്നത്. കേരള ടൂറിസത്തി െന്റ പരസ്യങ്ങള്‍ അനുപമമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ8.21 കോടി ആളുകള്‍ ടൂറിസം മേഖലയില്‍ജോലിചെയ്യുന്നതില്‍ ഏഴ് കോടിയും സാധാരണക്കാരാണ്. ടൂറിസം രംഗത്ത് ഇന്ത്യമൂന്നാംസ്ഥാനത്താണ്. അമേരിക്കയും ചൈനയുമാണ് ഇന്ത്യയുടെ മുന്നിലുള്ളത്.

കാറിൽ മ്ലാവിറച്ചി കടത്താൻ ശ്രമിച്ച നായാട്ടുസംഘം അറസ്റ്റിൽ

രാജാക്കാട്: കാറിൽ മ്ലാവിറച്ചി കടത്താൻ ശ്രമിച്ച നായാട്ടുസംഘം വനപാലകരുടെ പിടിയിലായി .ശാന്തൻപാറ ചേരിയാർ പുൽപ്പാറയിൽ മത്തായി(44), ഭാര്യാപിതാവ് ഇരിങ്ങാലക്കുട കോമയിൽ ജോസഫ്(63), നെടുങ്കണ്ടം കറുകപ്പിൽ സജി(44) എന്നിവരാണ് അറസ്റ്റിലായത് . പ്രതികളുടെ പക്കൽ നിന്നും നാടൻ തോക്കും വെടിമരുന്നും വാക്കത്തിയും കണ്ടെടുത്തു.

വനമേഖലയിലും സമീപപ്രദേശങ്ങളിലും നായാട്ട് നടക്കുന്നതായി ദേവികുളം റേയ്ഞ്ച് ഓഫീസിൽ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ നായാട്ടുസംഘത്തെ അറസ്റ്റ് ചെയ്തത് . വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ എത്തിയ കാറിൽ ഉണങ്ങിയ മാംസം കണ്ടതിനെ തുടർന്ന് വിവരം ചോദിച്ചപ്പോൾ പോത്തിൻറെയാണെന്നും വിൽപ്പനയ്ക്ക് കൊണ്ടുപോകുകയാണെന്നും പറഞ്ഞു.

കൂടുതൽ പരിശോധനയിൽ പച്ചമാംസവും കണ്ടെത്തി. മൂവരെയും വിശദമായി ചോദ്യംചെയ്തപ്പോൾ മ്ളാവിന്റെ മാംസമാണെന്നും സ്വകാര്യ ഏലത്തോട്ടത്തിൽനിന്ന് തങ്ങൾ വേട്ടയാടി പിടിച്ചതാണെന്നും പ്രതികൾ മൊഴി നൽകി.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി : പൈനാവ് കേന്ദ്രീയ  വിദ്യാലയത്തില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 18, 19 തീയതികളില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ രാവിലെ 9.30 മുതല്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കുമളിയിലെ മാലിന്യ സംസ്ക്കരണം അവതാളത്തിൽ

കുമളി: പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ സംവിധാനം  അവതാളത്തിലായതോടെ  നഗരത്തിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു  . കുമളിയിലും സമീപ പ്രദേശങ്ങളിലും ഓടകളിലും വ്യാപകമായ രീതിയിൽ മാലിന്യം നിറയുകയാണ്.

പ്രദേശങ്ങളിലെ വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നുമുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ്  പ്രശ്നത്തിനുള്ള കാരണം . മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് പഞ്ചായത്ത് നിർദേശം നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത്‌ പാലിക്കപ്പെടാറില്ല.

കൂടാതെ മാലിന്യങ്ങൾക്കിടയിൽ തീറ്റതേടി തെരുവുനായകൾ കൂട്ടത്തോടെഎത്തുന്നത് യാത്രക്കാരിൽ ഭീതി പടർത്തുകയാണ് . കഴിഞ്ഞ പ്രളയത്തിൽ മുരിക്കടിയിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ സംരക്ഷണഭിത്തി തകർന്നതോടെ ജൈവമാലിന്യം ശേഖരിക്കാനുള്ള പഞ്ചായത്തിന്റെ സംവിധാനം നിലയ്ക്കുകയായിരുന്നു.

ചതുരംഗപ്പാറയിൽ മാലിന്യം തള്ളി

നെടുങ്കണ്ടം: പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ചതുരംഗപ്പാറ കാറ്റാടിമെട്ടിൽ ഭക്ഷണ മാലിന്യം തള്ളി. കഴിഞ്ഞദിവസമാണ് സംഭവം . പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച ഭക്ഷണ അവശിഷ്ടം സാമൂഹികവിരുദ്ധർ വിനോദസഞ്ചാര കേന്ദ്രത്തിൽ തള്ളുകയായിരുന്നു.

മാലിന്യം ചീഞ്ഞളിഞ്ഞ് പ്രദേശമൊട്ടാകെ ദുർഗന്ധം വമിക്കുകയാണ്. ചതുരംഗപ്പാറ വ്യൂ പോയിന്റിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ തമിഴ്‌നാട് വനം വകുപ്പിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് മാലിന്യം ഉപേക്ഷിച്ചിരിക്കുന്നത് . നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ സംഭവം അറിയിച്ചിട്ടും തമിഴ്‌നാട് ബോർഡറിനുള്ളിലായതിനാൽ ഒന്നും ചെയ്യാനാവുകയില്ലെന്നായിരുന്നു ലഭിച്ച മറുപടി. തമിഴ്‌നാടിന്റെ റിസർവ് ഫോറസ്റ്റിനുള്ളിലുള്ള പ്രദേശമാണിതെന്നും, ഇവിടെ മാലിന്യ നിക്ഷേപം നടത്തിയാൽ വനനിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്നും തമിഴ്‌നാട് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.ദിവസേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന ചതുരംഗപ്പാറ വ്യൂ പോയന്റിൽ ദുർഗന്ധം മൂലം നിൽക്കാനാവാത്ത അവസ്ഥയാണ്.

ബൊട്ടാണിക്കൽ ഗാർ‌ഡൻ: ആരോപണങ്ങൾ അടിസ്ഥാന രഹിതം – എസ്. രാജേന്ദ്രൻ എം.എൽ.എ.

മൂന്നാർ: മൂന്നാറിൽ നിർമിക്കുന്ന ബൊട്ടാണിക്കൽ ഗാർഡനെ സംബന്ധിച്ച് ഉയർന്നുവരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ. പറഞ്ഞു.

ആവാസ വ്യവസ്ഥയ്ക്ക് കോട്ടംതട്ടാത്ത വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ജിവിയുടെ നടത്തിവരുന്നത് . ഭൂമിയുടെ അവകാശവാദം ഉന്നയിച്ച് ചിലർ രംഗത്ത് വന്നിട്ടുണ്ട്‌. ഇവർ നടത്തുന്ന കള്ള പ്രചാരണം മുഖവിലയ്‌ക്കെടുന്നില്ല. മൂന്നാറിന്റെ ടൂറിസം വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ബോട്ടാണിക്കൽ ഗാർഡനെന്നും അദ്ധെഹക് വ്യക്തമാക്കി.  ഇത് യാഥാർഥ്യമാകുന്നതോടെ നിരവധി ചെറുപ്പക്കാർക്ക് ജോലി നല്കാൻ കഴിയും . ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ബൊട്ടാണിക്കൽ ഗാർഡന്റെ രണ്ടാംഘട്ട വികസനത്തിനായി സർക്കാർ 25 കോടി രൂപ അധികമായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നതെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.

കെല്‍ട്രോണില്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്

ഇടുക്കി: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ഫോണ്‍ 04712325154, 0471 4016555