കറ്റാർ വാഴയുടെ ഗുണങ്ങൾ

അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു. കൃഷി ഉദ്യാനസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാർവാഴ. […]

Continue Reading

ഔഷദ ഗുണമുള്ള നന്നാറി

ദാഹവും ക്ഷീണവും അകറ്റാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് മലയാളി. പലരും ഊണുപോലും ഉപേക്ഷിച്ച്് ജ്യൂസും പഴങ്ങളും ശീതളപാനീയങ്ങളുമൊക്കെ ആശ്രയിച്ച് ജീവിക്കാന്‍ പോലും തുടങ്ങിയിരിക്കുന്നു. വേനലില്‍ ക്ഷീണവും ദാഹവുമകറ്റാന്‍ പ്രകൃതി നല്‍കിയ ഒരല്‍ഭുത സസ്യത്തെ പലര്‍ക്കുമറിയില്ല. മലബാറുകാരുടെ പ്രിയപ്പെട്ട നന്നാറി. സംസ്‌കൃതത്തില്‍ നന്നാറിക്ക് പറയുന്ന പേര് രസകരമാണ് : അനന്ത്മൂല്‍ – അനന്തമായ, അവസാനിക്കാത്ത വേരുള്ളത് എന്നര്‍ഥം. നമ്മുടെ നാട്ടിന്‍ പുറത്തും മലഞ്ചെരിവുകളിലുമൊക്കെ സര്‍വസാധാരണമായ ഈ ചെടി പിഴുത് കിഴങ്ങെടുക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്ക് പേരിന്റെ അര്‍ഥം പെട്ടെന്ന് പിടികിട്ടും. മണ്ണിനടിയിലേക്ക്് അനന്തമായി […]

Continue Reading

ഭാരം കുറയ്ക്കലിന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടം

ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധയമാകുമ്പോള്‍ ശരീരഭാരത്തെക്കാള്‍ കൂടുതല്‍ മസിലുകള്‍ നഷ്ട്പ്പെടാനുള്ള സാധ്യത കൂടുതലെന്ന് ഗവേഷണം. ഭാരം കുറയ്ക്കുന്ന ഇന്‍വസീവ് ഗ്യാസ്ട്രിക്ക് ബൈപ്പാസിന് പകരമായുള്ള ലെഫ്റ്റ് ഗ്യാസ്ട്രിക്ക് ആര്‍ട്ടറി എംബോലൈസേഷനാണ് പാര്‍ശ്വഫലങ്ങളുണ്ടെന്ന് ഗവേഷകര്‍ പറയുന്നത്. ലോകം മുഴുവനുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അമിതവണ്ണം. ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള കാരണങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. ലോകത്താകമാനം 10 ശതമാനം കുട്ടികള്‍ അമിതവണ്ണമുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 10 വയസില്‍ കൂടുതല്‍ പ്രായമുള്ള 20 ശതമാനത്തോളം കുട്ടികളും അമിതവണ്ണമുള്ളവരാണ്.  പ്രായപൂര്‍ത്തിയായവരില്‍ 25 ശതമാനത്തോളം […]

Continue Reading

മൈഗ്രേയിൻ

ഓക്കാനത്തിന്റെ അകമ്പടിയോടെ ഇടയ്ക്കിടെ ആവർത്തിച്ചുവന്നലട്ടുന്ന അസഹ്യമായ തലവേദനയാണു മൈഗ്രേയിൻ. പൊതുവെ നെറ്റിയുടെ ഒരുവശത്താണു തലവേദന അനുഭവപ്പെടുക.മിന്നൽ വെളിച്ചം, വളഞ്ഞുപുളഞ്ഞ രേഖകൾ , തീപ്പൊരിപോലെ തിളങ്ങുന്ന പൊട്ടും പൊടിയും,കാഴ്ചമങ്ങൽ, എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നു. ശക്തമായ തലവേദന ആരംഭിയ്ക്കുന്നതിനുമണിക്കൂറുകൾക്കുമുൻപായിത്തന്നെ പലരിലും കടുത്ത ക്ഷീണം കാണാറുണ്ടത്രെ. കാരണങ്ങൾ- പലകാരണങ്ങൾക്കൊണ്ടും മൈഗ്രേൻ ഉണ്ടാകുമത്രെ. എല്ലാകാര്യങ്ങളിലും പരിപൂർണ്ണത അഗ്രഹിയ്ക്കുന്ന, വ്യക്തിത്വമുള്ളവരിലും, യാതൊരു വഴക്കവുമില്ലാതെ തത്വങ്ങളിൽ കർക്കശ മനോഭാവത്തോടെ ഉറച്ചുനില്ക്കുന്നവരിലും,വിമർശനങ്ങളെ ഒട്ടും സഹിയ്ക്കാൻ കഴിയാത്ത വ്യക്തിത്വമുള്ളവരിലും, മൈഗ്രൈൻ സാദ്ധ്യതകൂടുതലായി കാണാറുണ്ടത്രെ. തലയിലും കഴുത്തിലുമുള്ള രക്തകുഴലുകൾ വലിഞ്ഞുമുറുകി […]

Continue Reading

ഹൃദയാഘാതം: അറിഞ്ഞിരിക്കേണ്ടത്

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം എന്ന പേരിൽ അറിയപ്പെടുന്നത്. Heart Attack എന്ന് ആംഗലേയ ഭാഷയിലും Myocardial Infarction (MI), Acute Myocardial Infarction (AMI) എന്നിങ്ങനെ വൈദ്യശാസ്ത്രത്തിലും അറിയപ്പെടുന്നു. ഹൃദയപേശികളിൽ രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുന്നതിനാലാണ് ഇതു സംഭവിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും (സാധാരണഗതിയിൽ ഈ വേദന ഇടതു കയ്യിലേയ്‌ക്കോ കഴുത്തിന്റെ ഇടതുവശത്തേയ്ക്കോ വ്യാപിക്കുന്നതായി തോന്നും), ശ്വാസം മുട്ടൽ, ഓക്കാനം, ഛർദ്ദി, നെഞ്ചിടിപ്പ്, വിയർപ്പ്, വ്യാകുലത (അന്ത്യമടുത്തു എന്ന ചിന്തയാണ് […]

Continue Reading

പാഷന്‍ ഫ്രൂട്ട് ജ്യൂസിലെ അറിയാത്ത ചില ഗുണങ്ങള്‍

വീട്ടിലും നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്.പല നിറത്തിലും ഭാവത്തിലും ഒക്കെയുള്ള ഫലമാണ് ഇത്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷന്‍ ഫ്രൂട്ട് അഥവാ പാഷന്‍ ഫ്രൂട്ട്. കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്. രണ്ട് നിറത്തിലുളള പാഷന്‍ ഫ്രൂട്ടുണ്ട്. ചുവപ്പ, മഞ്ഞ നിറത്തിലുണ്ടെങ്കിലും മഞ്ഞയാണ് ജ്യൂസുണ്ടാക്കാന്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഇതില്‍ വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, […]

Continue Reading

നിപാ വൈറസ്‌-സയൻസ‌് മാസികയിൽ പറഞ്ഞതും സർക്കാർ പറഞ്ഞതും ഒന്നു തന്നെ

അമേരിക്കയിൽനിന്ന‌് പ്രസിദ്ധീകരിക്കുന്ന ലോകപ്രശസ്‌ത സയൻസ‌് മാസികയിൽ കേരളത്തിലെ നിപാ മരണത്തെക്കുറിച്ച‌് പറഞ്ഞതും സംസ്ഥാന സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയതും ഒന്നുതന്നെയാണെന്ന‌് ലേഖനം തയ്യാറാക്കിയ ഡോ. ജി അരുൺകുമാർ പറഞ്ഞു. കോഴിക്കോട്ട‌് മരണകാരണമായ വൈറസ‌് നിപായാണെന്ന‌് ആദ്യം കണ്ടെത്തിയ മണിപ്പാലിലെ സെന്റർ ഫോർ വൈറസ‌് റിസർച്ച‌ിലെ തലവൻ കൂടിയാണ‌് അരുൺകുമാർ. ലേഖനം ഈ രംഗത്ത‌് പ്രവർത്തിച്ച വിദഗ‌്ധർക്ക‌് കൈമാറി അംഗീകാരം നേടിയ ശേഷമാണ‌് ‘ ദ ജേണൽ ഓഫ‌് ഇൻഫക‌്ഷ്യസ‌് ഡിസീസ‌്’ എന്ന മാസികയിൽ പ്രസിദ്ധീകരിച്ചത‌്. നിപായെക്കുറിച്ചും അത‌് പടർന്നതിനെക്കുറിച്ചും […]

Continue Reading

അത്താഴ സമയം ക്രമീകരിച്ച് ക്യാന്‍സറിനെ തടയാം; പഠന റിപ്പോര്‍ട്ട്

അത്താഴം കഴിക്കുന്ന സമയം ക്രമീകരിച്ച് ക്യാന്‍സറിനെ തടയാം. നിങ്ങള്‍ നിസ്സാരമെന്നു കരുതുന്ന അത്താഴശീലം ഒന്നു ക്രമീകരിച്ചാല്‍ ഒരുപക്ഷേ നിങ്ങളുടെ ജീവനുതന്നെ ഭീഷണിയായേക്കാവുന്ന രണ്ടുതരം ക്യാന്‍സറില്‍ നിന്ന് രക്ഷനേടാം. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് കാന്‍സറിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. രാത്രി ഒന്‍പതിനു മുൻപ് അത്താഴം ശീലിച്ചാൽ പ്രോസ്റ്റേറ്റ് കാന്‍സര്‍, സ്തനാര്‍ബുദം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പഠനം. 621 പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതരിലും 1,205 സ്തനാര്‍ബുദ ബാധിതരിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. രാത്രി ഒന്‍പതിനു […]

Continue Reading

എെ.സി.എ.എ.ഡി യുടെ എട്ടാം അന്താരാഷ്ട്ര അയോർട്ടിക്ക് ഉച്ചകോടി ഇന്നു മുതൽ

ചെന്നൈ: സിംസ് ആശുപത്രി ഒഫ് കാർ‌‌ഡിയാക് ആൻ‌ഡ് അഡ്വാൻസ്ഡ് അയോർട്ടിക് ഡിസോർഡേഴ്സി(എെ.സി.എ.എ.ഡി)ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാം അന്താരാഷ്ട്ര അയോർട്ടിക്ക് ഉച്ചകോടി 22 മുതൽ 24 വരെ ചെന്നൈയിൽ നടക്കും ഇറ്റലി, ജർമനി, യു.കെ, ന്യൂസിലൻഡ്, ജപ്പാൻ, ബെൽജിയം,ഒമാൻ, കാനഡ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 250ഒാളം ഹൃദ്രോഗ വിദഗ്ധർ പങ്കെടുക്കും. സിംസ് ആശുപത്രിയിലെ എെ.സി.എ.എ.ഡി. ‌ഡയറക്ടറും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ.വി.വി. ബാഷി ഉച്ചകോടിക്ക് നേതൃത്വം നൽകും.മഹാധനമി രോഗചികിത്സയിലെ നവീന ചികിത്സാ […]

Continue Reading

പ്രമേഹത്തെ നിയന്ത്രിക്കാൻ തുളസിയില

പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിക്കാതെ വേറെ നിവർത്തിയില്ല. . വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയും. ഇന്‍സുലിന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നത് വഴിയാണ് തുളസി പ്രമേഹത്തെ വരുതിയിലാക്കുന്നത്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനമാണ് പ്രമേഹരോഗത്തിന് തുളസി ഉപകരിക്കുമെന്ന് കണ്ടെത്തിയത്. പ്രമേഹമുള്ള അറുപതോളം പേരെ 90 ദിവസം നിരീക്ഷിച്ചാണ് സംഘം പ്രമേഹരോഗത്തിന് തുളസി ഉപകരിക്കുമെന്ന് കണ്ടെത്തിയത്. തുളസിയില സ്ഥിരമായി ഉപയോഗിച്ച ഈ […]

Continue Reading