ചിക്കൻ പുലാവ്‌

ചിക്കൻ പുലാവ്‌ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

 • ബസുമതി അരി- ഒരു കപ്പ്
 • ഉള്ളി- രണ്ടെണ്ണം
 • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
 • അണ്ടിപ്പരിപ്പ്-രണ്ട് ടേബിള്‍ സ്പൂണ്‍
 • മുന്തിരി- രണ്ട് ടേബിള്‍ സ്പൂണ്‍
 • പുതിനയില- ഒരു പിടി
 • മല്ലിയില- ഒരു പിടി
 • കറുവപ്പട്ട-അല്‍പം
 • ഏലക്കായ- നാലെണ്ണം
 • ജീരകം-ഒരു ടീസ്പൂണ്‍
 • ഉപ്പ് – പാകത്തിന്
 • നെയ്യ്- മൂന്ന് ടേബിള്‍ സ്പൂണ്‍
 • വെള്ളം- പാകത്തിന്

മാരിനേറ്റ് ചെയ്യാന്‍

 • ചിക്കന്‍-അരക്കിലോ
 • തൈര്- ഒരു കപ്പ്
 • മുളക് പൊടി- രണ്ട് ടീസ്പൂണ്‍
 • മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
 • ജീരകപ്പൊടി- രു ടീസ്പൂണ്‍
 • ഗരം മസാല- രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ എല്ലാം നല്ലതു പോലെ ചിക്കനില്‍ പുരട്ടി രു മണിക്കൂറോളം വെക്കുക. ബസുമതി അരി കുതിര്‍ത്ത ശേഷം ഊറ്റിയെടുത്ത് മാറ്റി വെക്കാം.അടി കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി മുന്തിരിയും അണ്ടിപ്പരിപ്പും കറുവപ്പട്ടയും ഏലക്കയും ഇടുക.ഇവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്യാം. ഇതിലേക്ക് ഉള്ളി ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം. പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മിക്‌സ് ചെയ്യാം. ഇതിലേക്ക് ഉപ്പും ചേര്‍ക്കാം. മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്കിട്ട് നല്ലതു പോലെ മിക്‌സ് ചെയ്യാം. പിന്നീട് മല്ലി, പുതിനയില എന്നിവയും ചേര്‍ക്കാം. പിന്നീട് അരിയും നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം രണ്ട് കപ്പ് വെള്ളം ചേര്‍ക്കാം.നല്ലതു പോലെ 20 മിനിട്ടോളം വേവിക്കാം. വെള്ളം പൂര്‍ണമായും മാറിയ ശേഷം അടുപ്പില്‍ നിന്നും ഇറക്കി വെക്കാവുന്നതാണ്. സ്വാദിഷ്ഠമായ ചിക്കന്‍ പുലാവ് റെഡി.

വറുത്തരച്ച കൂൺ കറി

വറുത്തരച്ച കൂണ്‍ കറി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

ആവശ്യമായ സാധനങ്ങള്‍

 • കൂണ്‍ – 250 ഗ്രാം
 • തേങ്ങ – അരമുറി ചിരകിയത്
 • മുളക്പൊടി – 4 ടീസ്പൂണ്‍
 • മല്ലിപ്പൊടി – 3 ടീസ്പൂണ്‍
 • മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
 • വെളിച്ചെണ്ണ, കടുക്, കറിവേപ്പില വറുത്തിടുന്നതിന്
 • ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

കൂൺ ചെറിയ കഷ്ണങ്ങളാക്കി വെള്ളമൊഴിച്ച് വേവിക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇടുക. തേങ്ങ ചിരകിയതും മുളക്പൊടി, മല്ലിപ്പൊടി എന്നിവ ഒരുമിച്ചിട്ട് നന്നായി വറുത്തെടുക്കുക. പിന്നീട് ഇത് ചൂടാറിയതിന്ശേഷം മിനുസ പരുവത്തില്‍ അരച്ചെടുക്കുക. വേവിച്ച്‌ വച്ച കൂണിലേക്ക് അരവ് ചേര്‍ക്കുക. ഇതില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പിട്ട് തിളപ്പിച്ചെടുക്കുക. കറി അടുപ്പില്‍നിന്ന് വാങ്ങിയതിന്ശേഷം കടുക്, മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയി ല്‍ വറുത്തിടുക.

വറുത്തരച്ച ചിക്കൻ കറി

ചിക്കന്‍

ചിക്കന്‍കഷ്ണങ്ങള്‍ (എല്ലില്ലാത്തത് ചെറുതായി അരിഞ്ഞത്) – 1/2 കിലോ

തേങ്ങ തിരുമ്മിയത് 1 കപ്പ്

ഇഞ്ചി 1 വലിയ കഷ്ണം

വെളുത്തുള്ളി (അരിഞ്ഞത്) 2 ടീസ്പൂണ്‍

പച്ചമുളക് – 6 എണ്ണം

വെളിച്ചെണ്ണ

ചുവന്നുള്ളി 1 കപ്പ്

സവാള – 1 കപ്പ്

തക്കാളി – 1 കപ്പ്

മുളകു പൊടി 1 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍

മല്ലി പ്പൊടി – 2 ടീസ്പൂണ്‍

ഗരംമസാല – 1/2 ടീസ്പൂണ്‍

കറിവേപ്പില

ഉപ്പ്

തയ്യാറാക്കുന്ന വിധം.

രണ്ട് ടീസ്പൂണ്‍ എണ്ണ ഒരു പാത്രത്തിലെടുത്ത് തേങ്ങ വറുത്തെടുക്കുക. മല്ലിപ്പൊടി, മുളക് പൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതൊരു ബ്രൗണ്‍ നിറമാകുമ്പോല്‍ അരച്ചെടുക്കുക.

ഒരു പാത്രത്തില്‍ അല്പം എണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് ചൂടാക്കുക. ഇതിലേക്ക് ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ അരച്ച് ചേര്‍ക്കുക. കുറച്ചുനേരം ഇളക്കിയതിനു ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പാത്രം അടച്ചുവെച്ച് അല്‍പനേരം വേവിക്കുക.

അടപ്പു തുറന്നതിനു ശേഷം സവാളയും തക്കാളിയും ചേര്‍ത്ത് അല്പം വെള്ളം കൂടിയൊഴിച്ച് 20 മിനിട്ട് വേവിക്കുക.

അടപ്പ്ു തുറന്ന് അരപ്പ് ചേര്‍ക്കുക. അല്പം വെളളവും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ 10 മിനിട്ട് വേവിക്കുക.

ചിക്കന്‍ കറി വിളമ്പാന്‍ തയ്യാറായിക്കഴിഞ്ഞു

കപ്പവട

ചേരുവകള്‍
കപ്പ – 1 കിലോ
മൈദ – 2 ടേബിള്‍ സ്പൂണ്‍
സവാള – 1 എണ്ണം
ഇഞ്ചി – ചെറിയകഷ്ണം അരിഞ്ഞത്
മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 5 എണ്ണം (ചെറുതായി അരിഞ്ഞത്)
എണ്ണ – ആവശ്യത്തിന്‌

 

തയ്യാറാക്കുന്ന വിധം:

കപ്പ വേവിച്ച് ഉടച്ച് അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി എന്നിവയും മുളക് പൊടിയും മൈദയും ചേര്‍ത്ത് നന്നായി കുഴച്ച് വട രൂപത്തിലാക്കി എണ്ണയില്‍ വറുത്തെടുക്കുക.

തൈരുവട

ആവശ്യമായ സാധനങ്ങള്‍

1. ഉഴുന്ന് – ഒരുകപ്പ്
2. തൈര് – 4 കപ്പ്
3. കായപ്പൊടി – കാല്‍ ടീസ്പൂണ്‍
4. കടുകി – ടീസ്പൂണ്‍
5. പച്ചമുളക് – (വട്ടത്തില്‍ അരിഞ്ഞത്)ഒരെണ്ണം
6. മുളകുപൊടി – 1 ടീസ്പൂണ്‍
7. കറിവേപ്പില (പൊടിയായി അരിഞ്ഞത്) – 5 അല്ലി
8. എണ്ണ – ആവശ്യത്തിന്
9. ഇഞ്ചി – ഒരു ചെറിയ കഷ്ണം
10. ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്നവിധം

നാലുമണിക്കൂര്‍ കുതിര്‍ത്ത ഉഴുന്ന് കുറച്ച് വെള്ളം ചേര്‍ത്ത് അരയ്ക്കുക. അധികം അരയരുത്. ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ മാവില്‍ ചേര്‍ത്ത് ഇളക്കുക. ഇതില്‍നിന്ന് ചെറിയ ഉരുളകള്‍ എടുത്ത് വടയുടെ ആകൃതിയില്‍ എണ്ണയിലെടുത്ത് വറുക്കുക. ഇവ കുറച്ചു സമയം ചൂടുവെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത് നന്നായി അടിച്ച തൈരിലേക്കിടുക. അരമണിക്കൂറിനുശേഷം ഇതിനുമീതെ ഉപ്പും മുളകുപൊടിയും വിതറുക. ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കായപ്പൊടി, കടുക്, കറിവേപ്പില എന്നിവയിട്ട് വറുത്ത് കടുകുപൊട്ടുമ്പോള്‍ തൈരുവടയ്ക്ക് മീതെ കോരിയിടുക.

ജൈനരുടെ ഒബ്ബിട്ട്

കടലപ്പരിപ്പ്– അര കിലോഗ്രാം
മൈദ – ഒരു കപ്പ്
പായസത്തിലിടുന്ന വെല്ലം– ഒരു കപ്പ്(മധുരം അധികം വേണ്ടവർക്ക് കൂടുതൽ ആകാം)
തേങ്ങ– ഒന്ന്
ഏലക്ക– രണ്ടോ മൂന്നോ
കടലപ്പരിപ്പ് വെള്ളത്തിലിട്ട് വേവിക്കുക. വെന്തശേഷം വെള്ളം പൂർണമായും ഒഴിച്ചുകളഞ്ഞ് പരിപ്പ് വെല്ലവും തേങ്ങയും ചേർത്ത് അരച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കാതെ ഉരുട്ടിയെടുക്കാൻ പാകത്തിനുവേണം അരയ്ക്കാൻ. ശേഷം ചെറുനാരങ്ങാ വലുപ്പത്തിൽ ഇവ ഉരുട്ടിയെടുത്ത് ഒരു പ്ലേറ്റിൽ മാറ്റിവയ്ക്കുക. ഇതേസമയം തന്നെ മൈദപ്പൊടി ഒരു നുള്ള് ഉപ്പും എണ്ണയും വെള്ളവും ചേർത്ത് ചപ്പാത്തിമാവ് പരുവത്തിൽ കുഴയ്ച്ചെടുക്കുക. ശേഷം ഇവ പപ്പട വട്ടത്തിൽ അൽപം കട്ടിയിൽ പരത്തിയെടുക്കുക. ഇനി നേരത്തേ തയാറാക്കിവച്ച ഉരുളകൾ പരത്തിവച്ച മൈദമാവിൽ പൊതിയുക. എന്നിട്ട് വീണ്ടും പരത്തിയെടുക്കുക. ഫ്രൈപാനിലോ ചീനചട്ടിയിലോ എണ്ണയിൽ ഇവ വറുത്തെടുക്കാം. ഇളം ചുവപ്പു നിറം കാണുമ്പോൾ വാങ്ങിവയ്ക്കുക.

നെയ്യോ ചമ്മന്തിയോ ചേർത്തു കഴിക്കാം. രണ്ടു ദിവസം വരെ ഇത് കേടുകൂടാതിരിക്കും.

ചൗവരി കുറുക്കിയത്


ചേരുവകൾ

ചൗവരി – അര കപ്പ്
സ്കിംമിൽക്ക്പൗഡർ – ഒന്നര ടേബിൾ സ്പൂൺ
വെള്ളം – രണ്ടു കപ്പ്
പഞ്ചസാര–  മൂന്നു ടേബിൾ സ്പൂണ്‍‍

തയാറാക്കുന്ന വിധം

വെള്ളം തിളയ്ക്കുമ്പോൾ ചൗവരി കഴുകി അതിലിട്ടു നിരന്തരം ഇളക്കുക. അൽപ്പം ചൂടുവെള്ളത്തിൽ സ്കിം മിൽക്ക് പൗഡർ അലിയിച്ചെടുക്കുക. പാട മാറ്റിയ പാലും ഉപയോഗിക്കാം. കട്ട യില്ലാതെ കാച്ചിയെടുത്തു പഞ്ചസാര ചേർത്തുപയോഗിക്കാം.

പച്ചക്കറി സൂപ്പ്

ചേരുവകൾ

ഉരുളക്കിഴങ്ങ് ഒരു പകുതി
കാരറ്റ് ഒരു പകുതി
തലേദിവസം വെള്ളത്തിലിട്ടു
കുതിർത്ത വെള്ളം മാറ്റിയ
ചെറുപയർ ഒരു ടേബിൾസ്പൂൺ
സവാള ഒരു ചെറിയ കഷണം
വെണ്ണ അര ടേബിൾസ്പൂൺ
വെള്ളം മൂന്നു കപ്പ്

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്, കാരറ്റ്, ചെറുപയർ എന്നിവ പ്രഷർകുക്കറിലിട്ടു നല്ലവണ്ണം വേവിച്ചെടുക്കുക. വെണ്ണ ഒരു പാനിൽ ചൂടാക്കിയിട്ടു സവാള ചെറുതായി അരിഞ്ഞത് അതിലിട്ടു വഴറ്റുക. നല്ല മണം വരുമ്പോൾ പച്ചക്കറികൾ ചേർത്തു തിളപ്പിക്കുക. ഉപ്പും മല്ലിയി ലയും ചേർക്കരുത്.

സോയക്കറി

 

സോയാബീൻസ് അര കപ്പ്
തേങ്ങാപ്പാൽ രണ്ടു ടേബിൾസ്പൂൺ
സവോള ഒരു പകുതി

തയാറാക്കുന്ന വിധം

വെള്ളത്തില്‍ കുതിർത്ത സോയാബീൻ കുക്കറിൽ വേവിച്ചെടു ക്കുക. തേങ്ങാ പിഴിഞ്ഞു പാൽ എടുക്കുക. ഒരു പാനിൽ ഉള്ളി അരിഞ്ഞതു ചെറിയ തീയിൽ വഴറ്റിയിട്ടു തേങ്ങാപ്പാലും വെന്ത സോയാബീൻസും ചേർത്തു വേവിക്കുക.

പച്ചക്കറി കൊണ്ടൊരു വിഭവം

വ്യത്യസ്തമായ ഒരു രുചിക്കുവേണ്ടി വൃക്കരോഗികൾക്കു നൽകാവുന്ന പച്ചക്കറി വിഭവം

ചേരുവകൾ

മൈദ അര കപ്പ്
ഉരുളക്കിഴങ്ങ് ഒരു ടേബിൾസ്പൂൺ
കാരറ്റ് അര ടേബിൾസ്പൂൺ
പഴുത്ത തക്കാളി ഒരു ചെറിയ പകുതി
വെണ്ണ ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

മൈദാ അൽപ്പം വെള്ളം ചേർത്തു ചപ്പാത്തിയെന്ന പോലെ കുഴയ്ക്കുക. ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ വേവിച്ചുടയ്ക്കുക. ഒരു പാനിൽ വെണ്ണ ഒഴിച്ചു ചെറുതായി അരിഞ്ഞ തക്കാളിയും, കാരറ്റ്, ഉരുളക്കിഴങ്ങ് ഉടച്ചതും ചേർത്തു വഴറ്റുക. മൈദാ ചെറിയ ഉരുളകളാക്കി അൽപ്പം പരത്തി അതിലുള്ള പച്ചക്കറി ക്കൂട്ടു വച്ചു സമോസയെന്നപോലെ മടക്കിയെടുക്കണം. അപ്പ ച്ചെമ്പിൽ വെള്ളം തിളപ്പിച്ച് ആവിയിൽ മൻറി വേവിച്ചെടുക്കു