ട്രെ​യി​നിലെ ജ​ന​ൽഷ​ട്ട​ർ വീ​ണ് യു​വ​തി​യു​ടെ വി​ര​ൽ അ​റ്റുപോയി

ക​ള​മ​ശേ​രി: ഇ​ന്‍റ​ർ സി​റ്റി​യി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു പോ​കു​ന്ന വ​ഴി പുലർച്ചെ ഏ​ഴോ​ടെ ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ ജ​ന​ൽഷ​ട്ട​ർ വീ​ണ് യു​വ​തി​യു​ടെ വി​ര​ൽ അ​റ്റുപോയി. ചേ​ർ​ത്ത​ല സ്വ​ദേ​ശിനി ക​ല(39)യു​ടെ വി​ര​ലാ​ണ് അ​റ്റ​ത്. ഷ​ട്ട​ർ ഉ​യ​ർ​ത്ത​ത്തി വ​യ്ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അപകടം സംഭവിച്ചത്. ക​ള​മ​ശേ​രി​യി​ൽ ഇ​റ​ങ്ങി പ​ത്ത​ടി​പ്പാ​ല​ത്തെ കി​ൻ​ഡ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ക​യാ​ണ് യുവതി. ​സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഇ​ന്‍റ​ർ​സി​റ്റി അ​ര​മ​ണി​ക്കൂ​റോ​ളം വൈ​കി.

Continue Reading

തീവണ്ടി യാ​ത്ര​ക്കി​ടെ ജ​ന​ൽഷ​ട്ട​ർ വീ​ണ് യു​വ​തി​യു​ടെ വി​ര​ൽ അ​റ്റു

ക​ള​മ​ശേ​രി: തീവണ്ടി യാ​ത്ര​ക്കി​ടെ ജ​ന​ൽഷ​ട്ട​ർ വീ​ണ് യു​വ​തി​യു​ടെ വി​ര​ൽ അ​റ്റു. ചേ​ർ​ത്ത​ല സ്വ​ദേ​ശിനി ക​ല(39)യു​ടെ വി​ര​ലാ​ണ് അ​റ്റ​ത്. ഷ​ട്ട​ർ ഉ​യ​ർ​ത്ത​ത്തി വ​യ്ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അപകടം സംഭവിച്ചത്. ഇ​ന്‍റ​ർ സി​റ്റി​യി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു പോ​കു​ന്ന വ​ഴി പുലർച്ചെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ക​ള​മ​ശേ​രി​യി​ൽ ഇ​റ​ങ്ങി പ​ത്ത​ടി​പ്പാ​ല​ത്തെ കി​ൻ​ഡ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ക​യാ​ണ് യുവതി. ​സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഇ​ന്‍റ​ർ​സി​റ്റി അ​ര​മ​ണി​ക്കൂ​റോ​ളം വൈ​കി.

Continue Reading

കള്ളക്കടത്ത് തടയുന്നതിനായി എറണാകുളം വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലില്‍ അത്യാധുനിക സ്കാനർ സ്ഥാപിച്ചു

വല്ലാർപ്പാടം: കള്ളക്കടത്ത് തടയുന്നതിനായി എറണാകുളം വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലില്‍ അത്യാധുനിക സ്കാനർ സ്ഥാപിച്ചു. സെന്‍ട്രല്‍ ബോർഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ചെയർമാന്‍ എസ്. സുരേഷ് സ്കാനറിന്‍റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പരിശോധനയില്‍ കുടുക്കാതെ ചരക്ക് നീക്കം ത്വരിതപ്പെടുത്തുകയെന്ന നയത്തിന്‍റെ ഭാഗമായാണ് വല്ലാർപ്പാടത്ത് ഈഗിള്‍ പി60 മോഡല്‍ എക്സറേ ഇമേജിംങ് സ്കാനർ സ്ഥാപിച്ചത്. 13 സെക്കന്‍ഡു കൊണ്ട് ഒരു കണ്ടെയ്നർ തുറന്നു നോക്കാതെ തന്നെ പരിശോധന പൂർത്തിയാക്കി കയറ്റി അയക്കാന്‍ ഈ സ്കാനർ ഉപയോഗിച്ച് സാധിക്കും. കൊച്ചിയെ കൂടാതെ […]

Continue Reading

ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്

വൈപ്പിൻ: മാലിപ്പുറത്ത് നടക്കുന്ന ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സൂപ്പർ ലീഗ് മത്സരങ്ങളിൽ കൊച്ചി കസ്റ്റംസിന് രണ്ടാമത്തെ വിജയം. ആദ്യ സൂപ്പർലീഗിൽ ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തിയ കസ്റ്റംസ് വാശിയേറിയ പോരാട്ടത്തിൽ ബി.പി.സി.എല്ലിനെയും പരാജയപ്പെടുത്തി. രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്കാണ് കസ്റ്റംസിന്റെ വിജയം. 25-21, 17-25, 18-25, 25-19, 19-17 എന്നിങ്ങനെയാണ് സ്കോർ. വനിതാ വിഭാഗത്തിൽ നായരമ്പലം എസ്.ജി.ഡി.സി. ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് മനയ്ക്കപ്പടി എസ്.എൻ. ജിസ്റ്റിനെ പരാജയപ്പെടുത്തി. ഇന്ന് നടക്കുന്ന ഫൈനലിൽ നായരമ്പലം എസ്.ജി.ഡി.സി. ആലുവ സെയ്‌ന്റ് സേവ്യേഴ്‌സുമായി […]

Continue Reading

കാർഷിക മേഖലയിലെ വിലത്തകർച്ച കർഷകർക്ക് തിരിച്ചടിയായി

പോത്താനിക്കാട്: പ്രളയം വരുത്തിയ ദുരിതത്തിന് പുറമേ കാർഷിക മേഖലയിലെ വിലത്തകർച്ച കർഷകർക്ക് തിരിച്ചടിയായി മാറി. കർഷകരുടെ കാർഷിക ഉത്പന്നങ്ങൾക്ക് ഒന്നിനും തന്നെ വില ലഭിക്കുന്നില്ല . ടാപ്പിങ് സീസൺ തീരാറായിട്ടും റബ്ബറിൻറെ വില ഉയരുന്നില്ല. ഉത്പാദന ചെലവ് പോലും കിട്ടാതായതോടെ പലരും ടാപ്പിങ് നിർത്തി. റബ്ബറിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്ന ഒട്ടേറെ ചെറുകിട കർഷകരാണ് ഇതോടെ ദുരിതത്തി ലായിരിക്കുന്നത് . റബ്ബറിന് കിലോയ്ക്ക് 110 – 120 രൂപ വരെയാണ് കർഷകർക്ക് കിട്ടുന്നത്. ഒട്ടുപാൽ വില […]

Continue Reading

ബസ് ഇടിച്ച് റോഡിൽ വീണ സ്ത്രീയുടെ കൈയിൽ അതേ ബസിന്റെ ടയർ കയറിയിറങ്ങി

ആലുവ: ബസ് ഇടിച്ച് റോഡിൽ വീണ സ്ത്രീയുടെ കൈയിൽ അതേ ബസിന്റെ ടയർ കയറിയിറങ്ങി . പൂക്കാട്ടുപടി മാളിയേക്കൽ തങ്കമ്മയ്ക്കാണ് (67) പരിക്കേറ്റത്. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് അപകടം നടന്നത്. മാർക്കറ്റ് ഭാഗത്തുനിന്ന് സ്റ്റാൻഡിലേക്ക് പോകവേ സ്റ്റാൻഡിലേക്ക് വരികയായിരുന്ന സിറ്റി ബസ് ഇടിക്കുകയായിരുന്നു. തങ്കമ്മ നിലത്ത് വീണതോടെ പരിസരത്തുണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് അരികിലേക്ക്‌ മാറ്റി നിർത്തുന്നതിനിടയിലാണ് ടയർ കൈയിൽ കയറിയത്. ഉടനെ സമീപത്തെ കാരോത്തുകുഴി ആശുപത്രിയിൽ […]

Continue Reading

ഹാഷിഷുമായി ബി.ഡി.എസ്. വിദ്യാർഥിനി അറസ്റ്റിൽ

കോതമംഗലം: ഹാഷിഷുമായി ബി.ഡി.എസ്. കോളേജ് വിദ്യാർഥിനിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു . പത്തനംതിട്ട കോന്നി പ്രമാടം വലിയകാലായിൽ ശ്രുതി സന്തോഷ് (23) ആണ് അറസ്റ്റിലായത്. മാർക്കറ്റിൽ 20,000 രൂപ വിലയുള്ള 55 ഗ്രാം ഹാഷിഷ് ഓയിൽ വിദ്യാർഥിനിയുടെ താമസസ്ഥലത്തുനിന്ന് സംഘം കണ്ടെടുക്കുകയായിരുന്നു . ശ്രുതി ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് ഹാഷിഷ് എത്തിച്ച് കൊടുത്തിരുന്ന തൃശ്ശൂർ മേലൂരിനു സമീപം പന്തൽ പാടത്ത് തച്ചുകുളം വീട്ടിൽ വിനു(31)വിനെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ നിരീക്ഷണത്തിലാണ്. നെല്ലിക്കുഴി തട്ടുപറമ്പ് ഭാഗത്ത് […]

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; ബന്ധു റിമാൻഡിൽ

മൂവാറ്റുപുഴ: ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റപുഴ രണ്ടാർകര നെടിമലയിൽ മോഹനനെ (60) ആണ് അറസ്റ്റിലായത്. 2017 ജൂൺ മുതൽ പെൺകുട്ടി ഇയാളുടെ ഉപദ്രവം സഹിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിൽ വച്ച് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചിരുന്നത്. അയൽപക്കക്കാർ സംശയം തോന്നി സ്കൂളിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പ്രതിയെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു.

Continue Reading

തൃക്കളത്തൂരിൽ ഒരാഴ്ചയ്ക്കിടെ കക്കൂസ് മാലിന്യം തള്ളിയത് നാലു തവണ

മൂവാറ്റുപുഴ: തൃക്കളത്തൂർ സംഗമംപടി ഭാഗത്ത് ഒരാഴ്ചയ്ക്കിടെ കക്കൂസ് മാലിന്യം തള്ളിയത് നാലു തവണ. രാത്രിയിലാണ് വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നത്. എം.സി. റോഡിനോട്‌ ചേർന്നുള്ള ഓടയിലാണ് കഴിഞ്ഞ നാലുതവണയും കക്കൂസ് മാലിന്യം തള്ളി ഒഴുക്കിയത്. കഴിഞ്ഞദിവസം ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഓടയിൽ വെള്ളമടിച്ച് കഴുകി വൃത്തിയാക്കിയിരുന്നു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ക്ലോറിനിട്ട് അണുനാശന പ്രവർത്തനങ്ങൾ നടത്തിയതിനു പിന്നാലെയാണ് വീണ്ടും കക്കൂസ്‌മാലിന്യം തള്ളിയത്. പായിപ്ര ഗ്രാമപ്പഞ്ചായത്തിലെ ആറോളം വാർഡുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന തൃക്കളത്തൂർ ചിറയിലേക്കാണ് ഈ മാലിന്യം ഒഴുകിയെത്തുന്നത്. പലതവണ […]

Continue Reading

വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

പറവൂർ: വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . നീണ്ടൂർ പാറയിൽ വീട്ടിൽ അജിത്ത്‌ (36)ആണ് പിടിയിലായത് . വീട്ടിലെ മതിൽക്കെട്ടിനുള്ളിൽ ആരും കാണാത്ത നിലയിലാണ് ഇയാൾ കഞ്ചാവുചെടി വളർത്തിയിരുന്നത്. ഒട്ടേറെ കഞ്ചാവ്-മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് വടക്കേക്കര സബ് ഇൻസ്പെക്ടർ സി.ജെ. ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Continue Reading