കൊച്ചിയിൽ ഇന്‍റർനെറ്റ് കേബിൾ ശ്യംഖല തകരാറിലായി

കൊച്ചി: രാജ്യാന്തര ഇന്‍റർനെറ്റ് കേബിൾ ശ്യംഖലയായ സീമീവി-3, കൊച്ചിയിൽ തകരാറിലായി. ഇതിന്‍റെ ഫലമായി തെക്കുകിഴക്കൻ ഏഷ്യ, മധ്യപൂർവേഷ്യ, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ ഇന്‍റർനെറ്റ് സേവനങ്ങൾ മന്ദഗതിയിലായി. കൊച്ചി കുണ്ടന്നൂരിലെ മേൽപ്പാലം പണിക്കിടെ ഇക്കഴിഞ്ഞ ഞായറാഴ്ച ഭൂഗർഭ കേബിൾ പൊട്ടുകയായിരുന്നു. പാലത്തിനുള്ള പൈലിങ് നടത്തുമ്പോളാണ് എട്ട് മീറ്റർ ആഴത്തിൽ പോകുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ പൊട്ടിയത്. എന്നാൽ കേബിൾ ശ്യംഖലയുടെ ചുമതലക്കാരായ സ്വകാര്യകമ്പനിക്ക് റോഡ് കുഴിക്കാൻ അനുമതി ലഭിക്കാത്തതിനാൽ അറ്റകുറ്റപ്പണി നീളുകയായിരുന്നു. ബി എസ്‌ എൻ എല്ലിന്‍റേത് അടക്കം […]

Continue Reading

പൂർവ പിതാക്കൻമാർ ഉണ്ടാക്കിയ പള്ളി വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല; നിലപാട് വ്യക്തമാക്കി ശ്രേഷ്ഠ കാതോലിക്കാ ബാവ

കൊച്ചി: പിറവം വലിയപള്ളി വിഷയത്തിൽ നിലപാട് വ്യക്തമാക്കി ശ്രേഷ്ഠ കാതോലിക്കാ ബാവ. പൂർവ പിതാക്കൻമാർ ഉണ്ടാക്കിയ പള്ളി വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കാതോലിക്കാ ബാവ മാധ്യമങ്ങളെ അറിയിച്ചു. പിറവം പള്ളി വിഷയത്തിൽ കോടതി അലക്ഷ്യം ഇല്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹം. യാക്കോബായ സഭ അതിന് തയാറാണെങ്കിലും ഓർത്തഡോക്സ് സഭ തയാറാകുന്നില്ല. മരിക്കേണ്ടി വന്നാലും വിശ്വാസത്തിൽ നിന്നു പിൻമാറില്ല. പള്ളിയിൽ പൊലീസ് വന്ന സാഹചര്യം ഏതെന്നു വ്യക്തമല്ല. എന്നാൽ സാഹചര്യം മനസ്സിലാക്കി പൊലീസ് പിൻവാങ്ങി. പ്രാർഥനാ യജ്ഞം അനിശ്ചിത […]

Continue Reading

പോലീസ് പിൻമാറിയതിനെ തുടര്‍ന്ന്‍ പിറവം പള്ളി സംഘർഷത്തില്‍ അയവ്

കോലഞ്ചേരി: പിറവം പള്ളിയുടെ അവകാശം ഓർത്തഡോക്സ് സഭക്ക് പൂർണമായി വിട്ടുനൽകിയ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനിടെ സംഘർഷം. വിധിപ്രകാരം ഒാർത്തഡോക്സ് വൈദികൻ പള്ളിയിലെത്താനിരിക്കെയാണ് യാക്കോബായ വിഭാഗക്കാരായ പുരോഹിതരും വിശ്വാസികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. യാക്കോബായ വിശ്വാസികളിൽ ചിലർ പള്ളിക്ക് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പുരോഹിതരുമായി ചർച്ച നടത്തിയ പോലീസ് നടപടിയുണ്ടാവില്ലെന്ന് അറിയിച്ചു. ഒടുവില്‍ പുരോഹിതൻ അഭ്യർഥിച്ചതിനെ തുടർന്ന് പള്ളിക്ക് മുകളിൽ കയറിയ വിശ്വാസികൾ താഴെയിറങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് പള്ളിവളപ്പിൽ നിന്ന് പിൻമാറി. […]

Continue Reading

സമൂഹമാധ്യമങ്ങൾ വിനാശം സൃഷ്ടിക്കുകയാണെന്ന് കണ്ണന്താനം

കൊച്ചി: സമൂഹമാധ്യമങ്ങൾ വളർച്ചയ്ക്ക് വിനാശകരമായ ഫലമുണ്ടാക്കുകയാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു . പി.എച്ച്.ഡി. ചേംബർ ഓഫ് കൊമേഴ്‌സ് കേരള ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർച്ചയും നേട്ടവുണ്ടാക്കുന്നവരെ കശാപ്പു ചെയ്യുന്ന സോഷ്യൽ മീഡിയ പ്രധാനമന്ത്രിയെപോലും വെറുതെ വിടുന്നില്ല. ടൂറിസം വളർച്ചയെ മുരടിപ്പിക്കുമെന്നതിനാൽ ഹർത്താലുകൾ ഒഴിവാക്കണം. പറയാനും പ്രതിഷേധിക്കാനുമായി മറ്റു മാർഗങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പി.എച്ച്.ഡി. സി.സി. പ്രസിഡന്റ് രാജീവ് തൽവാർ അധ്യക്ഷനായി.

Continue Reading

കാഞ്ഞൂർ പള്ളിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശനം നടത്തി

കാലടി: കാഞ്ഞൂർ സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പള്ളിയിൽ സന്ദർശനം നടത്തി . പള്ളിയുടെ പഴക്കത്തെക്കുറിച്ചും ചുമർചച്ചിത്രകലയെ കുറിച്ചും വികാരി ഫാ. ജോസഫ് കണിയാംപറമ്പിലിൽനിന്ന്‌ ചോദിച്ചറിഞ്ഞു. പള്ളിയുടെ ചരിത്രം പ്രതിപാദിക്കുന്ന 2019-ലെ സുവനീർ വികാരി മന്ത്രിക്ക് സമ്മാനിച്ചു. പള്ളിയിലെ പ്രസിദ്ധമായ വെടിക്കെട്ടിന് നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന കാര്യം ഗൗരവമായി പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

Continue Reading

ചിപ്പ് ഉള്ള എ.ടി.എം കാർഡ് നൽകാനെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ്; കരുതിയിരിക്കുക

കൊച്ചി: ചിപ്പ് ഉള്ള എ.ടി.എം കാർഡ് നൽകാനെന്ന പേരിൽ ഫോൺ വിളിച്ച് ഒ.ടി.പി. (വൺ ടൈം പാസ്‌വേഡ്) നമ്പർ കൈക്കലാക്കിയുള്ള തട്ടിപ്പ് വർധിക്കുന്നു. കുറെനാളത്തേക്ക് സജീവമല്ലായിരുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ ചിപ്പ് വെച്ച എ.ടി.എം. കാർഡ് വന്നതിനു പിന്നാലെ വീണ്ടും തട്ടിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ തട്ടിപ്പ് കുറയ്ക്കുന്നതിനാണ് ചിപ്പ് വെച്ച എ.ടി.എം. കാർഡുകൾ ബാങ്കുകൾ നൽകാൻ തുടങ്ങിയതെങ്കിൽ, ഇത് മുതലാക്കുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ. ചിപ്പ് വെച്ച എ.ടി.എം. കാർഡ് നൽകുന്നതിന്റെ ഭാഗമായാണ് വിളിക്കുന്നതെന്നും നിലവിലെ […]

Continue Reading

അനധികൃത വൈൻ നിർമാണം പോലീസ് പിടികൂടി

കടുങ്ങല്ലൂർ: കൊങ്ങോർപ്പിള്ളിയിൽ അനധികൃതമായി നടത്തിയ വൈൻ നിർമാണം പോലീസ് പിടിച്ചെടുത്തു . കൊങ്ങോർപ്പിള്ളി കവലയിലുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നാണ് 30 ലിറ്റർ കോട ബിനാനിപുരം പോലീസ് കണ്ടെടുത്തത്. അനധികൃതമായി വിൽപ്പന നടത്തുന്നതിന് വൈൻ നിർമിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു കിട്ടിയ വിവരത്തെത്തുടർന്നാണ് ബിനാനിപുരം എസ്.ഐ. എൽ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഞായറാഴ്ച ഉച്ചയ്ക്ക് പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ മുകളിൽ ഒഴിഞ്ഞ കുടിവെള്ള ടാങ്കിലായിരുന്നു കോട സൂക്ഷിച്ചിരുന്നത്. ഇത് കസ്റ്റഡിയിലെടുത്തെങ്കിലും ഉടമയെ കണ്ടെത്താൻ പോലീസിനായിട്ടില്ല. കെട്ടിടമുടമ മുംബൈയിൽ സ്ഥിരതാമസം […]

Continue Reading

സംസ്ഥാന ജൂനിയർ വോളി ചാമ്പ്യൻഷിപ്പ്; ജില്ലാ ടീമുകളെ തിരഞ്ഞെടുത്തു

പറവൂർ: കൊല്ലത്ത് 12 മുതൽ 14 വരെ നടക്കുന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എറണാകുളം ജില്ലാ ടീമുകളെ തിരഞ്ഞെടുത്തു. ആകാശ് അബി, കെ. സാഫർ, മുഹമ്മദ് റസൽ, പി. ടി. വിപിൻ, പി. ബി. അജിൻ, രാഹുൽ വിനോദ്, ഗോഡ്‌സൺ ഡേവീസ്, നിവിൻ ആനന്ദ്, കെ.എസ്. സജിൻ, നിഥിൻ ദാസ്, പി. അനൂപ്, അജിൻ ബാബു എന്നിവരാണ് ആൺകുട്ടികളുടെ ടീമിലുള്ളത്. കെ. ഡി. തോമസാണ് പരിശീലകൻ. അലീന തോമസ്, സോന എസ്. കുമാർ, സ്വാതി […]

Continue Reading

റോഡരികിലെ കുളത്തിൽ കക്കൂസ് മാലിന്യം തള്ളി

അരൂർ: അരൂർ വില്ലേജ് ഓഫീസിന് പടിഞ്ഞാറ് വശം റോഡരികിലെ കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയത് പരിസരവാസികളെ ദുരിതത്തിലാക്കി . മൂന്ന് ദിവസം തുടർച്ചയായി കക്കൂസ് മാലിന്യം തള്ളിയെന്ന് നാട്ടുകാർ പറഞ്ഞു . സ്ഥിരമായി മാലിന്യം തട്ടുന്ന അരൂർ-കുമ്പളം പാലത്തിനരികിൽ പോലീസ് പട്രോളിങ് ശക്തമാക്കിയതിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മറ്റും മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

Continue Reading

കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പലായ ‘നെഫർറ്റിറ്റി’ കൊച്ചിക്കായലിൽ

കൊച്ചി: വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പലായ ‘നെഫർറ്റിറ്റി’ കൊച്ചിക്കായലിൽ എത്തി . കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ കടൽയാത്ര 16-ന് നടക്കും. കനറാ ബാങ്ക് ഗ്രൂപ്പ് ബുക്കിങ് നടത്തിക്കഴിഞ്ഞു . കൊച്ചിയിൽ നിന്ന് 12 നോട്ടിക്കൽ ദൂരം അറബിക്കടലിലേക്കുള്ള അഞ്ച് മണിക്കൂർ യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. 90 പേരടങ്ങുന്ന സംഘമാണ് ‘നെഫർറ്റിറ്റി’യിലെ ആദ്യ യാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. ബോൾഗാട്ടിയിൽ നിന്ന് ഉച്ചയ്ക്ക് 1.30-ന് യാത്ര ആരംഭിക്കും. ആദ്യ സർവീസിന് മുൻപുതന്നെ ജനുവരി […]

Continue Reading