ഐ.ഐ.എച്ച്.ടി.യിൽ ഫാഷൻ, ടെക്‌സ്റ്റൈൽ ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.ടി.) കണ്ണൂർ ഫാഷൻ, ടെക്‌സ്റ്റൈൽ ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ എയ്ഡഡ് ഫാഷൻ ഡിസൈനിങ് (സി.എ.എഫ്.ഡി.), കംപ്യൂട്ടർ എയ്ഡഡ് ടെക്‌സ്റ്റൈൽ ഡിസൈനിങ് (സി.എ.ടി.ഡി.), ട്രെയ്‌നിങ് ഇൻ വാല്യു അഡീഷൻ ടെക്‌നിക് ആൻഡ് ഫാഷൻ ക്ലോത്തിങ് (ടി.വി.ടി. ആൻഡ് എഫ്.സി.), അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ പാറ്റേൺ മേക്കിങ് ആൻഡ് ഗാർമെന്റ് കൺസ്ട്രക്ഷൻ (എ.പി.എം.ജി.സി.), ക്രിയേറ്റിവിറ്റി ഇൻ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് മേക്കിങ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഫാഷൻ, വസ്ത്രനിർമാണ […]

Continue Reading

കുസാറ്റില്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ പരിശീലനം

കൊച്ചി:  ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് മെക്കാനിക്കല്‍ വിഭാഗം നടത്തുന്ന ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്‍ഡ് മെഷര്‍മെന്റ്സ് ഹ്രസ്വകാല കോഴ്സ് ഡിസംബര്‍ മൂന്നിന് ആരംഭിക്കും. ഡ്രൈവുകള്‍, വാല്‍വുകള്‍, വിവിധയിനം കണ്‍ട്രോളുകള്‍ എന്നിവയില്‍ വിശദമായ പഠനാവസരവും സര്‍ഫസ് റഫ്നെസ് ടെസ്റ്റര്‍, പ്രൊഫൈല്‍ പ്രൊജക്ടര്‍, സ്ട്രെയിന്‍ മെഷര്‍മെന്റ്, വൈബ്രേഷന്‍ അനാലിസിസ് സോഫ്റ്റ്വേര്‍ എന്നിവയില്‍ പ്രവൃത്തിപരിചയവും കോഴ്സില്‍ ഉള്‍പ്പെടുന്നു. നാല് ആഴ്ച ദൈര്‍ഘ്യമുള്ള പരിശീലനത്തിന് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ അനുബന്ധ ബ്രാഞ്ചുകളില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 9496215993.

Continue Reading

സി ഡാക്കിൽ പി.ജി ഡിപ്ലോമ കോഴ്‌സുകൾ

ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി ഡാക്) വിവിധ കേന്ദ്രങ്ങളിൽ 2019 ഫെബ്രുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്‌നോളജി (ഐ.സി.ടി.) അധിഷ്ഠിത, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. കരിയർ ഓറിയന്റഡ് ആയ ഈ മുഴുവൻസമയ കോഴ്‌സുകൾ 24 ആഴ്ച നീളും. എൻജിനീയറിങ് ബിരുദക്കാർക്കും മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിജയിച്ചവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും വേണ്ടിയാണ് നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് […]

Continue Reading

എയിംസ് എം.ബി.ബി.എസ് ആദ്യഘട്ട രജിസ്‌ട്രേഷൻ ഇന്ന് മുതൽ

എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) 2019-ലെ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള ആദ്യഘട്ട രജിസ്‌ട്രേഷൻ നവംബർ 30 മുതൽ നടത്താം. പ്രോസ്‌പെക്ടീവ് ആപ്ലിക്കന്റ്‌സ് അഡ്വാൻസ്ഡ് രജിസ്‌ട്രേഷൻ-പി.എ.എ.ആർ. സംവിധാനം വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. യോഗ്യത: ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് 10+2 പദ്ധതിയിൽ 12-ാം ക്ലാസ് പരീക്ഷ/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതാൻ പോകുന്നവർക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷ, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 60 ശതമാനം മാർക്ക് […]

Continue Reading

നീ​റ്റ്: അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള കാ​ലാ​വ​ധി ഏ​ഴു വ​രെ ദീ​ർ​ഘി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ/​ഡെ​ന്‍റ​ൽ ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ ‘നീ​റ്റി’​ന് അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള കാ​ലാ​വ​ധി ഏ​ഴു വ​രെ ദീ​ർ​ഘി​പ്പി​ച്ചു. സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 25 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​ന്നാ​ൽ അ​വ​രു​ടെ പ്ര​വേ​ശ​നം കേ​സി​ലെ അ​ന്തി​മ വി​ധി​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്നും സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നീ​റ്റ് എ​ഴു​തു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി 25 വ​യ​സ് ആ​ക്കി നി​ജ​പ്പെ​ടു​ത്തി​യ സി​ബി​എ​സ്ഇ ന​ട​പ​ടി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ന​വം​ബ​ർ 30ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. www.nta.ac.in എ​ന്ന […]

Continue Reading

25 വയസിന് മുകളിലുള്ളവര്‍ക്ക് നീറ്റ് പരീക്ഷ എഴുതാം

ന്യൂഡല്‍ഹി: 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി) എഴുതാന്‍ അനുമതി. സുപ്രീം കോടതിയാണ് ഇത് സംബന്ധിച്ച് അനുമതി നല്കിയത്. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 30 ആയിരുന്നു. ഇത് ഒരാഴ്ച കൂടി നീട്ടി നല്‍കിയിട്ടുണ്ട്. നേരത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു.

Continue Reading

തലശ്ശേരിയിൽ ഹയർസെക്കണ്ടറി സ്‌കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസം

തലശ്ശേരി: തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ ഗവ, എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും ഡിസംബർ ഒന്ന് ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് ഹയർ സെക്കണ്ടറി മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Continue Reading

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 30-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 30-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. നവംബര്‍ 30-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൂന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ/ബി.കോം വേക്കേഷണല്‍/ബി.ടി.എച്ച്.എം/ബി.എച്ച്.എ/ബി.കോം ഓണേഴ്‌സ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളും, എന്‍.എസ്.എസ്/എന്‍.സി.സി/സ്‌പോര്‍ട് വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ യു.ജി റഗുലര്‍ സ്‌പെഷ്യല്‍ പരീക്ഷയും ഡിസംബര്‍ പത്തിലേക്ക് മാറ്റി. നവംബര്‍ 30-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ (സി.യു.സി.എസ്.എസ്) എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.സി.ജെ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം  റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ പി.ജി (സി.യു.സി.എസ്.എസ്) സ്‌പെഷ്യല്‍ സപ്ലിമെന്ററി […]

Continue Reading

25 വയസ്സ് കഴിഞ്ഞവര്‍ക്കും നീറ്റ് പരീക്ഷ എഴുതാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡെല്‍ഹി: 25 വയസ്സ് കഴിഞ്ഞവര്‍ക്കും 2019 ലെ നീറ്റ് പരീക്ഷ എഴുതാന്‍ സുപ്രീംകോടതി ഉപാധികളോടെ അനുമതി നല്‍കി. എന്നാല്‍ ഇരുപത്തിയഞ്ച് വയസ്സ് കഴിഞ്ഞവരുടെ മെഡിക്കല്‍ കോളേജ് പ്രവേശനം, ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ച സിബിഎസ്‌സി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉയര്‍ന്ന പ്രായ പരിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ ഫെബ്രുവരിയില്‍ അന്തിമ വാദം കേള്‍ക്കാന്‍ ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട […]

Continue Reading

സി-ഡിറ്റ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സി-ഡിറ്റ് നടത്തുന്ന ഐ.ടി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, പി.ജി.ഡി.സി.എ ഉൾപ്പെടെ സർക്കാർ അംഗീകൃത പി.ജി., ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളോടൊപ്പം ജാവ, നെറ്റ്, പി.എച്ച്.പി പ്രോഗ്രാമിങ്, ടാലി സർട്ടിഫിക്കേഷൻ കോഴ്‌സുകളും നടത്തും. ടാലി സർട്ടിഫിക്കേഷൻ ഉൾപ്പെടുന്ന ആറുമാസത്തെ കമ്പ്യൂട്ടർ ഫിനാൻഷ്യൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിനും മൂന്നു മാസത്തെ കമ്പ്യൂട്ടർ അക്കൗണ്ടിങ് സർട്ടിഫിക്കറ്റ് കോഴ്‌സിനും ഡിസംബർ ഒന്ന് മുതൽ പ്രവേശനം ആരംഭിക്കും. ഫോൺ: 0471 -2321360/2321310. കൂടുതൽ വിവരത്തിന് www.tet.cdit.org എന്ന വെബ്‌സൈറ്റ് നോക്കുക.

Continue Reading