ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷയ്ക്ക് വേണ്ടത്ര സമയം ഇല്ല; വിദ്യാർത്ഥികൾ ആശങ്കയിൽ

മലപ്പുറം : ഈ വർഷത്തെ എസ്. എസ്. എൽ;. സി പരീക്ഷയിൽ സാധാരണ പ്രധാനവിഷയങ്ങള്‍ക്ക് പരീക്ഷയ്ക്കിടയില്‍ പഠിക്കാന്‍ ഇടവേള നല്‍കിയാണ് ടൈംടേബിള്‍ തയ്യാറാക്കാറ്. എന്നാല്‍ ഇത്തവണ കണക്കു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടത്ര സമയമില്ലാത്തത് വിദ്യാര്‍ഥികളെ ആശങ്കയിലാക്കും. 2019 മാര്‍ച്ച് 13-നാണ് എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുന്നത്. 25-ന് സാമൂഹികശാസ്ത്രം പരീക്ഷ കഴിഞ്ഞ് തൊട്ടടുത്തദിവസം തന്നെയാണ് ഗണിതശാസ്ത്ര പരീക്ഷ. മുന്‍ വര്‍ഷങ്ങളിലെല്ലാം പ്രധാനപ്പെട്ട വിഷയങ്ങള്‍ക്കിടയില്‍ രണ്ടും മൂന്നും ദിവസത്തെ ഇടവേളകള്‍ നല്‍കിയിരുന്നു. ഇപ്രാവശ്യം അവധി ലഭിക്കാത്തതാണ് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടാക്കുന്നത്. കഴിഞ്ഞവര്‍ഷം […]

Continue Reading

ഇന്റീരിയൽ ഡിസൈനിംഗ് ഡിപ്ലോമ

കണ്ണൂർ: വനിത ഐ ടി ഐയിൽ ഐ എം സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയൽ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ/ ഡിപ്ലോമ/ ഡിഗ്രി (സിവിൽ/സർവേയർ) പഠിച്ച വിദ്യാർത്ഥികൾക്ക് മികച്ച ഫീസിളവിൽ പഠിക്കാൻ അവസരം. ഡിസംബർ 15 ന് കോഴ്‌സ് തുടങ്ങും. ഫോൺ. 0497 2835987, 8281723705;

Continue Reading

കെ മാറ്റ് കേരള: 2019 ജനുവരി 31 വരെ അപേക്ഷിക്കാം

കേരളത്തിലെ എം.ബി.എ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള പരീക്ഷ ഫെബ്രുവരി 17ന് നടത്തും. കുസാറ്റിന്‍റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുംവിശദ വിവരങ്ങള്‍ക്കും www.kmatkerala.in സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 31 വൈകുന്നേരം 5 മണി. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സംശയനിവാരണങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: 0471-2335133, 8547255133.

Continue Reading

സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകൾ അനുവദിക്കണം; കൊച്ചിൻ സാങ്കേതിക സർവകലാശാലയില്‍ അനിശ്ചിതകാല വിദ്യാർത്ഥി സമരം

കൊച്ചി: സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ സാങ്കേതിക സർവകലാശാലയില്‍ അനിശ്ചിതകാല വിദ്യാർത്ഥി സമരം. എസ്എഫ്ഐ- കെഎസ്‍യു  വിദ്യാർത്ഥികളാണ് സമരം നടത്തുന്നത്. അക്കാദമിക് കൗൺസിലുമായി വിദ്യാർത്ഥികള്‍ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ ഭാഗീകമായി അംഗീകരിച്ചെങ്കിലും സമരം തുടരാനാണ് തീരുമാനം. കുസാറ്റിന് കീഴിലെ ബിടെക് 4,6 സെമസ്റ്ററുകളിലെ വിദ്യാർത്ഥികൾക്കും എല്‍എല്‍ബിയിലെ 9,10 സെമസ്റ്ററുകളിലെ വിദ്യാർത്ഥികൾക്കും സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകൾ അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് എസ്എഫ്ഐ- കെഎസ്‍യു പ്രവർത്തകർ സമരം നടത്തുന്നത്. സമരം ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് അക്കാദമിക് കൗൺസിൽ വിദ്യാർത്ഥികളെ […]

Continue Reading

എഞ്ചനീയറിംഗ് പ്രവേശന പരീക്ഷ മലയാളത്തിലും നട ത്തണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: എഞ്ചനീയറിംഗ് പ്രവേശനപരീക്ഷ മലയാളത്തിലും നടത്താന്‍ ശുപാര്‍ശ. നെഗറ്റീവ് മാര്‍ക്ക് ഒഴിവാക്കുന്നത് സംബന്ധിച്ചും ശുപാര്‍ശയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അദ്ധ്യക്ഷനാണ് ഇത് സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് നല്കിയത്.

Continue Reading

എം ജി യൂണിവേഴ്സിറ്റി

പരീക്ഷാഫലം സ്കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ 2018 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ.(റഗുലർ, റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ തീയതി ദ്വിവത്സര എം.എഡ്. ഒന്നാംസെമസ്റ്റർ(2018 അഡ്മിഷൻ റഗുലർ/2018 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 18-ന് ആരംഭിക്കും. ആറുവരെ പിഴയില്ലാതെ അപേക്ഷിക്കാം. ദ്വിവത്സര എം.എഡ്. മൂന്നാംസെമസ്റ്റർ(2017 അഡ്മിഷൻ റഗുലർ/2017 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 17-ന് ആരംഭിക്കും. ആറുവരെ പിഴയില്ലാതെ അപേക്ഷിക്കാം.

Continue Reading

കേരള സർവകലാശാലാ- പിഎച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷ

2018 ഡിസംബർ 18-ന് ആരംഭിക്കാനിരുന്ന പിഎച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷ 2019 ജനുവരി 7, 8, 9 തീയതികളിലേക്കു മാറ്റിയിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.

Continue Reading

ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌സ്

സർവകലാശാലാ ഹിന്ദി പഠനവകുപ്പ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൊമേഴ്‌സ്യൽ ആൻഡ് സ്‌പോക്കൺ ഹിന്ദി, പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ എന്നീ പാർട്ട്‌ട്ടൈം കോഴ്‌സുകൾക്ക് ഏഴുവരെ അപേക്ഷിക്കാം. അപേക്ഷാഫോം വെബ്‌സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ 105 രൂപ ഇ-ചലാൻ, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ദ ഹെഡ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹിന്ദി, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., 673635 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾ www.cuonline.ac.in എന്ന വെബ്‌സൈറ്റിൽ.

Continue Reading

പിഎച്ച്.ഡി. പ്രവേശനത്തിനുള്ള തീയതി നീട്ടി

പിഎച്ച്.ഡി. പ്രവേശനത്തിന് ഓൺലൈനിൽ അപേക്ഷിക്കാനുള്ള തീയതി 26 വരെ നീട്ടി. ഫീസ് ജനറൽ 580 രൂപ, എസ്.സി./എസ്.ടി. 235 രൂപ. സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ഇ-ചലാൻ സഹിതം ബന്ധപ്പെട്ട പഠനവിഭാഗത്തിൽ ലഭിക്കേണ്ട അവസാന തീയതി ജനുവരി ഒന്ന്. പ്രവേശനപ്പരീക്ഷ ജനുവരി നാലിന് നടത്തി ജനുവരി 15-ന് ഫലം പ്രസിദ്ധീകരിക്കും. പിഎച്ച്.ഡി. റഗുലേഷൻ സംബന്ധിച്ചും ഒഴിവുകൾ സംബന്ധിച്ചുമുള്ള വിവരങ്ങൾ www.cuonline.ac.in വെബ്‌സൈറ്റിൽ.

Continue Reading

ഒക്‌ടോബറിൽ നടത്തിയ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ ഫിസിക്‌സ്

കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ ആറ്, ഏഴ് തീയതികളിൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്നതാണ്. ഒന്നും രണ്ടും സെമസ്റ്റർ എം.എസ്‌സി. എൻവയോൺമെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ ആറു മുതൽ 11 വരെ അഞ്ചൽ സെന്റ് ജോൺസ് കോളേജിലും ഡിസംബർ 13 മുതൽ 18 വരെ തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജിലും നടക്കും. രണ്ടാം സെമസ്റ്റർ എം.എസ്‌സി. ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 11 നും 12 നും വർക്കല എസ്.എൻ. കോളേജിലും തിരുവനന്തപുരം […]

Continue Reading