ആ ചിത്രം ഫോട്ടോഷോപ്പ് അല്ല, ഞാന്‍ എടുത്തതാണ്; വിശദീകരണവുമായി ഫോട്ടോഗ്രാഫര്‍

സന്നിധാനം: ശബരിമലയില്‍ മണ്ഡലമാസമായിട്ടും ഭക്തര്‍ക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങളില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത് സൂചിപ്പിക്കുന്ന സന്നിധാനത്തെ ചിത്രങ്ങള്‍ അടക്കം ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അത്തരത്തില്‍ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണെന്ന് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍, ചിത്രത്തിന്റെയും ചിത്രം പകര്‍ത്തുവാനിടയായ സന്ദര്‍ഭങ്ങളേയും കുറിച്ച് ഫോട്ടോഗ്രാഫറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറല്‍ ആകുന്നു. വൃത്തിഹീനമായ സ്ഥലത്ത് ഉറങ്ങുന്ന അയ്യപ്പന്‍മാര്‍ക്കിടയില്‍ കാട്ടുപന്നികള്‍ നില്‍ക്കുന്ന ദൃശ്യമാണ് മാധ്യമം നല്‍കിയത്. എന്നാല്‍ ഇത് ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചെടുത്തതാണെന്നായിരുന്നു നവമാധ്യമങ്ങളിലെ വിമര്‍ശകര്‍ […]

Continue Reading

കറുത്ത നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ ക്യാന്‍സറിന് കാരനമാകുന്നുണ്ടോ?. . .; ഡോ.ഷിനു ശ്യാമളന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്ന് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിവരിക്കുകയാണ് ഡോ.ഷിനു ശ്യാമളന്‍. അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവനവന്റെ ശരീരത്തിന് ഇണങ്ങുന്നതും പാകമാകുന്നതും തിരഞ്ഞെടുക്കണമെന്ന് ഡോക്ടര്‍ പറയുന്നു. അടിവസ്ത്രങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിശ്വാസങ്ങളെ കുറിച്ചും ഡോക്ടര്‍ കുറിപ്പില്‍ വിവരിക്കുന്നുണ്ട്. ഡോ.ഷിനു ശ്യാമളന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: വസ്ത്രങ്ങള്‍ വെയിലത്തിട്ട് ഉണക്കുകയും അടിവസ്ത്രങ്ങള്‍ മുറിയുടെ ഒരു മൂലയ്ക്ക് വെയിലു തട്ടാതെ, ആരും കാണാതെ പലരും ഉണക്കുന്നതും നാം കാണാറുണ്ട്. രോഗാണുക്കള്‍ നശിക്കുവാന്‍ സൂര്യ രശ്മികള്‍ നല്ലതാണ്. മുറിയിലും മറ്റുമിട്ട് വെയിലടിക്കാതെ ഉണക്കിയാല്‍ […]

Continue Reading

‘വീട്ടിൽ രാഷ്ട്രീയമില്ല എന്ന് അഭിമാനിച്ചതിന്‍റെ ശിക്ഷയാണ് കേരളം ഇന്നനുഭവിക്കുന്നത്’; എസ്.ശാരദകുട്ടി

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ സ്വാതന്ത്രത്തെയും രാഷ്ട്രീയത്തെയും മാറ്റി നിര്‍ത്തിയ ആണ്‍ ബോധമാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് എസ്.ശാരദകുട്ടി. വീടുകളില്‍ രാഷ്ട്രീയം സംസാരിക്കാതെ സ്ത്രീയെ സീരിയലുകള്‍ക്ക് മുന്നില്‍ തളച്ചിട്ടപ്പോള്‍ നമ്മള്‍ ഓര്‍ക്കാതിരുന്ന കാര്യത്തിന്‍റെ തിരിച്ചടിയാണ് സ്ത്രീകള്‍ ശബരിമല വിഷയത്തില്‍ പിന്തിരിപ്പന്‍ നിലപാടുകളെടുക്കാന്‍ കാരണമെന്നും ശാരദകുട്ടി തന്‍റെ ഫേസ് ബുക്കില്‍ എഴുതുന്നു. ‘വീട്ടിൽ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്റെ ശിക്ഷയാണ് കേരളമിന്നനുഭവിക്കുന്നത്. വീട്ടിലെ സ്ത്രീകൾ മറുവാ പറയാതെ വളർത്തി വിട്ട ആൺകുട്ടികളാണ് ഇന്ന് കേരളത്തെ ഈയവസ്ഥയിലെത്തിച്ചത്. വീട്ടിലെ സ്ത്രീകളുടെ പല തരം മടുപ്പുകളാണ് […]

Continue Reading

ഇരുമുടിക്കെട്ട് നിലത്തിട്ടത് സുരേന്ദ്രന്‍; വീഡിയോ ദൃശ്യവുമായി കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റെ വാദം തള്ളി വീഡിയോ ദൃശ്യവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് മന്ത്രി തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷനില്‍വച്ച് രണ്ടു തവണ സുരേന്ദ്രന്‍ തന്റെ ഇരുമുടിക്കെട്ട് തറയിലിട്ടതായും രണ്ടു തവണയും എസ്.പി അത് തറയില്‍നിന്നെടുത്ത് സുരേന്ദ്രന്റെ ചുമലില്‍ വെച്ചുകൊടുത്തതായും മന്ത്രി വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. തന്നെ പോലീസ് […]

Continue Reading