ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; കൈക്കലാക്കിയത് 2.18 കോടി രൂപ, രണ്ട് യുവാക്കൾ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
26

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; കൈക്കലാക്കിയത് 2.18 കോടി രൂപ, രണ്ട് യുവാക്കൾ പിടിയിൽ

March 28, 2024
0

    മലപ്പുറം: സോഷ്യൽ മീഡിയ വഴി ആളുകളെ കബളിപ്പിച്ച് ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. 2.18 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. മലപ്പുറം മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് ഫാഹീം (23), മിൻഹാജ് (24) എന്നിവരെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ ഡോക്ടർക്കാണ് പണം നഷ്ടപ്പെട്ടത്. മിൻഹാജിന് വേണ്ടി ഫാഹി തന്റെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്ത്

Continue Reading
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മാല മോഷണം; പ്രധാന ടാർജറ്റ് ഒറ്റയ്ക്ക് പോവുന്ന പ്രായമായവർ, പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
24

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മാല മോഷണം; പ്രധാന ടാർജറ്റ് ഒറ്റയ്ക്ക് പോവുന്ന പ്രായമായവർ, പ്രതി പിടിയിൽ

March 28, 2024
0

തൃശൂർ: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 20ന് മേലൂര്‍ കാലടി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു സംഭവം. രണ്ടര പവനോളം തൂക്കംവരുന്ന മാലയാണ് മോഷ്ട്ടിച്ചത്. മേലൂര്‍ കൂവ്വക്കാട്ടുകുന്ന് സ്വദേശി കൈതാരന്‍ വീട്ടില്‍ ജോഷി(41)യെ ആണ് കൊരട്ടി പൊലീസ് അറസ്റ്റുചെയ്തത്. പുലര്‍ച്ചെ ബൈക്കില്‍ വേഷം മാറി വിവിധ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ഒറ്റയ്ക്ക് പോകുന്ന വയോധികരെ കണ്ടെത്തി മാല കവരുന്നതാണ് പ്രതിയുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. സംഭവ

Continue Reading
സിദ്ധാർഥന്റെ മരണ ദിവസം ഹോസ്റ്റൽ അന്തേവാസികളടക്കം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതിൽ ദുരൂഹത
Crime Kerala Kerala Mex Kerala mx
0 min read
21

സിദ്ധാർഥന്റെ മരണ ദിവസം ഹോസ്റ്റൽ അന്തേവാസികളടക്കം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതിൽ ദുരൂഹത

March 28, 2024
0

കൽപറ്റ: പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മൃതദേഹം കണ്ടെത്തിയ ദിവസം ഹോസ്റ്റൽ അന്തേവാസികളടക്കം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയ സംഭവത്തിൽ ദുരൂഹത. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ട 18ന് വിദ്യാർഥികൾ കൂട്ടത്തോടെ ബത്തേരിയിലും കൽപറ്റയിലും സിനിമയ്ക്കു പോയി. കുറച്ചുപേർ തലശ്ശേരിയിലെയും കണ്ണൂരിലെയും ഉത്സവങ്ങൾക്ക് പങ്കെടുക്കാൻ പോയെന്നുമാണ് ആന്റി റാഗിങ് സ്ക്വാഡിനു ലഭിച്ച മൊഴി. സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിൽ, ഹോസ്റ്റലിൽ നിന്ന് അന്തേവാസികളെ ബോധപൂർവം

Continue Reading
പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തിയശേഷം പിതാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
Crime Kerala Kerala Mex Kerala mx
0 min read
14

പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തിയശേഷം പിതാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

March 28, 2024
0

കോഴിക്കോട്: പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കി. അയനിക്കാട് കുറ്റിയിൽ പിടികയ്ക്കു സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42) ആണ് ട്രെയിൻ തട്ടി മരിച്ചത്. മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെ വീടിനകത്ത് മരിച്ച നിലയിലും കണ്ടെത്തി. ഇന്നു രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Continue Reading
വാഹനത്തിന്‍റെ ഗ്ലാസ് പൊട്ടിച്ച് പട്ടാപ്പകല്‍ കവര്‍ച്ച; നഷ്ട്ടമായത് എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ
Crime Kasaragod Kerala Kerala Mex Kerala mx Latest News Top News
1 min read
46

വാഹനത്തിന്‍റെ ഗ്ലാസ് പൊട്ടിച്ച് പട്ടാപ്പകല്‍ കവര്‍ച്ച; നഷ്ട്ടമായത് എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ

March 27, 2024
0

  കാസര്‍​ഗോട്: കാസര്‍​ഗോട് ഉപ്പളയിൽ പട്ടാപ്പകല്‍ കവര്‍ച്ച. എടിഎമ്മിൽ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഒരു എടിഎമ്മിൽ പണം നിറക്കുന്നതിനിടെയാണ് സ്വകാര്യ കമ്പനിയുടെ വാഹനത്തിൽ മോഷണം നടന്നത്. വാഹനത്തിന്‍റെ ഗ്ലാസ് പൊട്ടിച്ച് പണം അടങ്ങിയ ബോക്സ് എടുത്തു കൊണ്ട് പോവുകയായിരുന്നു. വാഹനത്തിന്‍റെ സീറ്റിലായിരുന്നു ബോക്സുണ്ടായിരുന്നത്. ഒരു ഉദ്യോഗസ്ഥനും വാഹനത്തിന്‍റെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. ഇരുവരും സംഭവം നടക്കുമ്പോള്‍

Continue Reading
‘ജീവിതം മടുത്തു, സ്വയം അവസാനിപ്പിക്കുന്നു’: വനിത ഡോക്ടറുടെ ആത്മഹത്യ കുറിപ്പ്
Crime Kerala Kerala Mex Kerala mx
0 min read
34

‘ജീവിതം മടുത്തു, സ്വയം അവസാനിപ്പിക്കുന്നു’: വനിത ഡോക്ടറുടെ ആത്മഹത്യ കുറിപ്പ്

March 27, 2024
0

തിരുവനന്തപുരം: തന്റെ ആത്മഹത്യയ്ക്കു പിന്നിൽ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാൽ സ്വയം അവസാനിപ്പിക്കുകയാണെന്നും ഡോക്ടർ അഭിരാമി(30)യുടെ ആത്മഹത്യാക്കുറിപ്പ്. വെള്ളനാട് സ്വദേശിയായ അഭിരാമി മെഡിക്കൽ കോളജിലെ ഡോക്ടറാണ്. മെഡിക്കൽ കോളജിനടുത്ത് പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പരിശോധിച്ചപ്പോഴാണ് അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ മരുന്നു കുത്തിവച്ചതാണ് മരണ കാരണമെന്ന് സംശയിക്കുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ‌ഇന്നലെ വൈകുന്നേരം 3

Continue Reading
കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ച സ്വർണ വ്യാപാരി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
28

കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ച സ്വർണ വ്യാപാരി അറസ്റ്റിൽ

March 26, 2024
0

തൃശൂർ: കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് ഉപേക്ഷിച്ച വാഹന ഉടമ അറസ്റ്റിൽ. തൃശൂരിലെ സ്വർണ വ്യാപാരി വിശാൽ (40) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണു പാലക്കാട് സ്വദേശിയായ രവി (55), വിശാലിന്റെ വീടിനു മുന്നിൽവച്ച് കാറിടിച്ചു മരിച്ചത്. മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പെട്ടെന്ന് എന്തു ചെയ്യണമെന്നറിയാത്ത അങ്കലാപ്പിൽ മൃതദേഹം മാറ്റുകയായിരുന്നുവെന്നു വിശാൽ പൊലീസിൽ മൊഴി നൽകി. കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനു വിശാലിനെ റിമാൻഡ് ചെയ്തു.

Continue Reading
ജെസ്ന തിരോധനക്കേസ്: സിബിഐ റിപ്പോർട്ട് തള്ളണമെന്ന് പിതാവ്; വിശദീകരണം ആവശ്യപ്പെട്ട് കോടതി
Crime Kerala Kerala Mex Kerala mx
0 min read
27

ജെസ്ന തിരോധനക്കേസ്: സിബിഐ റിപ്പോർട്ട് തള്ളണമെന്ന് പിതാവ്; വിശദീകരണം ആവശ്യപ്പെട്ട് കോടതി

March 26, 2024
0

തിരുവനന്തപുരം: ജെസ്ന മറിയ ജെയിംസ് തിരോധാനക്കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ്. ജെസ്നയുടെ പിതാവ് നൽകിയ ഹർജിയിൽ വിശദീകരണം സമർപ്പിക്കാൻ സിബിഐ. രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഏപ്രിൽ അഞ്ചിനകം വിശദീകരണം സമർപ്പിക്കാൻ നിർദ്ദേശിച്ചു. ജസ്‌ന കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടു സ്വകാര്യ വ്യക്തി സമർപ്പിച്ച ഹർജിയും അന്ന് പരിഗണിക്കും. പുളിക്കുന്നിനും മുണ്ടക്കയത്തിനും

Continue Reading
യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി; യുവാവ് കസ്റ്റ‍ഡിയിൽ
Crime Kerala Kerala Mex Kerala mx
1 min read
29

യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി; യുവാവ് കസ്റ്റ‍ഡിയിൽ

March 26, 2024
0

അടിമാലി: യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി നഗ്‌നദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് കസ്റ്റ‍ഡിയിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്. ഇയാൾ പീഡനദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ചുവെന്നാണ് പരാതി. ബിബിൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ബന്ധുവിന്റെ വിവാഹത്തിനെത്തിയ സമയത്താണ് യുവതിയും പ്രതിയും തമ്മിൽ സൗഹൃദത്തിലായത്. പിന്നീട് മൊബൈൽ ഫോണിലൂടെ ബന്ധം തുടരുകയായിരുന്നു. ഇതിനു പിന്നാലെയാണ് അടിമാലിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ

Continue Reading
സിദ്ധാർഥന്റെ മരണം: സിബിഐക്ക് റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച
Crime Kerala Kerala Mex Kerala mx
0 min read
34

സിദ്ധാർഥന്റെ മരണം: സിബിഐക്ക് റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച

March 26, 2024
0

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, അന്വേഷണ ശുപാർശ ഏജൻസിക്കു കൈമാറുന്ന കാര്യത്തിൽ സർക്കാരിനു ഗുരുതര വീഴ്ച. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള വിജ്ഞാപനം കൈമാറിയിട്ടും പെർഫോമ റിപ്പോർട്ട് കൈമാറുന്നതിലാണ് വീഴ്ച വരുത്തിയത്. കേസിന്റെ പൂർണ വിവരങ്ങളുള്ള റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം സിബിഐ പരിഗണിക്കൂ. ഈ സാഹചര്യത്തിലാണ് സുപ്രധാന റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചത്.

Continue Reading