മലയാളി വീട്ടമ്മ പട്ടാപ്പകൽ നടുറോഡിൽ കുത്തേറ്റു മരിച്ചു

ചെന്നൈ: മലയാളി വീട്ടമ്മ പട്ടാപ്പകൽ നടുറോഡിൽ കുത്തേറ്റു മരിച്ചു. സംഭവത്തിൽ തമിഴ്നാട്ടുകാരനായ ഭർത്താവിനെ ചെട്ട്പ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. അമിഞ്ചിക്കര തിരുവീതിയമ്മൻ കോവിൽ സ്ട്രീറ്റിലെ ഡേവിഡ് ആണ് ഭാര്യ ലേഖ(37)യെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. കലഹത്തെ തുടർന്ന്‌ രണ്ടുപേരും ഒരു വർഷത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നുവെന്ന്‌ പോലീസ് പറഞ്ഞു.

Continue Reading

നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെ കബളിപ്പിച്ച് നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കീഴ്വായ്‍പൂര്‍ പൊലീസ് പിടികൂടി. മല്ലപ്പള്ളി സ്വദേശി ശങ്കര്‍ അയ്യരെയാണ് അറസ്റ്റ് ചെയ്തത്. വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പ്രമാണങ്ങൾ കൈപ്പറ്റിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആവശ്യക്കാര്‍ക്ക് ചെറിയ സാന്പത്തിക സഹായം നൽകി വിശ്വാസം നേടിയെടുത്ത ശേഷമാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. പ്രമാണം കൈപ്പറ്റിയ ശേഷം ഉടമ ആവശ്യപ്പെടുന്നതിൽ കൂടുതൽ ബാങ്കിൽ നിന്ന് വായ്പ വാങ്ങും. ഇതിന്‍റെ […]

Continue Reading

ട്രാഫിക് നിയമം ലംഘിക്കാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ പൊലീസുകാർക്ക് മർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക് നിയമം ലംഘിക്കാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ പൊലീസുകാർക്ക് മർദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്എപി ക്യാമ്പിലെ രണ്ടു പൊലീസുകാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ വിളിച്ചു വരുത്തിയ 20 പേരാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.

Continue Reading

മൂന്ന് വയസ്സുകാരന്‍ എട്ട് മാസം പ്രായമായ സഹോദരിയെ വെടിവെച്ചു

മെക്‌സിക്കോ: മാതാപിതാക്കൾ നോക്കി നില്‍ക്കെ എട്ട് മാസം പ്രായമായ കുഞ്ഞിനെ മൂന്ന് വയസ്സുള്ള കുട്ടി വെടിവച്ചു. സംഭവത്തെ തുടര്‍ന്ന് ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മെക്‌സിക്കോയിലെ ഒരു ഹോട്ടലില്‍ വച്ചാണ് കുഞ്ഞിന് വെടിയേറ്റത്. മൂന്ന് വയസ്സുള്ള കുട്ടി തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വെടിയെറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 18 കാരിയായ ഷയാനെ നെല്‍സണും 21 കാരനായ ടിറില്‍ ബിറ്റ്സ്ലിയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലപീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്

Continue Reading

ബാലികയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് കണ്ടക്ടര്‍ക്ക് ഇരുപത് വര്‍ഷം കഠിന തടവ്

ഗുരുഗ്രാം: നാല് വയസ്സുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് കണ്ടക്ടര്‍ക്ക് ഇരുപത് വര്‍ഷം കഠിന തടവ്. ഹരിയാനയിലെ സെഷന്‍സ് കോടതി ജഡ്ജി രഞ്ജിനി യാദവാണ് കണ്ടക്ടര്‍ ശംഭു(21)വിന് ശിക്ഷ നല്‍കി കൊണ്ട് വിധി പുറപ്പെടുവിച്ചത്. ശംഭുവിന് ഇരുപത് വർഷം കഠിന തടവും 50,000രൂപയുമാണ് വിധിച്ചിരിക്കുന്നത്. ഗുരുഗ്രാമിലെ ഒരു പ്രമുഖ സ്‌കൂളിലെ നാല് വയസ്സുകാരിയെയാണ് ശംഭു മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയത്. ദേഹസ്വസ്ഥ്യം ഉണ്ടായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയുമായിരുന്നു.  രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് […]

Continue Reading

പീഡനം പത്തുപേർ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ തൃശൂർ സ്വദേശികളായ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പാർക്കുകളിലും മറ്റും കറങ്ങി നടന്ന് പെൺകുട്ടികളെ പരിചയപ്പെടുകയും പിന്നീട് സ്നേഹം നടിച്ച് പലയിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തിട്ടുള്ളതായി പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. കഴിഞ്ഞ ദിവസം കോളേജ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തെ തുടർന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിചേർന്നത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ടൗൺ പരിധിയിലുള്ള ആശുപത്രിക്ക് സമീപമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് […]

Continue Reading

ബലൂൺ ആവശ്യപ്പെട്ടു കരഞ്ഞു -മൂന്ന് മക്കൾക്ക് വിഷം നൽകി മാതാവ് ജീവനൊടുക്കി

ലക്നോ: ബലൂണ്‍ ആവശ്യപ്പെട്ട് മകൾ കരഞ്ഞതിന്‍റെ പേരിലുണ്ടായ മാനസിക സംഘർഷങ്ങൾക്കൊടുവിൽ മൂന്ന് മക്കൾക്ക് വിഷം നൽകി മാതാവ് ജീവനൊടുക്കി. നിർമല (30), മക്കളായ ആദിത്യ (മൂന്ന്), ആഞ്ചൽ (രണ്ട്), അകൻഷ (ഒന്നര) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ സോനേബദ്രയിലാണ് സംഭവം. ബലൂണ്‍ വേണമെന്ന് ആവശ്യപ്പെട്ട് മകൾ കരഞ്ഞതിനൊടുവിൽ അമ്മ കുട്ടിയെ ചെറുതായി ഒന്ന് തല്ലി. മകളെ തല്ലിയതിന്‍റെ പേരിൽ ഭർത്താവ് യുവതിയെ ശാസിച്ചു. വീട്ടിലുണ്ടായിരുന്ന ബന്ധുക്കളും കുഞ്ഞിനെ തല്ലരുതെന്ന് പറഞ്ഞു. പിന്നാലെയാണ് മൂന്നു മക്കൾക്കും വിഷം നൽകി യുവതി […]

Continue Reading

മോഷ്ടാക്കളുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരുക്ക്

കരുനാഗപ്പള്ളി: രാത്രി വീട്ടിൽക്കയറിയ മോഷ്ടാക്കളുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരുക്ക്.  മൂന്നു പവൻ മാലയും നാലംഗ സംഘം മോഷ്ടിച്ചു. പിന്നീട്, തിരച്ചിലിനിടെ മുന്നിൽപ്പെട്ട മോഷ്ടാവ് ഷാഡോ പൊലീസുകാരൻ ജിബുവിനെ കുത്തിപ്പരുക്കേൽപ്പിച്ചു കടന്നു.  മരുതൂർകുളങ്ങര, ആദിനാട് ഭാഗങ്ങളിൽ വീടുകളിൽ മോഷണ ശ്രമവും നടന്നു.  മരുതൂർകുളങ്ങര വടക്ക് അവിട്ടം വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ ഐശ്വര്യയ്ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നേകാലിനാണു വീടിന്റെ അടുക്കള വാതിൽ പൊളിച്ചു മോഷ്ടാക്കൾ വീട്ടിൽ കയറിയത്. സുഖമില്ലാതെ കിടക്കുന്ന അമ്മയുടെ മുറിയിലായിരുന്ന ഐശ്വര്യ ഉണർന്നപ്പോൾ ആരോ […]

Continue Reading

ബാങ്ക് മാനേജരാണ് എന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

വിഴിഞ്ഞം: ബാങ്ക് മാനേജരാണ് എന്നു വിശ്വസിപ്പിച്ച് മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി ഇനത്തിൽ വായ്പ ശരിയാക്കി നൽകാമെന്നു പറഞ്ഞ് വിവിധ ജനശ്രീ യൂണിറ്റ് അംഗങ്ങളിൽ നിന്നും 38 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കൊട്ടാരക്കര കടക്കൽ പന്തളംമുക്ക് വാർഡിൽ മണലിയിൽ മണലിൽ പുത്തൻ വീട്ടിൽ അനിൽകുമാറി(58) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. ഇതു സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം ഇൻസ്പെക്ടർ ഓഫ് പൊലീസ് ബൈജു എൽ.എസ്.നായർക്കു നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading

8 വര്‍ഷത്തിനിടെ 78 കൊലപാതകങ്ങള്‍; പോലീസുകാരന് ജീവപര്യന്തം തടവുശിക്ഷ

എഴുപത്തിയെട്ട് സ്ത്രീകളെ എട്ട് വര്‍ഷത്തിനിടെ കൊലപ്പെടുത്തിയ മുന്‍ റഷ്യന്‍ പോലീസുകാരന് ജീവപര്യന്തം തടവുശിക്ഷ. സീരിയല്‍ കില്ലറായ മിഖായേല്‍ പോപ്കോവിന് സൈബീരിയയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 1992 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ 78 പേരാണ് 56 കാരനായ മിഖായേല്‍ പോപ്കോവ് എന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇര്‍കുട്സ്‌കിലെ പോലീസുകാരനായ പോപ്കോവ് വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ്. ഭാര്യയ്ക്കു മറ്റൊരു പോലീസുകാരനുമായി ബന്ധമുണ്ടെന്ന സംശയമാണു സ്ത്രീകളെ കൊല്ലുന്നതിലേക്ക് ഇയാളെ നയിച്ചത്. ഭാര്യയും പോലീസ് ഡിപ്പാര്‍ട്മെന്റില്‍ത്തന്നെയാണു പ്രവര്‍ത്തിച്ചിരുന്നത്. […]

Continue Reading