സി​പി​എം നേ​താ​വി​ന്‍റെ മ​ക​ന് വെ​ട്ടേ​റ്റു

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് സി​പി​എം നേ​താ​വി​ന്‍റെ മ​ക​ന് വെ​ട്ടേ​റ്റു. പ​ന്ത​ളം മു​ന്‍ ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ. കെ​ആ​ര്‍ പ്ര​മോ​ദി​ന്‍റെ മ​ക​നാ​ണ് വെ​ട്ടേ​റ്റ​ത്. അ​ക്ര​മി​ക​ൾ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് വെ​ട്ടി​യ​ത്.

Continue Reading

പയ്യോളി കാനറ ബാങ്ക് എടിഎം കൗണ്ടറിൽ വൻ കവർച്ചാ ശ്രമം

മേപ്പയൂർ: ബസ്‌ സ്റ്റാൻഡിന്റെ മുൻവശത്തെ പയ്യോളി കാനറ ബാങ്ക് എടിഎം കൗണ്ടറിൽ വൻ കവർച്ചാ ശ്രമം. എടിഎമ്മിന്റെ മുൻഭാഗം കമ്പിപ്പാരകൊണ്ടു കുത്തിത്തുറന്നെങ്കിലും ലോക്കർ തകർക്കാൻ കഴിയാഞ്ഞതിനാൽ പണം നഷ്‌ടപ്പെട്ടിട്ടില്ല. ശനിയാഴ്ച വൈകിട്ട് പണം നിറച്ചിരുന്നു. 14 ലക്ഷം രൂപ മെഷീനകത്തുണ്ടായിരുന്നതായി ബാങ്ക് മാനേജർ എഡ്‌വിൻ സി. ആന്റണി പറഞ്ഞു. വാഹനത്തിന്റെ വെളിച്ചമോ മറ്റോ കണ്ടതുകൊണ്ട് മോഷ്‌ടാക്കൾ ഓടി മറഞ്ഞതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. കൗണ്ടറിലെ നിരീക്ഷണ ക്യാമറ കേടുവന്നിട്ട് 3 മാസത്തിലധികമായി. വടകരയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധൻ നടത്തിയ […]

Continue Reading

യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ അഞ്ച് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: വടകരയിൽ യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ ബെംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. വടകര കൈനാട്ടി സ്വദേശികളായ മൊയ്തീൻ, അഫ്നാസ്, നജാഫ്, അജിനാസ് ഷംനാദ് എന്നിവരാണ് പൊലീസ് പിടിയിലായത്. നവംബർ 11 ന് പുലർച്ചെയാണ് സംഭവം. കൈനാട്ടി സ്വദേശിയായ യുവാവിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി, ആളൊഴിഞ്ഞ മൈതാനത്തെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. തുടർന്ന് ബന്ധുവായ മറ്റൊരു യുവാവിനെയും ഇതേസ്ഥലത്തേക്ക് വിളിച്ചു വരുത്തി […]

Continue Reading

മനോവൈകല്യമുള്ള വ്യക്തിയുടെ പീഡനത്തില്‍ നിന്ന് ബാലികയെ സാഹസികമായി രക്ഷപ്പെടുത്തി മാധ്യമപ്രവർത്തകൻ

കായംകുളം: ബാലികയെ മനോവൈകല്യമുള്ള വ്യക്തിയിൽ നിന്നും സാഹസികമായി രക്ഷപ്പെടുത്തി മാധ്യമപ്രവർത്തകൻ. സുപ്രഭാതം കായംകുളം ലേഖകനും ചൈല്‍ഡ് പ്രൊട്ടകറ്റ് ടീം ജില്ലാ ട്രഷററും കീരീക്കാട് മുസ്ലീം ജമാഅത്ത് അദ്ധ്യാപകനുമായ താജുദീന്‍ ഇല്ലിക്കുളമാണ് എട്ടുവയസ്സുള്ള ബാലികയെ പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മദ്രസയിലേക്ക് കുട്ടികളുമായി വരികയായിരുന്നു താജുദ്ദീൻ. അപ്പോഴാണ് ഒരു കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്. പെട്ടെന്ന് ബൈക്ക് നിര്‍ത്തി കരച്ചില്‍ കേട്ട ഭാഗത്തേക്ക് താജുദ്ദീന്‍ ഓടുകയായിരുന്നു. പെൺകുട്ടിയെ കെട്ടിടത്തിനുള്ളിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു മനോരോ​ഗി. അയാളുടെ കയ്യിൽ നിന്ന് സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

Continue Reading

വീട്ടമ്മ കൊല്ലപ്പെട്ടനിലയില്‍

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ശ്രീകുമാരിയെ ആണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍  ഭർത്താവ് അനിൽകുമാറിനായി പൊലീസ് അന്വേഷണം തുടങ്ങി. ഇയാളാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

പേരാമ്പ്രയില്‍ ബിജെപി – സിപിഐഎം സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു

കോഴിക്കോട്: പേരാമ്പ്രയില്‍ ബിജെപി – സിപിഐഎം സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കട പൂട്ടി വീട്ടിലേക്ക് പോകും വഴിയാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ആക്രമണം നടന്നത്. കല്ലോട് കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

വിദ്യാർത്ഥിനിയെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തിയ കേസിൽ; യു​വാ​വ് അ​റ​സ്റ്റി​ൽ

ല​ബ​ർ​ട്ട​ണ്‍: നവംബർ അഞ്ചിന് സ്കൂ​ൾ ബ​സ് കാ​ത്തു​നി​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ലായി. സ്കൂ​ൾ ബ​സ് വ​രു​ന്ന സ്റ്റോ​പ്പി​ലേ​ക്കു വീ​ട്ടി​ൽ നി​ന്ന് നി​ന്ന് വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ അജ്ഞാ​ത​ൻ പ​തി​മൂ​ന്നു​കാ​രി​യാ​യ ഹ​നി​യാ​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​നി​ല​യി​ൽ ക​ണ്ടെ​​ത്തി.തു​ട​ർ​ന്നു ന​ട​ന്ന പോ​ലീ​സ് അ​നേ​ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​യാ​യ മൈ​ക്കി​ൽ മെ​ക്ലാ​ൻ(34) പി​ടി​യി​ലാ​യി. പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മൂ​ന്നു​ദി​വ​സ​ത്തി​നു​ശേ​ഷം വാ​ഹ​നം വീ​ടി​ന​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​​ത്തിയി​രു​ന്നു. മൂ​ന്നാ​ഴ്ച നീ​ണ്ടു​നി​ന്ന അ​ന്വേ​ഷ​ണ​ത്തി​ലൊ​ടു​വി​ൽ […]

Continue Reading

ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

ബർദാൻ (ബംഗാൾ): ബിജെപി ബൂത്ത് പ്രസിഡന്റ് സന്ദീപ് ഘോഷിനെ പശ്ചിമ ബർദാനിൽ യോഗം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്ഞാതർ വെടിവച്ചു കൊന്നു. തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണ് വെടിവച്ചതെന്ന് ബിജെപി ആരോപിച്ചു. തൃണമൂൽ അത് നിഷേധിച്ചു.

Continue Reading

ഫെയ്സ്ബുക്ക് പ്രണയം; പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

ചെറുകുന്ന്: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടു പ്രണയം നടിച്ചു പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ണപുരത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് കപ്പക്കടവിലെ അർജുൻ (22), കാസർകോട് മുളിയാർ സ്വദേശി എ.വിനോദ് (20) എന്നിവരെയാണ് കണ്ണപുരം പ്രിൻസിപ്പൽ എസ്.ഐ. മഹേഷ് കെ.നായർ അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടശേഷം കേസിലെ ഒന്നാംപ്രതി അർജുൻ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടി പരാതി നൽകിയത്. രണ്ടാംപ്രതി […]

Continue Reading

ഫേസ്ബുക്ക് വഴി കുരുക്കിലാക്കി പ്ലസ്‍ ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഫേസ്ബുക്ക് വഴി കുരുക്കിലാക്കി കണ്ണൂരിൽ വീണ്ടും ലൈംഗിക പീഡനം. പ്ലസ്‍ ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കപ്പക്കടവിലെ അർജുൻ, കാസർഗോഡ് മുളിയാർ സ്വദേശി വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഫേസ്ബുക്ക് വഴിയാണ് പ്രതികളിരുവരും പെൺകുട്ടിയുമായി പരിചയത്തിലായത്. പരിചയം മുതലെടുത്ത് അർജുനാണ് ആദ്യം ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഭീഷണി തുടർന്നപ്പോഴാണ് പരാതി നൽകിയതും അന്വേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്തതു. […]

Continue Reading