തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞു നിത്യ മേനോൻ

സിനിമയെ സ്‌നേഹിക്കാതെ സിനിമയിലെത്തിയ നിത്യ ഇന്ന് മലയാളവും കടന്നു തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്. ഏതൊരു സെലിബ്രിറ്റിയെയും പോലെ തന്നെ നിരവധി ഗോസിപ്പുകളും നിത്യയെ പ്രചരിച്ചിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഗോസിപ്പുകളോടുള്ള തന്റെ നിലപാടിനെക്കുറിച്ചും തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. തെലുങ്കിലെ ഒരു യുവനടനുമായി നിത്യ പ്രണയത്തിലാണെന്നും അയാള്‍ വിവാഹമോചിതനാകാന്‍ കാരണം ഈ പ്രണയമാണെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍, ഗോസിപ്പുകള്‍ക്ക് താന്‍ വില കൊടുക്കാറില്ലെങ്കിലും അവ തരുന്ന മാനസിക സംഘർഷം വലുതാണെന്നും […]

Continue Reading

‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സംവിധായകൻ ജിസ് ജോയിയോടൊപ്പം ആസിഫ് അലി ഒരുമിക്കുന്ന മൂന്നാം ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിലെ നായിക. എന്താണീ മൗനം… എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കും ഷാരോണ്‍ ജോസഫും ചേര്‍ന്നാണ്. സംവിധായകൻ ജിസ് ജോയുടെ വരികൾക്ക് നവാഗതനായ പ്രിൻസ് ജോര്‍ജ്ജാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ന്യൂ സൂര്യ ഫിലിംസിന്‍റെ ബാനറില്‍ എ.കെ സുനിലാണ് നിര്‍മ്മാണം.രെണദിവെയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സിദ്ദിഖ്, ദേവന്‍, കെ.പി.എ.സി ലളിത, ബാലു […]

Continue Reading

പഴയ മഞ്ജുവിന്റെ തിരിച്ചുവരവ് ;ഒടിയനിലെ ഈ ഗാനത്തിലൂടെ

ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം തുടങ്ങി അഭിനയത്തിന്റെ കാര്യത്തില്‍ പകരക്കാരിയില്ലാതെ ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് മഞ്ജു വാര്യര്‍. പതിനാലു വര്‍ഷത്തെ ഇടവേളക്കു ശേഷം 2014ല്‍ ആണ് മഞ്ജു അഭിനയത്തിലേക്ക് തിരിച്ചു വന്നത്. തിരിച്ചു വരവില്‍ കുറേയേറെ നല്ല ചിത്രങ്ങളുടെ ഭാഗമായെങ്കിലും, ആ ചിത്രങ്ങളിലൊന്നും പഴയ മഞ്ജുവിന്റെ ഊര്‍ജവും പ്രസരിപ്പുമില്ലെന്ന വിമര്‍ശങ്ങള്‍ ഇപ്പോഴും സിനിമാപ്രേക്ഷകര്‍ക്കിടയിലുയരുന്നുണ്ട്. കഴിഞ്ഞ ദിവസം റിലീസായ ഒടിയനിലെ ആദ്യ വീഡിയോ ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജുവിനെ കണ്ടപ്പോള്‍ […]

Continue Reading

#മീ ടൂ പ്രസ്ഥാനത്തെ ഫാഷൻ എന്ന് വിളിച്ച മോഹൻലാലിൻറെ വാക്കുകൾ താൻ പ്രതീക്ഷിച്ചില്ലെന്ന് നടി ദിവ്യ ഗോപിനാഥ്

#മീ ടൂ പ്രസ്ഥാനത്തെ ഫാഷൻ എന്ന് വിളിച്ച അമ്മ പ്രസിഡന്റ് മോഹൻലാലിൻറെ വാക്കുകൾ താൻ പ്രതീക്ഷിച്ചില്ലെന്ന് നടി ദിവ്യ ഗോപിനാഥ്. നടൻ അലന്സിയറിനെതിരെ ചിത്രീകരണത്തിലായിരുന്ന സിനിമയുടെ സെറ്റിൽ നിന്നും നേരിട്ട മോശം പെരുമാറ്റത്തെ തുടർന്ന് ആദ്യം പേര് വെളിപ്പെടുത്താതെയും, പിന്നീട് അതുന്നയിച്ചതു താൻ തന്നെയെന്നും പറഞ്ഞ് #മീ ടൂ വെളിപ്പെടുത്തൽ നടത്തിയിരുന്നു ദിവ്യ ഗോപിനാഥ്. തന്റെ #മീ ടൂ വെളിപ്പെടുത്തലുകൾക്കു ശേഷം വീടിനു മുന്നിൽ മാധ്യമങ്ങൾ തടിച്ചു കൂടി. മകളുടെ സുരക്ഷ മുൻ നിർത്തി രാഷ്ട്രീയ പ്രവർത്തക […]

Continue Reading

റെക്കോഡുകള്‍ തിരുത്തി അവെഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ട്രെയ്‌ലര്‍

ലോസ് ആഞ്ചലസ്: മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ അവസാന ചിത്രം അവെഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ട്രെയ്‌ലര്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടത് 289 മില്ല്യണ്‍ ആളുകള്‍. പുതിയ ട്രെയിലര്‍ തകര്‍ത്തത് മാര്‍വെലിന്റെ തന്നെ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ട്രെയിലറിന്റെ പേരിലുള്ള റെക്കോഡ് ആണെന്നതും രസകരമായ വസ്തുതയാണ്. 230 മില്ല്യണ്‍ പേരായിരുന്നു ആദ്യ 24 മണിക്കൂറിനുള്ളില്‍ ഇന്‍ഫിനിറ്റി വാറിന്റെ ട്രെയ്‌ലര്‍ കണ്ടത്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ തീര്‍ത്തും നാടകീയമായ അവസാനത്തിനു ശേഷം ലോകമെമ്പാടുമുള്ള മാര്‍വെല്‍ ആരാധകര്‍ തീര്‍ത്തും അക്ഷമരായാണ് എന്‍ഡ് ഗെയിമിനായി […]

Continue Reading

‘കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് പ്രദർശനത്തിന് എത്തും

നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്ന് നിർമ്മിക്കുന്ന ‘കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് പ്രദർശനത്തിന് എത്തും. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ചിത്രം തിയറ്ററിലെത്തുക. ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിക്കും. സൈജു ശ്രീധരൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ ചെയ്യുക. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം […]

Continue Reading

ഓടിയനിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയൻറെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ഒടിയന്റെ യൗവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രകാശ്‌ രാജ് , നന്ദു, സിദ്ദിഖ് നരെയ്​ൻ, കൈലാഷ്​, സന്തോഷ്​ കീഴാറ്റൂർ എന്നിവരും ചിത്രത്തിൽ ഉണ്ട്. മോഹന്‍‌ലാല്‍ ഒടിയന്‍ ആകുമ്പോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത് . ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികൃഷ്‍ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ […]

Continue Reading

പേട്ടയിലെ തൃഷയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയിലെ തൃഷയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. സരൊ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. രജനികാന്തിന്റെ ഒപ്പം ഊഞ്ഞാൽ ആടുന്ന തൃഷയുടെ പോസ്റ്റർ ആണ് പുറത്തുവിട്ടത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. വിജയ് സേതുപതിയെക്കൂടാതെ ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി എന്നിവരൊക്കെ രജനിക്കൊപ്പം അണിനിരക്കും. അടുത്ത പൊങ്കലിന് ചിത്രം തീയേറ്ററുകളിലെത്തും.

Continue Reading

തട്ടും പുറത്ത് അച്യുതനിലെ എല്ലാ ഗാനങ്ങളുടെയും ഓഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു

സംവിധായകന്‍ ലാല്‍ ജോസും തിരക്കഥാകൃത്ത് എം സിന്ദുരാജും കുഞ്ചാക്കോ ബോബനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് തട്ടും പുറത്ത് അച്യുതന്‍. ചിത്രത്തിലെ എല്ലാ ഗാനങ്ങളുടെയും ഓഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ശ്രവണയാണ് നായികാ . സംവിധായകന്‍ ബാബു നാരായണന്റെ മകളാണ് ശ്രവണ. മാര്‍ട്ടിന്‍ പ്രക്കാര്‍ട്ട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ ‘ചാര്‍ളി’യ്ക്ക് ശേഷം ഷെബിന്‍ ബക്കറിന്റെ ആദ്യ സ്വതന്ത്ര നിര്‍മാണ സംരംഭം […]

Continue Reading

പാരീസ് പാരീസ് എന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

കാജൽ അഗർവാൾ നായികയായി എത്തുന്ന പാരീസ് പാരീസ് എന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഹിന്ദി ചിത്രമായ ക്യൂൻറെ റീമേക്ക് ആണ്. രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മനു ആണ്. മലയാളം , തെലുങ്ക്, കന്നഡ ഭാഷകളിലും ക്യൂനിന് റീമേക്കുകൾ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ തമന്നയും, മലയാളത്തിൽ മഞ്ജിമയും ,കന്നഡയില്‍ പരുള്‍ യാദവുമാണ് ക്യൂൻ നായികമാർ. മലയാളത്തിൽ “സം സം”’ എന്നും തെലുങ്കിൽ ‘ദാറ്റ് ഈസ് മഹാലക്ഷ്മി’ എന്നും കന്നഡയിൽ ‘ബട്ടർ ഫ്ളൈ’ എന്നുമാണ് […]

Continue Reading