ടോട്ടൽ ധമാൽ ഇന്ന് പ്രദർശനത്തിന് എത്തും

അജയ് ദേവ്ഗൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടോട്ടൽ ധമാൽ. ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും. ഇന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിൽ കുമാർ, മാധുരി ദിക്ഷിത്, റിതേഷ് ദേശ്‌മുഖ് അർഷദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. റോഷിൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ധമാൽ സീരിസിലെ മൂന്നാമത്തെ ചിത്രമാണിത്.

കാളിദാസ് ജയറാം ചിത്രം ‘മിസ്റ്റർ ആൻഡ് മിസ്സ് റൗഡി’യിലെ പുതിയ പ്രോമോ വീഡിയോ പുറത്തുവിട്ടു

കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്‍ ആന്റ് മിസ് റൗഡി’ ഇന്ന് പ്രദർശനത്തിനെത്തും. ചിത്രത്തിലെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ‘മിസ്റ്റര്‍ ആന്റ് മിസ് റൗഡി’ പറയുന്നത്. ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയിൽ മുടിയും താടിയുമൊക്കെ നീട്ടി കട്ട ലോക്കൽ ലുക്കിലാണ് കാളിദാസ് എത്തുന്നത്. അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

https://www.youtube.com/watch?v=pZVOZHq7CwQ&feature=youtu.be

ഷെബിന്‍ ബെന്‍സണ്‍, ഗണപതി, വിഷ്ണു ഗോവിന്ദൻ, സായ് കുമാർ, വിജയരാഘവൻ, വിജയ് ബാബു, ജോയ് മാത്യു, ശരത്, എസ്തർ അനിൽ, ഷാഹീൻ സിദ്ദീഖ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വാരിക്കുഴിയിലെ കൊലപാതകം ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തും

നവാഗതനായ രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതതകം ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തും. അമിത് ചക്കാലക്കലാണ് നായകൻ. ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന ജോഷിയുടെ മോഹൻലാൽ ചിത്രത്തിൽ മണിയൻ പിള്ള രാജുവിന്റെ കഥാപാത്രമായ ഹിച്ച്കോക്ക് കഞ്ഞിക്കുഴിയുടെ നോവലിന്റെ പേരാണ് വാരിക്കുഴിയിലെ കൊലപാതകം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിനു ഈ പേരിട്ടിരിക്കുന്നത്. ലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്

കാളിദാസ് ജയറാം ചിത്രം ‘മിസ്റ്റർ ആൻഡ് മിസ്സ് റൗഡി’ ഇന്ന് പ്രദർശനത്തിനെത്തും

കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്‍ ആന്റ് മിസ് റൗഡി’ ഇന്ന് പ്രദർശനത്തിനെത്തും. ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ‘മിസ്റ്റര്‍ ആന്റ് മിസ് റൗഡി’ പറയുന്നത്. ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയിൽ മുടിയും താടിയുമൊക്കെ നീട്ടി കട്ട ലോക്കൽ ലുക്കിലാണ് കാളിദാസ് എത്തുന്നത്. അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ഷെബിന്‍ ബെന്‍സണ്‍, ഗണപതി, വിഷ്ണു ഗോവിന്ദൻ, സായ് കുമാർ, വിജയരാഘവൻ, വിജയ് ബാബു, ജോയ് മാത്യു, ശരത്, എസ്തർ അനിൽ, ഷാഹീൻ സിദ്ദീഖ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കണ്ണെകലൈമാനെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ഉദയനിധി സ്റ്റാലിൻ നായകനായെത്തുന്ന കണ്ണെ കലൈമാനെ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. തമന്നയാണ് ചിത്രത്തിലെ നായിക. നാഷണൽ അവർഡ് ജയതാവായ സീന് രാമസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകൻ.ഉദയനിധി സ്റ്റാലിൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 22ന് പ്രദർശനത്തിന് എത്തും

ദാദാ 87 : പുതിയ പോസ്റ്റർ പുറത്തുവിട്ടു

നവാഗതനായ വിജയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദാദ 87. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം മാർച്ച് 1ന് പ്രദർശനത്തിന് എത്തും. ചാരുഹാസൻ ആണ് ചിത്രത്തിലെ നായകൻ. ആക്ഷൻ പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് വിജയ് തന്നെയാണ്. മാർട്ടി ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്. വേണു രവിചന്ദ്രൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിൻറെ ട്രെയ്‌ലർ മാർച്ചിൽ റിലീസ് ചെയ്യും

മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിൻറെ ട്രെയ്‌ലർ മാർച്ചിൽ റിലീസ് ചെയ്യും. മാർച്ച് ആദ്യ വാരം ട്രെയ്‌ലർ റിലീസ്ചെയ്യുമെന്നാണ് റിപ്പോർട്. ബോളിവുഡ് താരങ്ങളുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നതെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. പ്രാചി ദേശായ്, പ്രാചി തെഹ്ലാന്‍ എന്നിവര്‍ എത്തിയതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇവരുടെ ഭാഗങ്ങള്‍ സിനിമയിലുണ്ടോയെന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണമില്ല. ഈ വര്‍ഷം അവസാനത്തോട് കൂടി സിനിമ തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തില്‍ നിന്ന് സംവിധായകനായ സജീവ് പിള്ളയെ നീക്കം ചെയ്തിരുന്നു. എം പദമകുമാർ ആണ് ചിത്രം ഇപ്പോൾ സംവിധാനം ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. വിവാദങ്ങൾ എല്ലാം ഒഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചത്

ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമറസ് വേഷങ്ങള്‍ വൈറലാകുന്നു

മായാനദി സിനിമയിലൂടെ മലയാളി മനസുകളില്‍ കയറിക്കൂടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലെ ഏറ്റവും തിരക്കേറിയ യുവനായികയായി ‘ഐഷു’ എന്ന ഐശ്വര്യ ലക്ഷ്മി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഏഷ്യാവിഷന്‍ അവാര്‍ഡ് ചടങ്ങില്‍ നടി ധരിച്ച വസ്ത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബോളിവുഡ് നടിയുടെ ലുക്കിലുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ ഇരുകൈയും നീട്ടി സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ ചിത്രങ്ങളില്‍ വിയോജിപ്പുമായും പലരും രംഗത്തെത്തുന്നുണ്ട്.ഞങ്ങളുടെ ഐഷു ഇങ്ങനെയല്ലെന്നും ഇത്തരം വേഷങ്ങളില്‍ കാണാന്‍ ഇഷ്ടമല്ലെന്നുമായിരുന്നു സോഷ്യല്‍മീഡിയയില്‍ വരുന്ന കൂടുതല്‍ കമന്റുകള്‍.
ഐശ്വര്യയ്ക്ക് ബോളിവുഡിലും അഭിനയിക്കാം എന്നു തെളിയിക്കുന്നതാണ് ഈ ചിത്രങ്ങളെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം.

കോടതി സമക്ഷം ബാലൻ വക്കീൽ ഇന്ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും

ദിലീപ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മംമ്ത മോഹൻദാസാണ് ചിത്രത്തിലെ നായിക.ചിത്രം ഇന്ന് തിയേറ്ററുകളിലെത്തുന്നു. വിക്കുള്ള അഭിഭാഷകൻെറ വേഷത്തിലാണ് ദിലീപെത്തുന്നത്.

അഭിനയത്തിലേക്ക് വീണ്ടും ജഗതി ശ്രീകുമാർ തിരിച്ചെത്തുന്നു

മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാർ ഒരു പരസ്യചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലാണ് ജഗതി പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ട്.

ജഗതിയുടെ മകൻ രാജ്കുമാർ ആരംഭിക്കുന്ന ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്‌സ് എന്ന പരസ്യ കമ്പനിയുടെ പരസ്യത്തിലാണ് താരം അഭിനയിക്കുക. അഭിനയത്തിൽ സജീവമാകുന്നതുവഴി താരത്തിന്റെ​ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാകുമെന്നും തിരിച്ചുവരവിന് വേഗത കൂടുമെന്നും ഡോക്ടർമാർ പറഞ്ഞതായി മകൻ രാജ് കുമാർ പറയുന്നു. ഏഴു വർഷം മുൻപുണ്ടായ വാഹനാപകടത്തെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടുനിന്ന താരത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന പ്രേക്ഷകർക്കും സിനിമാലോകത്തിനും ആശ്വാസമാവുകയാണ് ഈ വാർത്ത.