അധ്യാപക ഒഴിവ്

എറണാകുളം : കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ ബയോ ടെക്നോളജി അധ്യാപക ഒഴിവ്. അഭിമുഖം 26 നു രാവിലെ 10ന് കോളജ് അസോസിയേഷൻ ഓഫിസിൽ

ഗെസ്റ്റ് ഇൻസ്ട്രക്ടർ: അപേക്ഷിക്കാം

കൊല്ലം : തേവലക്കര ഗവ. ഐടിഐയിൽ പ്ലമർ, വെൽഡർ, സർവേയർ ട്രേഡുകളിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കു ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. 0476– 2835221

ബനാറസ് ഹിന്ദു സർവകലാശാലയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ബനാറസ് ഹിന്ദു സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ അധ്യാപക-അധ്യാപകേതര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1305 ഒഴിവുകളാണുളളത്. നഴ്സിങ് ഓഫീസർ- 770, ജൂനിയർ ക്ലർക്ക്- 170, ലബോറട്ടറി അറ്റൻഡന്റ്- 32, വർക്‌ഷോപ്പ് അറ്റൻഡന്റ്- 32, വാർഡ് സഹായക്/സഹായിക-25, ലാബ് അറ്റൻഡന്റ്- 28 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 ആണ്. www.bhu.ac.in/rac എന്ന വൈബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 466 അപ്രന്റിസ് ഒഴിവുകള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 466 അപ്രന്റിസ് ഒഴിവുകള്‍. റിഫൈനറി ഡിവിഷനിലാണ് ഒഴിവുകള്‍. വിശദമായ വിജ്ഞാപനം https://iocl.com/ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഉദ്യോഗാര്‍ഥികള്‍ക്ക് വെബ്‌സൈറ്റില്‍ മാര്‍ച്ച് എട്ട് വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട അധികൃതര്‍ക്ക് തപാലില്‍ അയയ്ക്കുകയും വേണം. വിലാസം വെബ്സൈറ്റില്‍ ലഭ്യമാണ്.

തസ്തികയും ഒഴിവുകളുടെ എണ്ണവും

1) ട്രേഡ് അപ്രന്റിസ് (കെമിക്കല്‍ പ്ലാന്റ്)- 89

2) ട്രേഡ് അപ്രന്റിസ്(സെക്രട്ടറിയേറ്റ് അസിസ്സ്റ്റന്റ്)- 75

3) ടെക്‌നീഷ്യന്‍ അപ്രന്റിസ്(ഇലക്ട്രിക്കല്‍)- 73

4) ടെക്നീഷ്യന്‍ അപ്രന്റിസ് (കെമിക്കല്‍) – 65

5) ടെക്നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍) – 18

6) ടെക്നീഷ്യന്‍ അപ്രന്റിസ് (ഇന്‍സ്ട്രുമെന്റേഷന്‍) – 47

7) ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍) – 43

8) ട്രേഡ് അപ്രന്റിസ് (ബോയിലര്‍) – 30

9) ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്) – 26

പ്രായം: 2019 ഫെബ്രുവരി 28-ന് 18നും 24നും മധ്യേ. എസ്.സി., എസ്.ടി, ഒ.ബി.സി. മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ്

അട്ടപ്പാടി ഐ.ടി.ഡി.പിയുടെ കീഴിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്‌സ്, ജ്യോഗ്രഫി, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, മലയാളം, പി.റ്റി, മ്യൂസിക് എന്നീ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിഗ്രിയും ബി.എഡുമാണ് യോഗ്യത. കൂടാതെ എം.സി.ആര്‍.ടി ക്ക് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും ബി.എഡുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 15നകം പ്രൊജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, അഗളി (പി.ഒ), അട്ടപ്പാടി-678581 വിലാസത്തില്‍ അപേക്ഷിക്കണം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍-04924 254382, 254223.

ഇസിഎച്ച്എസിന്റെ പോളിക്ലിനിക്കുകളിൽ വിവിധ തസ്തികയിലേക്ക് ഒഴിവുകൾ

തിരുവനന്തപുരത്തെ എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിന്റെ കീഴിലുളള പോളിക്ലിനിക്കുകളിൽ വിവിധ ഒഴിവുകൾ. വിവിധ തസ്തികകളിലായി 106 ഒഴിവുകളുണ്ട്. 11/12 മാസത്തെ കരാർ നിയമനമാണ്.

ഓഫിസർ ഇൻ ചാർജ് പോളിക്ലിനിക് (6), മെഡിക്കൽ സ്പെഷ്യലിസ്റ്റ് (4), മെഡിക്കൽ ഓഫിസർ (29), ഡെന്റൽ ഓഫിസർ (2), ഡെന്റൽ ഹൈജീനിസ്റ്റ് (2), റേഡിയോഗ്രാഫർ (3), ഫിസിയോതെറാപ്പിസ്റ്റ് (1), ഫാർമസിസ്റ്റ് (9), നഴ്സങ് അസിസ്റ്റന്റ് (വിമുക്ത ഭടന്മാർ മാത്രം-9), ലബോറട്ടറി അസിസ്റ്റന്റ് (4), ലബോറട്ടറി ടെക്നീഷ്യൻ (9), ഡ്രൈവർ (1), പ്യൂൺ (വിമുക്ത ഭടന്മാർ മാത്രം-1), സഫായ്‌വാല (8), ചൗക്കിദാർ (വിമുക്ത ഭടന്മാർ മാത്രം- 2), ഐടി നെറ്റ്‌വർക്ക് ടെക്നീഷ്യൻ (1), ഡേറ്റാ എൻട്രി ഓപ്പറേറ്റർ (വിമുക്ത ഭടന്മാർ മാത്രം-2), ക്ലർക്ക് (വിമുക്ത ഭടന്മാർ മാത്രം-13) എന്നിങ്ങനെയാണ് ഒഴിവുകൾ.

www.echs.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷാഫോം ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ബയോഡാറ്റയും ആവശ്യമുളള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തപാലിൽ അയയ്ക്കണം. പെബ്രുവരി 27 നകം അപേക്ഷ ലഭിക്കണം. വിശദ വിവരങ്ങൾക്ക് www.echs.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

അഭിമുഖം 23 മുതൽ

പത്തനംതിട്ട : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് ആൻഡ് യുപിഎസ് (കാറ്റഗറി നമ്പർ 229/16, 230/16, 471/13) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് 23 മുതൽ 25 വരെ ജില്ലാ പിഎസ്‌സി ഓഫിസിൽ അഭിമുഖം നടക്കും. വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വ്യക്തിവിവര കുറിപ്പ് സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ പിഎസ്‌സി ഓഫിസിൽ ബന്ധപ്പെടുക. 0468 2222665.

അധ്യാപക ഒഴിവ്

അടൂർ : ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് ഉണ്ടായിരിക്കണം. 25ന് 10ന് കോളജിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് എന്നീ വിഭാഗങ്ങളിലായി 466 ഒഴിവുകളുണ്ട്. ഗുവാഹത്തി, ബറൗനി, ഗുജറാത്ത്, ഹാൽദിയ, മഥുര, പാനിപത്ത്, ദിഗ്ബോയ്, ബൻഗായ്ഗാവ്, പാരദ്വീപ് റിഫൈനറികളിലാണ് ഒഴിവുകൾ.

സെക്രട്ടേറിയൽ അപ്രന്റിസിന് 15 മാസവും ബോയിലർ ട്രേഡിന് 24 മാസവും മറ്റുളള ട്രേഡുകൾക്ക് 12 മാസവും പരിശീലനം ഉണ്ടായിരിക്കും. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. മാർച്ച് 8 ആണ് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

അപേക്ഷിക്കാനുളള പ്രായം 18-24 വയസ് ആണ്. എസ്‍‌സി/എസ്ടി വിഭാഗക്കാർക്കും ഒബിസിക്കാർക്കും പ്രായപരിധിയിൽ ഇളവുണ്ട്. യോഗ്യതയും മറ്റു വിവരങ്ങൾക്കും www.iocl.com വെബ്സൈറ്റ് സന്ദർശിക്കുക.

തൊഴിലുറപ്പ് പദ്ധതിയില്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിയമനം

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഡിറ്റിങ്ങിനായി മൂവായിരത്തോളം റിസോഴ്‌സ് പേഴസ്ണ്‍മാരുടെ ഒഴിവുകൾ. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര സ്ഥാപനമായ ‘ മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരള’യ്ക്കു കീഴിലാണ് നിയമനം. ഒരു ബ്ലോക്കിന് ഒന്ന് എന്ന ക്രമത്തില്‍ 98 ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍മാരെയും, 2823 വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരെയുമാണ് തെരഞ്ഞെടുക്കുക. വില്ലേജ് റിസോഴ്‌സ് പേഴ്‌സണില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുണ്ട്.

വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍

ഓരോ പഞ്ചായത്തിനും ഒന്ന് എന്ന ക്രമത്തിലാണ് വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുക. ബ്ലോക്ക് അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി, സ്വന്തം പഞ്ചായത്ത് ഒഴിവാക്കിയായിരിക്കും ഇവരെ നിയമിക്കുക.
ഒഴിവുകളുടെ എണ്ണം: 2823

യോഗ്യത: പ്ലസ്ടു/ തത്തുല്യം, ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കും തൊഴിലുറപ്പുതൊഴിലാളികള്‍, അവരുടെ മക്കള്‍ എന്നിവര്‍ക്കും പരിഗണനലഭിക്കും.
എസ്.സി., എസ്.ടി, ബി.പി.എല്‍. കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കും മുന്‍ഗണന ഉണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ ഡിഗ്രി, ഡിപ്ലോമ, തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കും പരിഗണന നല്‍കും.

ദിവസവേതനം: 350രൂപ. പ്രായം: 2019 ഫെബ്രുവരി 15 ന് 30 വയസ്സില്‍ താഴെ.

ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍

ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലെയും സോഷ്യല്‍ ഓഡിറ്റിങ്ങ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതാണ് മുഖ്യ ചുമതല
ഒഴിവുകളുടെ എണ്ണം: 98
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം,
സോഷ്യല്‍ ഓഡിറ്റില്‍ പങ്കെടുത്തും സംഘടിപ്പിച്ചുമുള്ള പരിചയം, ഒരുവര്‍ഷമെങ്കിലും എന്‍.ജി.ഒ/ സിവില്‍സൊസൈറ്റി ഓര്‍ഗനൈസേഷന്‍, പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള അവകാശങ്ങളെക്കുറിച്ചുള്ള അഡ്വക്കസി പ്രവര്‍ത്തനങ്ങള്‍, കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലുമുള്ള അറിവ്.
അഭികാമ്യം: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലുള്ള അറിവും പരിചയവും വിവരാവകാശം, വനാവകാശം, വിദ്യാഭ്യാസ അവകാശം തുടങ്ങിയവയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തം.

പ്രായം: 2019 ഫെബ്രുവരി 15 ന് 55 വയസ്സ് തികയരുത്. ശമ്പളം: 15,000 രൂപ
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയും മുഖാമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്.
ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.socialaudit.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 6.