ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുംബൈ: തിങ്കളാഴ്ച്ച വിനിമയ വിപണിയില്‍ രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 54 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. 70.80 എന്ന് നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 71.34 എന്ന താഴ്ന്ന നിലയിലാണ്. ഇറക്കുമതി മേഖലയില്‍ നിന്ന് ഡോളറിന് ആവശ്യകത വര്‍ദ്ധിച്ചതാണ് ഇന്ത്യന്‍ രൂപയ്ക്ക് പ്രധാനമായും വെല്ലുവിളിയായത്. രാവിലെ ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ നഷ്ടം രേഖപ്പെടുത്തി.

Continue Reading

സ്വർണ വില ഇന്ന് കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വർധിച്ചത്. 23,480 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബറിലെ ഏറ്റവും കൂടിയ വിലയാണിത്.

Continue Reading

സെന്‍സെക്‌സ് 575 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ കനത്ത നഷ്ടം. വ്യാപാര ആഴ്ചയുടെ ആദ്യദിനം തന്നെ സൂചികകള്‍ കൂപ്പുകുത്തി. സെന്‍സെക്‌സ് 575 പോയന്റ് നഷ്ടത്തില്‍ 35098ലും നിഫ്റ്റി 175 പോയന്റ് താഴ്ന്ന് 10518ലുമാണ് വ്യാപാരം നടക്കുന്നത്. ലോഹം, ഇന്‍ഫ്രസ്ട്രക്ചര്‍, വാഹനം, ബാങ്ക്, ഫാര്‍മ തുടങ്ങി മിക്കവാറും സെക്ടറുകളില്‍ വില്പന സമ്മര്‍ദം പ്രകടമാണ്. ഗെയില്‍, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍മാത്രമാണ് നേട്ടത്തില്‍. ഇന്ത്യബുള്‍സ് ഹൗസിങ്, റിലയന്‍സ്, അദാനി പോര്‍ട്‌സ്, കോള്‍ ഇന്ത്യ, എച്ച്പിസിഎല്‍, ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്‌സ്, കൊട്ടക് […]

Continue Reading

ഇ​ന്ധ​ന വി​ല​യി​ൽ കു​റ​വ്; പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 28 പൈ​സ​യും

തിരുവനന്തപുരം: ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും നേ​രി​യ കു​റ​വ്. ഇ​ന്ന് പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 28 പൈ​സ​യും കു​റ​ഞ്ഞു. ഇ​തോ​ടെ ഈ ​മാ​സം പെ​ട്രോ​ളി​ന് 2.60 രൂ​പ​യും ഡീ​സ​ലി​ന് 3.05 രൂ​പ​യും കു​റ​ഞ്ഞു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 73.48 രൂ​പ​യും ഡീ​സ​ലി​ന് 69.65 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 72.2 രൂ​പ​യും ഡീ​സ​ലി​ന് 68.33 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ൾ വി​ല 72.52രൂ​പ​യും ഡീ​സ​ലി​ന് 68.65 രൂ​പ​യു​മാ​യി.

Continue Reading

നോട്ട് നിരോധനത്തെ പിന്തുണച്ച് നീതി അയോഗ്

നോട്ട് നിരോധനം അനിവാര്യ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നുവെന്ന് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്. സാമ്പത്തിക വളര്‍ച്ചയില്‍ മന്ദതയുണ്ടാകാന്‍ കാരണം നോട്ട് നിരോധനം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തികഭദ്രതയെ തകര്‍ത്തത് നോട്ട് നിരോധനം മാത്രമല്ലെന്ന് പറഞ്ഞ അദ്ദേഹം സാമ്പത്തിക പരിഷ്‌ക്കരണത്തിനായി ഉറച്ച തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

Continue Reading

എസി, ടിവി, ശീതളപാനീയം തുടങ്ങിയവ ജിഎസ്ടിയുടെ കുറഞ്ഞ സ്ലാബിലേക്ക് മാറ്റുന്നു

ചരക്ക്, സേവന നികുതിയിലെ പരാവധി നികുതി സ്ലാബില്‍ (28%) നിന്നു കൂടുതല്‍ ഉല്‍പന്നങ്ങളെ ഒഴിവാക്കാന്‍ നീക്കം. രാജ്യം ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവേയാണ് ആലോചന. നികുതി വരുമാനം സ്ഥിരത കൈവരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴും പരമാവധി പട്ടികയില്‍ തുടരുന്ന ഉല്‍പന്നങ്ങളുടെ നികുതി നിരക്ക് 18 ശതമാനത്തിലേക്കു താഴ്ത്താനാണു ശ്രമം. എയര്‍ കണ്ടീഷനര്‍, സോഡ ഉള്‍പ്പെട്ട ശീതളപാനീയങ്ങള്‍, ടിവി (26 ഇഞ്ചിനു മുകളില്‍), ഡിജിറ്റല്‍ ക്യാമറ, വിഡിയോ റിക്കോര്‍ഡര്‍ തുടങ്ങിയവയുടെ വില കുറയുമെന്ന് സാരം. ലഹരി ഉല്‍പന്നങ്ങള്‍ക്കും ആഡംബര ഉല്‍പന്നങ്ങള്‍ക്കും നികുതി […]

Continue Reading

ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ആമസോണ്‍

മുംബൈ: ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ആമസോണ്‍ ഇന്ത്യയില്‍ ആപ്പിള്‍ ഫെസ്റ്റ് സെയില്‍ ആരംഭിച്ചു. ഡിസംബര്‍ 8ന് ആരംഭിച്ച ഓഫര്‍ വില്‍പ്പ ഡിസംബര്‍ 15 വരെ തുടരും. ഐഫോണിന് 16,000 രൂപവരെയും, മാക്ക് ബുക്കുകള്‍ക്ക് 9,000 രൂപവരെയും ഓഫര്‍ ഈ സമയത്ത് ലഭിക്കും. ഒപ്പം ആമസോണിന്‍റെ പ്രത്യേക ഓഫറുകള്‍ ആപ്പിള്‍ വാച്ച് 3, ഐപാഡുകള്‍, ഹെഡ്ഫോണ്‍ എന്നിവയ്ക്കും ലഭിക്കും. ആപ്പിള്‍ ഐഫോണ്‍ X 64 ജിബി പതിപ്പ്  74,999 രൂപയ്ക്ക് ലഭിക്കും.  ഇത് […]

Continue Reading

റോബോട്ടിക്സ് അല്‍ഗോരിതത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി ഐസിഐസിഐ ബാങ്ക്

ചെന്നൈ: റോബോട്ടിക്സ് അല്‍ഗോരിതത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഐസിഐസിഐ ബാങ്ക് പുറത്തിറക്കി. മണി കോച്ച് എന്ന പേരിലാണ് ബാങ്ക് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഏതെല്ലാം മേഖലകളിലാണ് നിക്ഷേപിക്കേണ്ടതെന്ന് ശുപാര്‍ശ ചെയ്യുകയും നിക്ഷേപവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഈ ആപ്പ് 24 മണിക്കൂര്‍ നിരീക്ഷിക്കുകയും ചെയ്യും. അക്കൗണ്ട് ഉടമയുടെ ശബ്ദം ഉപയോഗിച്ച് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സംവിധാനവും ഇതിലുണ്ട്. നിങ്ങള്‍ കൂട്ടുകാരന് പണം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ പണം ഉടന്‍ തന്നെ നിങ്ങള്‍ പറഞ്ഞ കൂട്ടുകാരന്‍റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറാകും. ആപ്പിളിന്‍റെ ഐ ഫോണ്‍, […]

Continue Reading

ഓഹരി വിപണിയിലേക്ക് ഊബർ

ന്യൂയോർക്ക്​: ഒാൺലൈൻ ടാക്​സി​ സേവനദാതാക്കളായ ഊബർ ഓഹരി വിപണിയിലേക്ക്. ​െഎ.പി.ഒ നടത്തുന്നതിനുള്ള നീക്കങ്ങളുമായി ഊബർ മുന്നോട്ട്​ പോകുന്നുവെന്നാണ്​ വാർത്തകൾ. കമ്പനിയുമായി ബന്ധപ്പെട്ട മൂന്ന്​ പേരെ ഉദ്ധരിച്ച്​ അന്താരാഷ്​​ട്ര മാധ്യമങ്ങളാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ​െഎ.പി.ഒക്കായി ഊബർ അപേക്ഷ നൽകിയാതായാണ് വിവരം. ഊബറിന്റെ പ്രധാന എതിരാളിയായ ലെഫ്​റ്റ്​ ​െഎ.പി.ഒ നടത്തുമെന്ന്​ വ്യാഴാഴ്​ച പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഊബറും ഒാഹരി വിപണി​യിലേക്ക്​ ചുവടുവെക്കാൻ ഒരുങ്ങുന്നത്​. സിലിക്കൺവാലിയിലെ പ്രധാനപ്പെട്ട രണ്ട്​ കമ്പനികളാണ്​ ഊബറും ലെഫ്​റ്റും. പരസ്​പരം വെല്ലുവിളിയാകുന്ന സേവനങ്ങളാണ്​ ഇരുവരും നൽകുന്നത്​. […]

Continue Reading

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഒരാഴ്ചയ്ക്കിടെ 760 രൂപയാണ് ആഭ്യന്തര വിപണിയിൽ പവന് വില കൂടിയത്. 23,280 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.

Continue Reading