ബാങ്കുകളുടെ നിയന്ത്രണം നീക്കില്ല, ബാങ്കുകള്‍ക്കു വിടുതല്‍ നല്‍കാന്‍ ധൃതിയില്ല; റിസര്‍വ് ബാങ്ക്

ന്യൂഡെല്‍ഹി: ബാങ്കുകളുടെ നിയന്ത്രണം നീക്കില്ലെന്നും ബാങ്കുകള്‍ക്കു വിടുതല്‍ നല്‍കാന്‍ ധൃതിയില്ലെന്നും റിസര്‍വ് ബാങ്ക്. അതായത്, കിട്ടാക്കടം കൂടിയതു മൂലം ത്വരിത തിരുത്തല്‍ പരിപാടി (പിസിഎ)യില്‍ പെടുത്തിയ ബാങ്കുകള്‍ക്ക് വിടുതല്‍ നല്‍കാന്‍ ധൃതിയില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. എന്നാല്‍, അവയെ വേഗം നിയന്ത്രണത്തില്‍നിന്നു നീക്കണമെന്നു കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് ഫോര്‍ ഫിനാന്‍ഷ്യല്‍ സൂപ്പര്‍വിഷന്‍ (ബിഎഫ്എസ്) ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍ വ്യാഴാഴ്ച ചേര്‍ന്ന ബിഎഫ്എസ് അതു ചര്‍ച്ച […]

Continue Reading

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24 ലക്ഷം കോടി കടന്നു

മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24 ലക്ഷം കോടി കടന്നു. നവംബറില്‍ എട്ട് ശതമാനമാണ് വര്‍ധന. ഒക്ടോബറില്‍ അവസാനിച്ച മാസത്തില്‍ 22.23 ലക്ഷം കോടിയായിരുന്നു മൊത്തം ആസ്തി. നവംബര്‍ അവസാനത്തോടെ ഇത് 24.03 ലക്ഷം കോടി രൂപയായി. ലിക്വിഡ് ഫണ്ടിലാണ് നവംബറില്‍ കാര്യമായ നിക്ഷേപമെത്തിയത്. ഓഹരി അധിഷ്ഠിത ഫണ്ടിലും ടാക്‌സ് സേവിങ് ഫണ്ടിലും കാര്യമായ നിക്ഷേപമെത്തിയതായി ആംഫി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1.36 ലക്ഷം കോടി രൂപയാണ് ലിക്വിഡ് ഫണ്ടിലെത്തിയത്. 8,400 കോടി […]

Continue Reading

സ്വർണ വില ഇന്നും കൂടി

കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് കൂടിയത് . ഒരാഴ്ചയ്ക്കിടെ 760 രൂപയാണ് ആഭ്യന്തര വിപണിയിൽ പവന് വില വർധിച്ചത് . 23,280 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.

Continue Reading

ഊബർ ഓഹരി വിപണിയിലേക്ക്

ന്യൂയോർക്ക്​: ഒാൺലൈൻ ടാക്​സി​ സേവനദാതാക്കളായ ഊബർ ഓഹരി വിപണിയിലേക്ക്. ​െഎ.പി.ഒ നടത്തുന്നതിനുള്ള നീക്കങ്ങളുമായി ഊബർ മുന്നോട്ട്​ പോകുന്നുവെന്നാണ്​ വാർത്തകൾ. കമ്പനിയുമായി ബന്ധപ്പെട്ട മൂന്ന്​ പേരെ ഉദ്ധരിച്ച്​ അന്താരാഷ്​​ട്ര മാധ്യമങ്ങളാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ​െഎ.പി.ഒക്കായി ഊബർ അപേക്ഷ നൽകിയാതായാണ് വിവരം. ഊബറിന്റെ പ്രധാന എതിരാളിയായ ലെഫ്​റ്റ്​ ​െഎ.പി.ഒ നടത്തുമെന്ന്​ വ്യാഴാഴ്​ച പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഊബറും ഒാഹരി വിപണി​യിലേക്ക്​ ചുവടുവെക്കാൻ ഒരുങ്ങുന്നത്​. സിലിക്കൺവാലിയിലെ പ്രധാനപ്പെട്ട രണ്ട്​ കമ്പനികളാണ്​ ഊബറും ലെഫ്​റ്റും. പരസ്​പരം വെല്ലുവിളിയാകുന്ന സേവനങ്ങളാണ്​ ഇരുവരും നൽകുന്നത്​. […]

Continue Reading

കിർത്തിഗ റെഡ്ഡി ജപ്പാൻ ആസ്ഥാനമായ സോഫ്റ്റ്‌ ബാങ്ക് ഗ്രൂപ്പിൽ ചേർന്നു

ന്യൂ‍ഡൽഹി: ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്റെ മേധാവിയായിരുന്ന കിർത്തിഗ റെഡ്ഡി ജപ്പാൻ ആസ്ഥാനമായ സോഫ്റ്റ്‌ ബാങ്ക് ഗ്രൂപ്പിൽ ചേർന്ന്. ടെക്‌നോളജി കമ്പനികളിൽ മൂലധന നിക്ഷേപം നടത്തുന്ന 10,000 കോടി ഡോളറിന്റെ (ഏഴു ലക്ഷം കോടി രൂപ) ‘വിഷൻ ഫണ്ട്’ കൈകാര്യം ചെയ്യാനാണ് കിർത്തിഗയെ സോഫ്റ്റ്‌ ബാങ്ക് നിയമിച്ചിരിക്കുന്നത്. സോഫ്റ്റ്‌ ബാങ്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സിന്റെ പാർട്‌ണറായി പ്രവർത്തിക്കും

Continue Reading

ഒപെക് യോഗം കഴിഞ്ഞു; എണ്ണ വില കൂടി

വിയന്ന: ഒപെക് രാജ്യങ്ങളുടെ യോഗത്തിൽ ആഗോള എണ്ണ ഉത്പാദനത്തിൽ പ്രതിദിനം 12 ലക്ഷം വീപ്പയുടെ കുറവുണ്ടാക്കാൻ ധാരണയായി. ആദ്യ ദിവസത്തിൽ 10 ലക്ഷം വീപ്പയുടെ കുറവ് വരുത്താനായിരുന്നു ധാരണയായത്. എന്നാൽ, യോഗം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഒപെക് അംഗങ്ങളും ഒപെക്കിന് പുറത്തുള്ള എണ്ണ ഉത്പാദക രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുകയായിരുന്നു. ഇതോടെ, അസംസ്‌കൃത എണ്ണവിലയിൽ അഞ്ചു ശതമാനം കുതിപ്പുണ്ടായി. 12 ലക്ഷം വീപ്പ കുറയ്ക്കുന്നതിൽ എട്ടുലക്ഷം വീപ്പ ഒപെക് രാജ്യങ്ങളായിരിക്കും കുറയ്ക്കുക. റഷ്യയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളായിരിക്കും ശേഷിച്ച നാലുലക്ഷം […]

Continue Reading

സംസ്ഥാനത്ത് ബിയറിന് ആവശ്യക്കാർ കുറഞ്ഞു; മന്ത്രി ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ ബിയറിന് ആവശ്യക്കാർ കുറഞ്ഞതായി മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിദേശമദ്യത്തിന്റെ വില്പന കൂടി. കഴിഞ്ഞ സാമ്പത്തികവർഷത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻനിർമിത വിദേശമദ്യത്തിന്റെ വിൽപ്പന 3.10 ലക്ഷം പെട്ടി കൂടി. ബിയറിന്റെ വിൽപ്പന 34.71 ലക്ഷം പെട്ടി കുറഞ്ഞു. നികുതിയും വിലയും കൂട്ടിയത് വിൽപ്പന കുറയാൻ കാരണമായി. ബിവറേജസ് കോർപ്പറേഷന്റെ ലാഭം അഞ്ചുശതമാനം കൂടി. മദ്യവിൽപ്പനയിലൂടെ ബിവറേജസ് കോർപ്പറേഷന് 11,024 കോടി രൂപ നികുതിയിനത്തിൽ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. 2016-17 സാമ്പത്തികവർഷത്തിൽ ഇത് […]

Continue Reading

15-ാമത് കേരള ബാംബൂ ഫെസ്റ്റ് ഇന്നലെ കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി: 15-ാമത് കേരള ബാംബൂ ഫെസ്റ്റ് ഇന്നലെ കൊച്ചിയില്‍ ആരംഭിച്ചു. വ്യവസായ വാണിജ്യ വകുപ്പും സംസ്ഥാന ബാംബൂ മിഷനും ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡിസംബർ 11 വരെ കൊച്ചി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഫെസ്റ്റ് നടക്കും. കേരളത്തില്‍ നിന്ന് ഇരുന്നൂറോളം കരകൗശല തൊഴിലാളികളും പതിനഞ്ചോളം സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പ്രദര്‍ശനം ഒരുക്കും. കൂടാതെ, നാഗാലാന്‍ഡ്, മേഘാലയ, തമിഴ്‌നാട്, മണിപ്പൂര്‍, മധ്യപ്രദേശ്, ത്രിപുര, അസം, സിക്കിം, അരുണാചല്‍പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല തൊഴിലാളികളും 170-ഓളം സ്റ്റാളുകളും പ്രദര്‍ശനത്തിന്‍റെ […]

Continue Reading

ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും കു​റ​വ്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും കു​റ​വ്. പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് ഇന്ന് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് 73.88 രൂ​പ​യും ഡീ​സ​ലി​ന് 70.15 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 72.59 രൂ​പ​യാ​യി. ഡീ​സ​ലി​ന് 68.82 രൂ​പ​യും.

Continue Reading

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ; നിരക്ക് താഴ്ത്തി ഫിച്ച് റേറ്റിംഗ്സ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്കുമായി ബന്ധപ്പെട്ട് മുന്‍ നിഗമനം ഫിച്ച് റേറ്റിംഗ്സ് തിരുത്തി. സെപ്റ്റംബറിലെ അനുമാനമായിരുന്ന നിരക്ക് 7.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായാണ് ഫിച്ച് കുറവ് വരുത്തിയിരിക്കുന്നത്. ഇന്നലെ പുറത്തുവിട്ട ഫിച്ചിന്‍റെ ആഗോള സാമ്പത്തിക അനുമാന റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ജിഡിപി വളര്‍ച്ച യഥാക്രമം ഏഴ് ശതമാനവും 7.1 ശതമാനവും ആയിരിക്കും. വായ്പ ലഭ്യത കുറഞ്ഞതും, ഉയര്‍ന്ന സാമ്പത്തിക ചെലവുകളുമാണ് ജിഡിപി വളര്‍ച്ചയെ പിന്നോട്ടടിക്കുന്ന പ്രധാന ഘടകങ്ങളെന്നാണ് ഫിച്ചിന്‍റെ നിഗമനം. […]

Continue Reading