നിര്‍മാണ പദ്ധതികളില്‍ നിന്നും ഇഷ്ടിക ഒഴിവാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

നിര്‍മാണ പദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ചുട്ടെടുത്ത ഇഷ്ടിക ഒഴിവാക്കാനൊരുങ്ങുന്നു. പരിസ്ഥിതി സൗഹൃദ നിര്‍മാണ ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ചുട്ടെടുത്തമണ്‍ ഇഷ്ടികകള്‍ വിലക്കാനാകുമോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പി(സിപിഡബ്ല്യുഡി)നോട് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നിര്‍ദേശം നല്കിയിട്ടുണ്ട്. കല്‍ക്കരി ഉപയോഗിച്ച് വ്യാവസായി അടിസ്ഥാനത്തില്‍ പാരമ്പര്യ രീതിയില്‍ ഇഷ്ടിക ചുട്ടെടുക്കുമ്പോള്‍ വന്‍ വായു മലിനീകരണമാണ് ഉണ്ടാകുന്നത്. ഇഷ്ടിക നിര്‍മാണത്തിനുളള മണ്ണെടുക്കുന്നതും പാരിസ്ഥിക പ്രശ്നങ്ങളുണ്ടാക്കുന്നു. മാലിന്യങ്ങള്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ […]

Continue Reading

സിഐഐ-ഇഎച്ച്എസ് പുരസ്‌കാരം ഹാരിസണ്‍ മലയാളം എസ്‌റ്റേറ്റുകള്‍ക്ക്

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി യുടെ(സിഐഐ) 2018ലെ മികച്ച പാരിസ്ഥിതിക, ആരോഗ്യ സുരക്ഷാ രീതികള്‍ക്കുള്ള (ഇഎച്ച്എസ്) അവാര്‍ഡുകള്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സ്വന്തമാക്കി . ആകെ എട്ട് പുരസ്‌കാരങ്ങളാണ് എച്ച്എംഎല്‍ സ്വന്തമാക്കിയത്. വെന്റ്വര്‍ത്ത്, ലോക്ഹാര്‍ട്ട്, മൂങ്കളാര്‍, വല്ലാര്‍ഡി, പട്ടുമലൈ തുടങ്ങിയ എസ്റ്റേറ്റുകളിലെ തേയില ഫാക്ടറികളും, കുമ്പഴ, മൂപ്ലി, നാഗമലൈ എന്നിവിടങ്ങളിലെ റബ്ബര്‍ ഫാക്ടറികളുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ദക്ഷിണേന്ത്യയില്‍ വിവിധ വ്യവസായ കേന്ദ്രങ്ങളിലെ പരിസ്ഥിതി, ആരോഗ്യം, സുരക്ഷ എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തന രീതികള്‍ താരതമ്യം ചെയ്യാന്‍ ഒരു […]

Continue Reading

ന്യൂഡൽഹി ആസ്ഥാനമായ പി.എച്ച്.ഡി. ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ കേരള ഘടകം പ്രവർത്തനം ആരംഭിച്ചു

കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായ പി.എച്ച്.ഡി. ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ കേരള ഘടകത്തിന്റെ ഉദ്ഘാടനം കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം നിർവഹിച്ചു. സമൂഹമാദ്ധ്യമങ്ങൾ വളർച്ചയ്ക്ക് തടസമുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. വളർച്ചയും നേട്ടവുണ്ടാക്കുന്നവരെ കശാപ്പു ചെയ്യുന്ന സോഷ്യൽ മീഡിയ പ്രധാനമന്ത്രിയെ പോലും വെറുതെ വിടുന്നില്ല. ടൂറിസം വളർച്ചയെ മുരടിപ്പിക്കുന്ന ഹർത്താലുകൾ ഒഴിവാക്കാൻ തന്റെ പാർട്ടിയായ ബി.ജെ.പിയോടുൾപ്പെടെ അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചേംബർ പ്രസിഡന്റ് രാജീവ് തൽവാർ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ഘടകം […]

Continue Reading

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെർമിനൽ നാളെ തുറക്കും

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെർമിനൽ നാളെ തുറക്കും . കേരളീയ വാസ്തുശൈലിയി​ൽ കേരളീയ പാരമ്പര്യ പ്രകടന കലയും ചിത്രകലയും ഇഴചേരുന്നതാണ് ടെർമി​നലിന്റെ രൂപശി​ൽപം. വിമാനത്താവളങ്ങളുടെ കണ്ടുമടുത്ത രൂപകൽപ്പനകളിൽ നിന്ന് മാറിച്ചിന്തിക്കുന്നുവെന്നതാണ് ടെർമിനലിന്റെ സവിശേഷത. നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നി​ർവഹി​ക്കുന്നത്.

Continue Reading

ജപ്പാന് പുറത്ത് നിസാന്റെ പ്രധാന കേന്ദ്രമായി മാറാൻ തിരുവനന്തപുരത്തെ ഡിജിറ്റൽ ഹബ്ബ്

തിരുവനന്തപുരം : നിസാന്റെ ഇന്ത്യയിലെ ആദ്യത്തെ ആഗോള ഡിജിറ്റൽ ഹബ്ന്റെ വരവോടെ കേരളത്തിന്റെ ഐ.ടി വികസനത്തിൽ പുതിയ യുഗം പിറക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ . ജപ്പാന് പുറത്ത് നിസാന്റെ പ്രധാനപ്പെട്ട കേന്ദ്രമായി തിരുവനന്തപുരത്തെ ഹബ്ബ് വളരുന്നതിനുള്ള സാഹചര്യം ഒരുക്കും. ലോകോത്തര സേവനം ഉപഭോക്താക്കൾക്ക് ഓട്ടോണോമസ് സാങ്കേതിക വിദ്യ, ഇലക്ട്രിക്കാർ, കണക്റ്റഡ് കാർ എന്നിവയിലൂടെ നൽകാൻ തിരുവനന്തപുരം കേന്ദ്രം നിസാനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സോഫ്റ്റ്‌വെയർ മേഖലയും ജപ്പാന്റെ ഹാർഡ്‌വെയർ സംവിധാനവും ചേർന്നാൽ ഐ.ടി മേഖലയിൽ വൻകുതിപ്പ് […]

Continue Reading

ഔഷധ വിതരണ സ്ഥാപനങ്ങൾ അരിഷ്ടാസവങ്ങളുടെ വില്പന നിര്ത്തുന്നു

തൃശൂർ: അരിഷ്ടാസവങ്ങളെ ആയുർവേദ മരുന്ന് എന്ന നിലയിൽ എക്‌സൈസ് വകുപ്പിന്റെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് വിവിധ സംഘടനകളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ അരിഷ്ടാസവങ്ങളുടെ വിൽപന നിർത്തിവയ്ക്കുവാൻ ഔഷധ വിതരണക്കാരും ചില്ലറ വിൽപനശാലകളും തയ്യാറെടുക്കുന്നു. കേരളത്തിലുടനീളം ആയുർവേദ ഔഷധവിൽപനശാലകളിലും വിതരണ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി ക്രിമിനൽ നിയമ നടപടികൾ എടുക്കുന്നതുമൂലം ആയുർവേദ ഔഷധ വിൽപനക്കാർ സമൂഹത്തിനു മുൻപി​ൽ അപഹാസ്യരാകുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് അരിഷ്ടാസവ വിൽപന പൂർണമായും ഉപേക്ഷിക്കുവാൻ വിവിധ സംഘടനകളുടെ […]

Continue Reading

റിസർവ് ബാങ്ക് താൽകാലിക ഗവർണറായി എൻഎസ് വിശ്വനാഥൻ

മുംബൈ: റിസർവ് ബാങ്ക് താൽകാലിക ഗവർണറായി എൻഎസ് വിശ്വനാഥൻ ചുമതലയേറ്റേക്കും. ആർബിഐ ഗവർണറായിരുന്ന ഉർജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് പുതിയ നിയമനത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. സെൻട്രൽ ബാങ്കിലെ മുതിർന്ന ഡെപ്യൂട്ടി ഗവർണറാണ് എൻ എസ് വിശ്വനാഥൻ. 2016ൽ ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി വിശ്വനാഥൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Continue Reading

സു​ര്‍​ജി​ത്ത് ബ​ല്ല പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി​യി​ല്‍ നി​ന്ന് രാ​ജി​വച്ചു

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ സു​ര്‍​ജി​ത്ത് ബ​ല്ല പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി​യി​ല്‍ നി​ന്ന് രാ​ജി​വച്ചു. ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് അ​ദ്ദേ​ഹം രാ​ജി​വെ​ച്ച​ത്. ത​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ ചൊ​വ്വാ​ഴ്ച​യാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. നീ​തി ആ​യോ​ഗ് അം​ഗ​മാ​യ ബി​ബേ​ക് ഡി​ബ്രോ​യ് ആ​ണ് ഇ​എ​സി-​പി​എം കൗ​ണ്‍​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​ന്‍. സ​മി​തി​യി​ല്‍ പാ​ര്‍​ട്ട് ടൈം ​അം​ഗ​മാ​യി​രു​ന്നു സ​ർ​ജി​ത്ത് ബ​ല്ല.

Continue Reading

റിട്ടയര്‍ ചെയ്യുമ്പോള്‍ എന്‍പിഎസില്‍നിന്ന് പിന്‍വലിക്കുന്ന മുഴുവന്‍ തുകയ്ക്കും സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചു

റിട്ടയര്‍ ചെയ്യുമ്പോള്‍ എന്‍പിഎസില്‍നിന്ന് പിന്‍വലിക്കുന്ന മുഴുവന്‍ തുകയ്ക്കും സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചു. വിരമിക്കുന്ന സമയത്ത് 60 ശതമാനം തുകയാണ് നിക്ഷേപകന് ലഭിക്കുക. ഈ തുകയ്ക്കാണ് നികുതിയിളവ് ലഭിക്കുക. ബാക്കിയുള്ള 40 ശതമാനം തുക പെന്‍ഷന്‍ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കണം. ഫലത്തില്‍ ഈതുകയ്ക്കും ആദായ നികുതി നല്‍കേണ്ടതില്ല. നേരത്തെ നിക്ഷേപകന് പിന്‍വലിക്കാവുന്ന 60 ശതമാനം തുകയില്‍ 40 ശതമാനത്തിന് മാത്രമാണ് നികുതിയിളവ് അനുവദിച്ചിരുന്നത്. 20 ശതമാനം തുകയ്ക്ക് ആദായനികുതി നല്‍കേണ്ടതുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രസഭായോഗമാണ് 60 […]

Continue Reading

സെന്‍സെക്‌സ് 190.29 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സ് 190.29 പോയന്റ് നേട്ടത്തില്‍ 35350.01ലും നിഫ്റ്റി 60.70 പോയന്റ് ഉയര്‍ന്ന് 10549.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉര്‍ജിത് പട്ടേലിന്റെ രാജിയും തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരച്ചടിയും തുടക്കത്തില്‍ ഓഹരി വിപണിയെ തളര്‍ത്തിയെങ്കിലും നിക്ഷേപകര്‍ പിന്നീടതൊന്നും കാര്യമാക്കിയില്ല. ഫാര്‍മ, ഐടി, പൊതുമേഖല ബാങ്കുകള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1627 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 786 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മിഡ് ക്യാപ് രണ്ടുശതമാനം ഉയര്‍ന്നു. യെസ് ബാങ്ക്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, […]

Continue Reading