ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് വില 44.68 ലക്ഷം

2019 ഡിസ്‌കവറി സ്‌പോര്‍ടുമായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍. 44.68 ലക്ഷം രൂപ വിലയില്‍ പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് വിപണിയില്‍ പുറത്തിറങ്ങി. ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്ക് പുറമെ റീട്യൂണ്‍ ചെയ്ത എഞ്ചിനും ഇത്തവണ ഡിസ്‌കവറി സ്‌പോര്‍ടിന്റെ പ്രധാനാകര്‍ഷണമാണ്. പ്യുവര്‍, SE, HSE വകഭേദങ്ങളിലാണ് ഡിസ്‌കവറി സ്‌പോര്‍ട് വില്‍പ്പനയ്ക്കു വരുന്നത്

Continue Reading

ഇനി ഓട്ടോ ഡ്രൈവർമാർക്കും സീറ്റ് ബെൽറ്റ്

കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന 29,351 ഓട്ടോറിക്ഷാ അപകടങ്ങളില്‍ 6,726 ജീവനുകളാണ് പൊലിഞ്ഞത്. 2019 ഒക്ടോബര്‍ മുതല്‍ ഓട്ടോറിക്ഷകളുടെ രൂപകല്‍പ്പനയില്‍ മാറ്റംവരുത്താൻ സർക്കാർ ആലോചിക്കുന്നു . ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷകളിൽ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കും. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവിഷ്‌കരിക്കാനും വാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും.ഡ്രൈവറുടെയും യാത്രക്കാരുടെയും സീറ്റളവ് നിഷ്‌കര്‍ഷിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. പുതിയ […]

Continue Reading

റോയല്‍ എന്‍ഫീല്‍ഡ് 650 സിസി ബൈക്കുകൾ കേരളത്തിലെ വിപണിയിലെത്തി

റോയല്‍ എന്‍ഫീല്‍ഡ് ഏറ്റവും പുതിയ മോഡലുകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിറ്റി 650 മോഡലുകള്‍ കേരളത്തിലെ വിപണിയിലെത്തി. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ആദ്യ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് രണ്ട് മോഡലിനും ശക്തിപകരുന്നത്. റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും. 648 സിസി എയര്‍-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് പാരല്‍ ട്വിന്‍ മോട്ടോറാണ് രണ്ടിനും കരുത്തേകുന്നത്. 7250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 5250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. ആറു […]

Continue Reading

ടിയാഗോ XZ+ വിപണിയിൽ എത്തി

ടിയാഗോയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായി ടിയാഗോ XZ+ ടാറ്റ പുറത്തിറക്കി. നിരവധി മാറ്റങ്ങളും പുതിയ ടിയാഗോ XZ പ്ലസിനുണ്ട്. 15 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ബോഡി സൈഡ് മൗള്‍ഡിങ്, ടെയില്‍ഗേറ്റിലെ ക്രോം ഫിനിഷ്, ഇലക്ട്രിക്കല്‍ ഫോള്‍ഡിങ് മിറര്‍, ഡ്യുവല്‍ ബാരല്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് XZ പ്ലസിലെ പ്രധാന സവിശേഷതകള്‍. 83.3 ബിഎച്ച്പി പവറും 114 എന്‍എം […]

Continue Reading

മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ

ഫെറാറി മോഡലിൽ മഹീന്ദ്രയുടെ പിനിന്‍ഫറീന ബറ്റിസ്റ്റ. ഫെറാറിയുടെ സ്‌പോര്‍ട്‌സ് കാറുകളുടെ രൂപകല്‍പ്പനയിലൂടെ പ്രശസ്തിയുടെ കൊടുമുടി കയറിയ ഐതിഹാസിക ആഢംബര കോച്ച് നിര്‍മ്മാതാക്കളാണ് പിനിൻഫറീന. പൂര്‍ണ്ണമായും വൈദ്യുത കരുത്തിലാണ് കാര്‍ ഓടുക. 1,900 bhp കരുത്തും 2,300 Nm torque ഉം ഞൊടിയിടയില്‍ മോട്ടോര്‍ സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കടക്കാന്‍ രണ്ടു സെക്കന്‍ഡുകള്‍ പൂര്‍ണ്ണമായും വേണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 2019 ൽ ആകും വാഹനം ആദ്യമായി പുറം ലോകം കാണാൻ പോകുന്നത്. 2019 മാര്‍ച്ചില്‍ […]

Continue Reading

എര്‍ട്ടിഗയുടെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വരുന്നു

അടുത്തിടെയാണ് മാരുതി പുതിയ രൂപത്തില്‍ രണ്ടാംതലമുറ എര്‍ട്ടിഗയെ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ പെട്രോള്‍ എന്‍ജിന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഡീസല്‍ എന്‍ജിന്‍ പഴയ എര്‍ട്ടിഗയിലെ അതേ എന്‍ജിനായിരുന്നു. എന്നാല്‍ ഡീസല്‍ എന്‍ജിനും പുതിയതാക്കി കരുത്ത് കാണിക്കാനുള്ള ഒരുക്കത്തിലാണ് മാരുതിയെന്നാണ് റിപ്പോർട്ടുകൾ.എര്‍ട്ടിഗയിലുള്ള 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതല്ല. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഡീസല്‍ എന്‍ജിന്‍ എര്‍ട്ടിഗയില്‍ നല്‍കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഇത്. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരമാണിത്. 104 […]

Continue Reading

ഡ്യൂക്ക് 790 ഉടൻ എത്തും

കെടിഎം 790 ഡ്യൂക്ക് ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരുമെന്ന് റിപ്പോര്‍ട്ട്.799 സിസി എഞ്ചിന് 105 bhp കരുത്തും 85 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്. ഈ സാമ്പത്തിക വര്ഷം തന്നെ ബൈക് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. മിഡില്‍വെയ്റ്റ് ബൈക്ക് വിഭാഗത്തില്‍ കെടിഎം 790 ഡ്യൂക്കിന്റെ വരവ് ഏവരും ഏറെനാളായി കാത്തിരിക്കുകയാണ്. കവാസാക്കി Z900, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 […]

Continue Reading

ഇനി ലൈസൻസ് സ്മാർട്ട് ആകും

ഓണ്‍ലൈന്‍ ലൈസന്‍സ് നടപടികളിലെ ക്രമക്കേടുകള്‍ തടയാനും സുരക്ഷ ഉറപ്പാക്കി മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സാരഥി’ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ആര്‍.ടി.ഒ. ഓഫീസുകളിലും നടപ്പാക്കുന്നു.18 ആര്‍.ടി.ഒ. ഓഫീസുകളിലും ഇവയ്ക്ക് കീഴിലെ 61 സബ് ആര്‍.ടി.ഒ. ഓഫീസുകളിലും പുതിയ സോഫ്റ്റ്വേര്‍ സംവിധാനം ഒരുങ്ങി. ജനുവരിയോടെ അപേക്ഷകര്‍ക്ക് പുതിയ സംവിധാനംവഴി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ള സ്മാര്‍ട്ട് ലൈസന്‍സുകള്‍ ലഭിച്ചു തുടങ്ങും. സംസ്ഥാനത്തെ ആര്‍.ടി.ഒ. ഓഫീസുകളില്‍ ഇത് ഉപയോഗിക്കുന്നവര്‍ക്കുള്ള പരിശീലനം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും.

Continue Reading

ടാറ്റ ടിയാഗോ XZ+ പുറത്തിറക്കി

ഹാച്ച്ബാക്കു വാഹനമായ ടിയാഗോയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായി ടിയാഗോ XZ+ ടാറ്റ പുറത്തിറക്കി. പെട്രോള്‍ പതിപ്പിന് 5.57 ലക്ഷം രൂപയും ഡീസല്‍ വകഭേദത്തിന് 6.31 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. കനിയോണ്‍ ഓറഞ്ച്, ഓഷ്യന്‍ ബ്ലൂ എന്നീ രണ്ട് പുതിയ നിറങ്ങളില്‍ ടിയാഗോ XZ+ ലഭ്യമാകും. ഈ നിറങ്ങള്‍ക്കൊപ്പം റൂഫ്, സ്‌പോയിലര്‍ എന്നിവ കറുപ്പില്‍ ചാലിച്ച ഡ്യുവല്‍ ടോണ്‍ എക്‌സ്റ്റീരിയറിലും XZ+ സ്വന്തമാക്കാം. സിംഗിള്‍ ടോണ്‍ പതിപ്പിനെക്കാള്‍ വില ഏഴായിരം രൂപയോളം ഡ്യുവല്‍ ടോണിന് വര്‍ധിക്കും. […]

Continue Reading

ഉത്പാദനം വര്‍ധിപ്പിക്കൽ;പ്രവര്‍ത്തനം അവസാനിപ്പിച്ച നിർമാണ പ്ലാന്റുകള്‍ വാങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ചു- ടെസ്‌ല

ആഗോള ഇലക്‌ട്രിക് കാര്‍ കമ്ബനിയായ ടെസ്‌ല ജനറല്‍ മോട്ടോഴ്‌സ് വടക്കേ അമേരിക്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് നിർമാണ പ്ലാന്റുകള്‍ വാങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ചു . ടെസ്‌ലയുടെ സ്ഥാപകൻ എലോണ്‍ മസ്‌ക് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത് . “ടെസ്‌ല, വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ. ജനറല്‍ മോട്ടോഴ്‌സ് പ്രവര്‍ത്തനം അസാനിപ്പിച്ച പ്ലാന്റുകള്‍ വില്‍ക്കുകയാണെങ്കില്‍ വാങ്ങാന്‍ തയ്യാറാണെന്നും വടക്കേ അമേരിക്കയിലെ ജനറല്‍ മോട്ടോഴ്‌സിന്റെ ഫാക്ടറികൾ കമ്ബനിക്ക് നേട്ടമാണെന്നും” എലോണ്‍ മസ്‌ക് പറഞ്ഞു.

Continue Reading