ഇനി ലൈസൻസ് സ്മാർട്ട് ആകും

ഓണ്‍ലൈന്‍ ലൈസന്‍സ് നടപടികളിലെ ക്രമക്കേടുകള്‍ തടയാനും സുരക്ഷ ഉറപ്പാക്കി മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സാരഥി’ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ആര്‍.ടി.ഒ. ഓഫീസുകളിലും നടപ്പാക്കുന്നു.18 ആര്‍.ടി.ഒ. ഓഫീസുകളിലും ഇവയ്ക്ക് കീഴിലെ 61 സബ് ആര്‍.ടി.ഒ. ഓഫീസുകളിലും പുതിയ സോഫ്റ്റ്വേര്‍ സംവിധാനം ഒരുങ്ങി. ജനുവരിയോടെ അപേക്ഷകര്‍ക്ക് പുതിയ സംവിധാനംവഴി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ള സ്മാര്‍ട്ട് ലൈസന്‍സുകള്‍ ലഭിച്ചു തുടങ്ങും. സംസ്ഥാനത്തെ ആര്‍.ടി.ഒ. ഓഫീസുകളില്‍ ഇത് ഉപയോഗിക്കുന്നവര്‍ക്കുള്ള പരിശീലനം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും.

Continue Reading

ടാറ്റ ടിയാഗോ XZ+ പുറത്തിറക്കി

ഹാച്ച്ബാക്കു വാഹനമായ ടിയാഗോയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായി ടിയാഗോ XZ+ ടാറ്റ പുറത്തിറക്കി. പെട്രോള്‍ പതിപ്പിന് 5.57 ലക്ഷം രൂപയും ഡീസല്‍ വകഭേദത്തിന് 6.31 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. കനിയോണ്‍ ഓറഞ്ച്, ഓഷ്യന്‍ ബ്ലൂ എന്നീ രണ്ട് പുതിയ നിറങ്ങളില്‍ ടിയാഗോ XZ+ ലഭ്യമാകും. ഈ നിറങ്ങള്‍ക്കൊപ്പം റൂഫ്, സ്‌പോയിലര്‍ എന്നിവ കറുപ്പില്‍ ചാലിച്ച ഡ്യുവല്‍ ടോണ്‍ എക്‌സ്റ്റീരിയറിലും XZ+ സ്വന്തമാക്കാം. സിംഗിള്‍ ടോണ്‍ പതിപ്പിനെക്കാള്‍ വില ഏഴായിരം രൂപയോളം ഡ്യുവല്‍ ടോണിന് വര്‍ധിക്കും. […]

Continue Reading

ഉത്പാദനം വര്‍ധിപ്പിക്കൽ;പ്രവര്‍ത്തനം അവസാനിപ്പിച്ച നിർമാണ പ്ലാന്റുകള്‍ വാങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ചു- ടെസ്‌ല

ആഗോള ഇലക്‌ട്രിക് കാര്‍ കമ്ബനിയായ ടെസ്‌ല ജനറല്‍ മോട്ടോഴ്‌സ് വടക്കേ അമേരിക്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് നിർമാണ പ്ലാന്റുകള്‍ വാങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ചു . ടെസ്‌ലയുടെ സ്ഥാപകൻ എലോണ്‍ മസ്‌ക് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത് . “ടെസ്‌ല, വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ. ജനറല്‍ മോട്ടോഴ്‌സ് പ്രവര്‍ത്തനം അസാനിപ്പിച്ച പ്ലാന്റുകള്‍ വില്‍ക്കുകയാണെങ്കില്‍ വാങ്ങാന്‍ തയ്യാറാണെന്നും വടക്കേ അമേരിക്കയിലെ ജനറല്‍ മോട്ടോഴ്‌സിന്റെ ഫാക്ടറികൾ കമ്ബനിക്ക് നേട്ടമാണെന്നും” എലോണ്‍ മസ്‌ക് പറഞ്ഞു.

Continue Reading

തായ്‌ലൻഡിൽ ഉപസ്ഥാപനം ആരംഭിക്കാൻ റോയൽ എൻഫീൽഡ്

വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി തായ്‌ലൻഡിൽ ഉപസ്ഥാപനം ആരംഭിക്കാൻ റോയൽ എൻഫീൽഡ് ഒരുങ്ങുന്നു. നിലവിൽ ബ്രസീലിലാണു റോയൽ എൻഫീൽഡിന് ഉപസ്ഥാപനമുള്ളത്.വൈകാതെ തായ്‌ലൻഡിലും കമ്പനിയുടെ ഉപസ്ഥാപനം തുറക്കും.

Continue Reading

ഇനി കാറുകളില്‍ ചൈല്‍ഡ് ലോക്ക് വേണ്ടെന്ന് കേന്ദ്രം

ദില്ലി: രാജ്യത്ത് ഇനി കാറുകളില്‍ ചൈല്‍ഡ് ലോക്ക് വേണ്ടെന്ന് കേന്ദ്രം. 2019 മുതല്‍ ചൈല്‍ഡ് ലോക്ക് പാടില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്. കുട്ടികളുടെ സുരക്ഷാര്‍ത്ഥമാണ് പിന്‍സീറ്റുകളില്‍ ചൈല്‍ഡ് ലോക്ക് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ യാത്രയ്ക്കിടെ വനിതകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഈ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണു കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണു ടാക്‌സി വാഹനങ്ങളുടെ പിന്‍സീറ്റില്‍ നിന്നു ചൈല്‍ ലോക്ക് നീക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.

Continue Reading

സ്ത്രീ സുരക്ഷ; ടാക്സികളിൽ ജൂലൈയ്ക്കകം ചൈൽഡ് ലോക്ക് ഒഴിവാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം

ദുരുപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടു രാജ്യത്തെ ടാക്സികളുടെ പിൻവാതിലുകളിൽ നിന്നു അടുത്ത ജൂലൈയ്ക്കകം ചൈൽഡ് ലോക്ക് ഒഴിവാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. സുരക്ഷ ലക്ഷ്യമിട്ടാണു ചൈൽഡ് ലോക്ക് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും യാത്രയ്ക്കിടെ വനിതകൾക്കെരെ നടക്കുന്ന ആക്രമണങ്ങളിൽ ഈ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണു കണ്ടെത്തൽ. ഈ സാഹചര്യത്തിലാണു ടാക്സിയായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പിൻസീറ്റിൽ നിന്നു ചൈൽ ലോക്ക് നീക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശം. ചൈൽഡ് ലോക്ക് സംവിധാനം ഒഴിവാക്കിയ ലോക്ക് ഏർപ്പെടുത്തണമെന്നായിരുന്നു നേരത്തെ കേന്ദ്ര സർക്കാർ രാജ്യത്തെ […]

Continue Reading

ആദ്യ സ്ട്രീറ്റ് ബൈക്കുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

പുതിയ FTR 1200 S, FTR 1200 റേസ് റെപ്ലിക്ക മോഡലുകളുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍. കഴിഞ്ഞവര്‍ഷം മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പിറന്ന മോഡലിനെ സ്ട്രീറ്റ്, റേസ് പതിപ്പുകളായാണ് കമ്പനി ഇന്ത്യയില്‍ കൊണ്ടുവരുന്നത്. 14.99 ലക്ഷം രൂപയാണ് FTR 1200 S -ന് വില. FTR 1200 S റേസ് റെപ്ലിക്കയ്ക്ക് വിലയാകട്ടെ 15.49 ലക്ഷം രൂപയും. മുഴുവന്‍ ഇന്ത്യന്‍ ഡീലര്‍ഷിപ്പുകളും പുതിയ മോഡലുകള്‍ക്കുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ബുക്കിംഗ് തുക രണ്ടുലക്ഷം രൂപ. ഇപ്പോള്‍ ബുക്ക് […]

Continue Reading

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ വരുന്നു

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ്  ഇലക്ട്രിക് ഓട്ടോറിക്ഷയുമായി വരുന്നു. ഒരുമാസത്തിനകം വിപണിയിലെത്തും. പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ വാഹനം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കെ.എ.എല്‍. നെയ്യാറ്റിന്‍കര ആറാലുംമൂടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കു. ഈ സാധ്യത മുതലെടുക്കാനുള്ള ശ്രമത്തിലാണ് കെ.എ.എല്‍. മൂന്നുപേര്‍ക്ക് യാത്രചെയ്യാവുന്ന ഒട്ടേറിക്ഷയില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ […]

Continue Reading

യാത്ര വാഹന വിപണിയെ തളർത്തി നവംബര്‍

ഇന്ധന വില കൂടിയതും വാഹന ഇന്‍ഷുറന്‍സ് നിരക്ക് ഉയര്‍ന്നതും രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് ഈ നവംബര്‍ തിരിച്ചടിയുടേതാക്കി തീർത്തു . മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.43 ശതമാനമാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 1,81,435 യൂണിറ്റ് വിറ്റ സ്ഥാനത്ത് കഴിഞ്ഞ മാസം വില്‍ക്കാനായത് 1,79,783 യൂണിറ്റ് കാറുകളാണ്. അതേസമയം മൊത്തം ഇരുചക്രവാഹന വില്പനയില്‍ 7.15 ശതമാനം വളര്‍ച്ചയുണ്ടായതായാണ് റിപ്പോര്‍ട്ട്. 16,45,791 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് നവംബര്‍ മാസം മാത്രം നിരത്തിലെത്തിയത്. മീഡിയം, ഹെവി […]

Continue Reading

‘ഗുര്‍ഖ എക്‌സ്ട്രീം’ വില 12.99 ലക്ഷം

ഓഫ് റോഡര്‍ എസ്.യു.വി ഗുര്‍ഖയുടെ പുതിയ ടോപ് സ്‌പെക്ക് വേരിയന്റ് ‘ഗുര്‍ഖ എക്‌സ്ട്രീം’ ഫോഴ്‌സ് മോട്ടോഴ്‌സ് ഇന്ത്യയില്‍ പുറത്തിറക്കി. 12.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. എക്‌സ്ട്രീമിനെ കൂടാതെ നിലവില്‍ ഗുര്‍ഖ നിരയില്‍ എക്‌സ്‌പെഡിഷന്‍, എക്‌സ്‌പ്ലോറര്‍ എന്നീ വകഭേദങ്ങളാണുള്ളത്.

Continue Reading