മൊബൈൽ ടവറിൽക്കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

ആലപ്പുഴ: പിതാവുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുന്നമടയ്ക്ക് സമീപമായിരുന്നു സംഭവം നടന്നത് . പിതാവുമായി തർക്കിച്ച് സമീപത്തെ മൊബൈൽ ടവറിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയും യുവാവിന്റെ കൂട്ടുകാരും ചേർന്നാണ് പിന്തിരിപ്പിച്ചു താഴെയിറക്കിയത്.

Continue Reading

മാരാരിക്കുളത്ത് ന്യായവില ഹോട്ടലുകൾ ആരംഭിക്കും – ധനമന്ത്രി

മാരാരിക്കുളം: 25 രൂപയ്ക്ക് ഊണ് നൽകാൻ കഴിയുന്ന ന്യായവില ഹോട്ടലുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. വിശപ്പ് രഹിതമാരാരിക്കുളം പദ്ധതിയുടെ രണ്ടാംവർഷ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരാരിക്കുളത്ത് നാലുഗ്രാമപ്പഞ്ചായത്തുകളിലായി 80 വാർഡുകളിലെ 400 പേർക്കാണ് വിശപ്പുരഹിത മാരാരിക്കുളംപദ്ധതി വഴി ഭക്ഷണം വിതരണം ചെയ്തുവരുന്നത്. കഴിഞ്ഞ ഒരുവർഷക്കാലമായി ഒരുമുടക്കവും കൂടാതെ ഭക്ഷണ വിതരണം സാധ്യമായത് ഉദാരമതികളുടെ സംഭാവനകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഏതാണ്ട് 150-നുമേൽ സന്നദ്ധപ്രവർത്തകരാണ് പ്രതിദിനം ഭക്ഷണവിതരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതുവഴി ജനകീയരാഷ്ട്രീയ പാരമ്പര്യം തിരിച്ചുപിടിക്കാനായെന്നും അദ്ദേഹം […]

Continue Reading

കടകളിൽനിന്ന് മലിനജലത്തിൽ നിർമിച്ച ഐസ് പിടികൂടി

ആലപ്പുഴ: സംസ്ഥാന കലോത്സവം തകൃതിയായി നടക്കുന്ന ആലപ്പുഴയിൽ ശീതളപാനീയത്തിൽ ഉപയോഗിക്കുന്നത് മലിനജലത്തിൽ നിർമിച്ച ഐസാണെന്ന് കണ്ടെത്തി . കനത്ത ചൂടിനെ ശമിപ്പിക്കാൻ വേണ്ടി ഭൂരിഭാഗം ആളുകളും ശീതളപാനീയങ്ങൾ വാങ്ങി കുടിക്കുന്നത് മുതലെടുത്താണ് കടക്കാർ ഐസിൽ കൃത്രിമം കാട്ടുന്നത്. മലിനജലത്തിൽ നിർമിച്ച് വിതരണത്തിന് കൊണ്ടുവന്ന ഐസ് ബ്ളോക്കുകൾ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌‌‌‌‌‌‌‌‌ക്വാഡാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. കൂടാതെ കാർമൽ സ്കൂൾ, സെയ്‌ന്റ് ആന്റണീസ് സ്കൂൾ, എസ്.ഡി.വി.എച്ച്.എസ്. സ്കൂൾ തുടങ്ങിയ വേദികൾക്ക് സമീപമുള്ള ഭക്ഷണശാലകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും […]

Continue Reading

വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടിയ സംഭവം ; അയൽവാസികൾ അറസ്റ്റിൽ

വള്ളികുന്നം: അയൽവാസികൾതമ്മിലുള്ള തർക്കത്തിനിടെ രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി . കടുവിനാൽ തറയിൽ വടക്കതിൽ സത്യൻ(47), തറയിൽ വടക്കതിൽ രാജൻ(55) എന്നിവരെയാണ് വള്ളികുന്നം പോലീസ് പിടികൂടിയത്. കടുവിനാൽ തറയിൽകിഴക്ക് അഭയൻ(53), സഹോദരൻ മധു(50) എന്നിവരെ വെട്ടിപരിക്കേല്പിച്ച കേസിലാണ്  ഇവരെ അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം. അഭയൻ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നതായികാട്ടി ഇയാളുടെ അയൽവാസികളായ സ്ത്രീകൾ വള്ളികുന്നം പോലീസിൽ പരാതി നൽകിയിരുന്നു.

Continue Reading

സ്‌കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ പ്രധാന തലവൻ അറസ്റ്റിൽ

ചേർത്തല: സ്‌കൂൾ വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ പ്രധാനിയെ ഒന്നരക്കിലോ കഞ്ചാവുമായി എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു . ആലപ്പുഴ നഗരസഭ കാളാത്ത് വാർഡിൽ മുപ്പത് നികർത്തിൽ വി.ആർ.മനുവിനെ (25) യാണ് പിടികൂടിയത് . മുഹമ്മ ബസ് സ്റ്റാൻഡിൽനിന്ന്‌ ഞായറാഴ്ച രാവിലെയാണ്, സംഘം മനുവിനെ പിടികൂടിയത്. കഞ്ചാവ് വിൽപ്പന നടത്തി കിട്ടിയ 1,500 രൂപയും കഞ്ചാവ് വിൽക്കുന്നതിനുള്ള കവറുകളും മനുവിന്റെ പക്കൽനിന്ന്‌ കണ്ടെടുത്തു. മഹാരാഷ്ട്രയിൽനിന്ന് ട്രെയിനിൽ കഞ്ചാവ് എത്തിച്ച് കേരളത്തിൽ വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് മനുവെന്ന് […]

Continue Reading

മന്ത്രി കടകംപള്ളിക്ക് നേരെ കരിങ്കൊടി

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവവേദിക്ക് പുറത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുന്നതിനിടെ നേരിയ സംഘർഷം ഉടലെടുത്തു . പോലീസ് ജീപ്പിൽ കയറ്റിയ യുവമോർച്ച പ്രവർത്തകരെ ആക്രമിക്കാൻ ഡി.വൈ.എഫ്.ഐ.പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു സംഘമെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ ഒന്നാംവേദിക്ക് സമീപം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം നടന്നത്. മന്ത്രി വരുന്നതറിഞ്ഞ് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാടിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടി കാണിക്കാനെത്തി. പോലീസ് ഉടൻ അവരെ […]

Continue Reading

വേലിയേറ്റം ; നൂറുകണക്കിനു വീടുകൾ വെള്ളത്തിൽ

തുറവൂർ: വേമ്പനാട്ടു കായലിൽ വേലിയേറ്റം ശക്തമായതോടെ നൂറുകണക്കിനു വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായി . പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ എന്നീ പഞ്ചായത്തുകളുടെ കായലോരത്തെ വീടുകളുടെ മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുകയാണ് . പുറംബണ്ടുകൾ കവിഞ്ഞെത്തുന്ന വെള്ളമാണ് മുറ്റത്ത് കയറുന്നത്. പുറം ബണ്ടുകളോ അതിർവരമ്പുകളോ ഉയർത്തുകയോ മുറ്റം മണലിട്ടുയർത്തുകയോ മാത്രമേ ഇതിനു പരിഹാരമുള്ളു. ഇതിന് ലക്ഷങ്ങൾ ചെലവു വരുമെന്നും തങ്ങളെക്കൊണ്ട് അതിനു കഴിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. താഴ്‌ന്നപ്രദേശങ്ങൾ കല്ലുകെട്ടി സംരക്ഷിക്കാൻ […]

Continue Reading

സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ പ്രധാനിയായ യുവാവ് അറസ്റ്റില്‍

ചേർത്തല: സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ പ്രധാനിയായ യുവാവ് അറസ്റ്റില്‍. ആര്യാട് തെക്ക് കാളാത്ത് മുപ്പത് നികർത്തിൽ മനു(25)നെയാണ്  ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുഹമ്മ ബസ്റ്റാൻഡിൽ നിന്നും ഞായറാഴ്ച  രാവിലെ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ‘ ഇയാളിൽ നിന്ന് ഒന്നര കിലോ കഞ്ചാവിന് പുറമേ കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 1500 രൂപയും പാക്കറ്റുകളായി വിൽക്കുന്നതിനുള്ള കവറുകളും പിടിച്ചെടുത്തു. […]

Continue Reading

ആഘോഷരാവിന് ഇന്ന് കൊടിയിറങ്ങും

ആലപ്പുഴ: വൈകീട്ടോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊട്ടിക്കലാശമാകും. അവസാന മണിക്കൂറിൽ പോയിന്റ് നിലയിൽ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. ഇന്നലെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച കൂടിയാട്ട മത്സരം ഇന്ന് ടൗൺഹാളിൽ നടത്തി. അവസാന നിലയില്‍ കോഴിക്കോടും പാലക്കാടും 800 പോയന്‍റുകള്‍ പങ്കുടുമ്പോള്‍ രണ്ടാമതുള്ള കണ്ണൂരിന് 777 പോയന്‍റാണ്. തൃശ്ശൂര്‍ 775 ഉം, മലപ്പുറം 763 പോയന്‍റുമായി പുറകേയുണ്ട്. കൂടിയാട്ട മത്സരാര്‍ത്ഥികള്‍ക്ക് സന്തോഷം സമ്മാനിച്ചാണ് ഇരുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തിരശീലവീഴുന്നത്. പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച കൂടിയാട്ട […]

Continue Reading

കലോത്സവ നഗരിയിലെത്തുന്നവർക്ക് കായൽ സൗന്ദര്യം ആസ്വദിക്കാൻ ജലഗതാഗതവകുപ്പിന്റെ പ്രത്യേക ബോട്ട് സർവീസ്

ആലപ്പുഴ: കലോത്സവ നഗരിയിലെത്തുന്നവർക്ക് കുട്ടനാടിന്റെ കായൽ സൗന്ദര്യം ആസ്വദിക്കാൻ ജലഗതാഗത വകുപ്പ് പ്രത്യേക ബോട്ട് സർവീസ് ആരംഭിച്ചു. ആലപ്പുഴ ജെട്ടിയിൽ നിന്ന് പുറപ്പെട്ട് പുന്നമട, സോമൻ ജെട്ടി, സായ്, മംഗലശേരി, കുപ്പപ്പുറം, പുഞ്ചിരി ജെട്ടി എന്നിവിടങ്ങൾ സന്ദർശിച്ച് മടങ്ങും. ഒരു മണിക്കൂറാണ് യാത്ര. ഇരുനില ബോട്ടിന്റെ അപ്പർ ഡെക്കിൽ 50 രൂപയും താഴെ 20 രൂപയുമാണ് . ഒരു ബോട്ടിൽ 90 പേർക്ക് യാത്ര ചെയ്യാമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.

Continue Reading