ആഘോഷരാവിന് ഇന്ന് കൊടിയിറങ്ങും

ആലപ്പുഴ: വൈകീട്ടോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊട്ടിക്കലാശമാകും. അവസാന മണിക്കൂറിൽ പോയിന്റ് നിലയിൽ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. ഇന്നലെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച കൂടിയാട്ട മത്സരം ഇന്ന് ടൗൺഹാളിൽ നടത്തി. അവസാന നിലയില്‍ കോഴിക്കോടും പാലക്കാടും 800 പോയന്‍റുകള്‍ പങ്കുടുമ്പോള്‍ രണ്ടാമതുള്ള കണ്ണൂരിന് 777 പോയന്‍റാണ്. തൃശ്ശൂര്‍ 775 ഉം, മലപ്പുറം 763 പോയന്‍റുമായി പുറകേയുണ്ട്. കൂടിയാട്ട മത്സരാര്‍ത്ഥികള്‍ക്ക് സന്തോഷം സമ്മാനിച്ചാണ് ഇരുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തിരശീലവീഴുന്നത്. പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച കൂടിയാട്ട […]

Continue Reading

കലോത്സവ നഗരിയിലെത്തുന്നവർക്ക് കായൽ സൗന്ദര്യം ആസ്വദിക്കാൻ ജലഗതാഗതവകുപ്പിന്റെ പ്രത്യേക ബോട്ട് സർവീസ്

ആലപ്പുഴ: കലോത്സവ നഗരിയിലെത്തുന്നവർക്ക് കുട്ടനാടിന്റെ കായൽ സൗന്ദര്യം ആസ്വദിക്കാൻ ജലഗതാഗത വകുപ്പ് പ്രത്യേക ബോട്ട് സർവീസ് ആരംഭിച്ചു. ആലപ്പുഴ ജെട്ടിയിൽ നിന്ന് പുറപ്പെട്ട് പുന്നമട, സോമൻ ജെട്ടി, സായ്, മംഗലശേരി, കുപ്പപ്പുറം, പുഞ്ചിരി ജെട്ടി എന്നിവിടങ്ങൾ സന്ദർശിച്ച് മടങ്ങും. ഒരു മണിക്കൂറാണ് യാത്ര. ഇരുനില ബോട്ടിന്റെ അപ്പർ ഡെക്കിൽ 50 രൂപയും താഴെ 20 രൂപയുമാണ് . ഒരു ബോട്ടിൽ 90 പേർക്ക് യാത്ര ചെയ്യാമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.

Continue Reading

ആളില്ലാത്ത വീട്ടിൽ നിന്നും 26.5 പവൻ കവർന്നു

ആലപ്പുഴ: കളർകോട് ആളില്ലാത്ത വീടിന്റെ പ്രധാനവാതിൽ തകർത്ത് മോഷണം നടത്തി. കേസിൽ സമാനസ്വഭാവമുള്ള മോഷണങ്ങളുമായി ബന്ധപ്പെടുത്തി പോലീസ് അന്വേഷണം ഊർജിതമാക്കി. മോഷണത്തിന് പ്രാദേശികമായി ആർക്കെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കളർകോട് വാടയ്ക്കൽ റോ‍ഡിൽ ആഞ്ഞിലിപ്പറമ്പിൽ എ.ജെ.സെബാസ്റ്റ്യന്റെ വീട്ടിൽനിന്നാണ് 26.5 പവൻ സ്വർണവും പണവും കവർന്നത്. ഇദ്ദേഹവും ഭാര്യയും തലശേരിയിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതാണ്. വെള്ളിയാഴ്ച പുലർച്ചേ മടങ്ങിയെത്തിയപ്പോഴാണ് പ്രധാനവാതിൽ തുറന്നുകിടക്കുന്നതായി കണ്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്.മാരകായുധങ്ങൾ ഉപയോഗിച്ചാണ് വീടിന്റെ വാതിലും അലമാരയും തുറന്നത്.

Continue Reading

പന്തംകൊളുത്തി പ്രധിഷേത പ്രകടനം നടത്തി

പൂച്ചാക്കൽ: ബി.ജെ.പി. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് സമിതി പൂച്ചാക്കൽ തെക്കേക്കരയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കുക, അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കുന്ന സംസ്ഥാന സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തിയത്.

Continue Reading

പ്രൊഫ.സി.രവീന്ദ്രനാഥ് പങ്കെടുത്ത യോഗസ്ഥലത്തേക്ക് പ്രതിഷേധ മാർച്ച്

മാവേലിക്കര: ഗവ.ഗേൾസ് എച്ച്.എസ്.എസിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പങ്കെടുത്ത യോഗസ്ഥലത്തേക്ക് ബി.ജെ.പി. പ്രതിഷേധമാർച്ച് നടത്തി.ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാർ മണിക്കുട്ടൻ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തു. യോഗസ്ഥലത്തിന് നൂറുമീറ്റർ അകലെവെച്ച് പോലീസ് മാർച്ച് തടഞ്ഞു.

Continue Reading

യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

കായംകുളം: ബൈക്ക് യാത്രികരായ യുവാക്കളെ കാറിലെത്തിയ സംഘം വെട്ടിപരിക്കേല്പിച്ചു. തെക്കേമങ്കുഴി ചിറയിൽ പടീറ്റതിൽ മിഥുൻ(19), എരുവ മണ്ണൂരേത്ത് തറയിൽ അപ്പു എന്നുവിളിക്കുന്ന രാഗേഷ്(23) എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എരുവ ക്ഷേത്രത്തിനു സമീപം കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത് . ഒരുമിച്ച് ശബരിമലയ്‌ക്ക് പോകാനായി മിഥുൻ എരുവയിൽ രാഗേഷിന്റെ വീട്ടിലെത്തി. തുടർന്ന് ഇരുവരും സാധനങ്ങൾ വാങ്ങാനായി ബൈക്കിൽ കായംകുളത്തേക്ക് പോകുംവഴി കാറിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് […]

Continue Reading

കണ്ടക്ടറെ മർദിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു

അമ്പലപ്പുഴ: ആവശ്യപ്പെട്ട സ്ഥലത്ത് കെ.എസ്.ആർ.ടി.സി. ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ബസ് നിർത്താതിരുന്നതിന് തുടർന്ന് കണ്ടക്ടറെ ക്രൂരമായി മർദിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് ബിനീഷ് ഭവനത്തിൽ ദിലീപനെ(49)യാണ് പോലീസ് സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ പുന്നപ്രയിൽ വച്ചായിരുന്നു സംഭവം. വിഴിഞ്ഞത്തുനിന്ന് എറണാകുളത്തേക്ക്‌ വരികയായിരുന്ന വിഴിഞ്ഞം ഡിപ്പോയിലെ ബസിന്റെ കണ്ടക്ടർ ശിവകുമാറിനാണ് മർദനമേറ്റത്. ഇദ്ദേഹത്തെ ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ ട്രിപ്പ് മുടങ്ങി.

Continue Reading

ഗ്ലാസ്‌ കടയ്ക്ക് തീപിടിച്ച്‌ വൻനാശനഷ്ടം

നങ്ങ്യാർകുളങ്ങര: കോളേജ് ജങ്ഷനിൽ ഗ്ലാസ് കടയ്ക്ക് തീപിടിച്ച്‌ വൻനാശനഷ്ടം.ഉണ്ടായി. കുളച്ചിറയിൽ ഗ്ലാസ് ഹൗസ് എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഹരിപ്പാട്ടുനിന്നും കായംകുളത്തുനിന്നും അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ എത്തി തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് കകരുതപ്പെടുന്നു..

Continue Reading

കഞ്ചാവുവിൽപ്പന നടത്തിയാൾ പോലീസ് പിടിയിൽ

എടത്വാ: സ്കൂൾകുട്ടികൾക്കും യുവാക്കൾക്കും പതിവായി ചെറുപാക്കറ്റുകളാക്കി കഞ്ചാവ് വില്പന നടത്തിവന്നിരുന്ന ആൾ പോലീസ് പിടിയിൽ. തലവടി പെരുമ്പാപറമ്പ് ലക്ഷംവീട് കോളനിയിൽ കൊച്ചുമോൻ (43) ആണ് പോലീസ് പിടിയിലായത്. ശനിയാഴ്ച രാവിലെ എടത്വാ എസ്.ഐ. ക്രസൽ ക്രിസ്റ്റ്യൻരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രിയദർശിനി ജങ്‌ഷനിലുള്ള ഇയാളുടെ വീട്ടിൽനിന്ന് അഞ്ച് ഗ്രാമിന്റെ മൂന്ന് പാക്കറ്റ്‌ കഞ്ചാവ് പിടികൂടി. നിരവധി പരാതിയെത്തുടർന്ന് പോലീസ് നടത്തിയ രഹസ്യനീക്കത്തിലാണ്‌ പ്രതി പിടിയിലായത്.

Continue Reading

സ്ത്രീ മുന്നേറ്റത്തെ പ്രതിരോധിക്കുവാൻ അവരെത്തന്നെ കരുവാക്കാനുള്ള ശ്രമം നടക്കുന്നു – പി.കെ.ശ്രീമതി

ചാരുംമൂട്: സ്ത്രീ മുന്നേറ്റത്തിനായി നിയമങ്ങളും പരിഷ്കരണങ്ങളും ഉണ്ടാക്കുമ്പോൾ അവരെത്തന്നെ കരുവാക്കി പ്രതിരോധിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി എം.പി. ആരോപിച്ചു . ജി.ഭുവനേശ്വരന്റ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കരിമുളയ്ക്കലിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിശ്വഹിന്ദു പരിഷത്തിന്റേയും സംഘപരിവാറിന്റേയും വേദികളിൽ കടുത്ത വർഗീയവിദ്വേഷം ചീറ്റുന്നതിൽ മുന്നിൽ ഏതാനും സ്ത്രീകളാണ്. സംസ്ഥാനത്തുനടന്ന നാമജപ ഘോഷയാത്രകൾ സ്വയമേവ ഉണ്ടായതല്ല. ഇതിനുപിന്നിൽ താത്‌പര്യ സംരക്ഷണത്തിന്റെ അജണ്ടയുണ്ടെന്ന്‌ അവർ കൂട്ടിച്ചേർത്തു.

Continue Reading