മനോവൈകല്യമുള്ള വ്യക്തിയുടെ പീഡനത്തില്‍ നിന്ന് ബാലികയെ സാഹസികമായി രക്ഷപ്പെടുത്തി മാധ്യമപ്രവർത്തകൻ

കായംകുളം: ബാലികയെ മനോവൈകല്യമുള്ള വ്യക്തിയിൽ നിന്നും സാഹസികമായി രക്ഷപ്പെടുത്തി മാധ്യമപ്രവർത്തകൻ. സുപ്രഭാതം കായംകുളം ലേഖകനും ചൈല്‍ഡ് പ്രൊട്ടകറ്റ് ടീം ജില്ലാ ട്രഷററും കീരീക്കാട് മുസ്ലീം ജമാഅത്ത് അദ്ധ്യാപകനുമായ താജുദീന്‍ ഇല്ലിക്കുളമാണ് എട്ടുവയസ്സുള്ള ബാലികയെ പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മദ്രസയിലേക്ക് കുട്ടികളുമായി വരികയായിരുന്നു താജുദ്ദീൻ. അപ്പോഴാണ് ഒരു കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്. പെട്ടെന്ന് ബൈക്ക് നിര്‍ത്തി കരച്ചില്‍ കേട്ട ഭാഗത്തേക്ക് താജുദ്ദീന്‍ ഓടുകയായിരുന്നു. പെൺകുട്ടിയെ കെട്ടിടത്തിനുള്ളിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു മനോരോ​ഗി. അയാളുടെ കയ്യിൽ നിന്ന് സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

Continue Reading

അമൃത സ്കൂളിൽ ജൈവപച്ചക്കറി കൃഷി

വള്ളികുന്നം: ആലപ്പുഴ അമൃത ഹയർസെക്കൻഡറി സ്‌കൂളിലെ ഗ്രീൻ വൊളന്റിയർമാർ നടത്തിയ ജൈവകൃഷിയിൽ മികച്ചവിളവ്. സ്കൂൾ വളപ്പിലാണ് മുപ്പത് അംഗങ്ങളുള്ള ഗ്രൂപ്പ് പച്ചക്കറി കൃഷി നടത്തി കൊണ്ടുവന്നത്. തക്കാളി, വഴുതനം, മുളക്, ചീര, പാവൽ, വെണ്ട, വെള്ളരി, കോവൽ, പയർ, കോളി ഫ്ളവർ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കൂടാതെ വിവിധതരം പപ്പായയും കൃഷി ചെയ്യുന്നുണ്ട്. കൃഷിയിലൂടെ ലഭിക്കുന്ന പച്ചക്കറികൾ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഇത്തവണ കൂർക്ക കിഴങ്ങ് കൃഷിയും നടത്തി. നൂറ്‌്‌ കിലോയിലധികം കിഴങ്ങാണ് ലഭിച്ചത്.

Continue Reading

പ്രളയബാധിതർക്ക് ഗ്രീൻസിറ്റി റോട്ടറി ക്ലബ്ബ് വീട് നൽകി

മാരാരിക്കുളം: കേരളക്കരയിലെ പ്രളയബാധിതർക്കായി ഗ്രീൻസിറ്റി റോട്ടറി ക്ലബ്ബ് നർമിച്ചുനൽകുന്ന സ്‌നേഹവീടുകളുടെ താക്കോൽദാന ചടങ്ങ് നടന്നു. വി.എൻ.ബാബുവിന്റെ സഹായത്താൽ തൈക്കാട്ടുശ്ശേരി സ്വദേശികളായ ഉദയകുമാർ, പൊന്നപ്പൻ,ആശാമോൾ എന്നിവർക്കാണ് വീട് നിർമിച്ച് നൽകിയത്. ഒരു വീടിന് ഏഴുലക്ഷം രൂപയോളം ചെലവായി. കുട്ടനാട്ടിലും ഗ്രീൻസിറ്റി റോട്ടറി ക്ലബ്ബ് വീടുകൾ നിർമിച്ച് നൽകും. മന്ത്രി പി.തിലോത്തമൻ താക്കോൽദാനം നടത്തി. ക്ലബ്ബിന്റെ ചാർട്ടർ ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്ന് അനാഥകുട്ടികളുടെ സ്‌പോൺസർഷിപ്പും ഏറ്റെടുത്തു. എസ്.എൽ.പുരം ഹോപ്പിൽ വളരുന്ന മൂന്നുകുട്ടികളെയാണ് ഏറ്റടുത്തത്. ഹോപ്പ് ഡയറക്ടർ ശാന്തിരാജിന് തുക കൈമാറി. […]

Continue Reading

ശബരിമല സംരക്ഷണ പദയാത്ര നടത്തി

മാന്നാർ: ശബരിമല സംരക്ഷണ പദയാത്ര നടത്തി. ബി.ജെ.പി. ചെന്നിത്തല പടിഞ്ഞാറൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാമങ്കരിയിൽനിന്ന്‌ ആരംഭിച്ച് പദയാത്ര വിവിധപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പൊതുസമ്മേളനത്തോടെ വൈകീട്ട് ചെന്നിത്തല കോട്ടമുറി കവലയിൽ സമാപിച്ചു. ജില്ലാ ജനറൽസെക്രട്ടറി അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഗോപി അധ്യക്ഷനായി.

Continue Reading

നിർത്തിയിട്ടിരുന്ന ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോയി

അമ്പലപ്പുഴ: നിർത്തിയിട്ടിരുന്ന മൂന്ന് ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോയതായി പരാതി. കാക്കാഴം സ്വദേശികളായ അബ്ദുൽ ജബ്ബാർ, പുത്തൻപറമ്പിൽ മജീദ്, പുറക്കാട് സ്വദേശി കണ്ണൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറികളുടെ ബാറ്ററികളാണ് രാത്രിയില്‍ നഷ്ടപ്പെട്ടത്. കാക്കാഴം റെയിൽവേ മേൽപാലത്തിനടിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറികൾ. രാവിലെ ഡ്രൈവർമാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. സമീപത്തുണ്ടായിരുന്ന മറ്റൊരു ലോറിയുടെ ബാറ്ററി മോഷ്ടിക്കാനുള്ള ശ്രമവും നടന്നു. സംഭവുമായി ബന്ധപ്പെട്ടു അമ്പലപ്പുഴ പോലീസിൽ പരാതി നൽകി.

Continue Reading

ശശിയുടെ കുടുംബത്തിന് എൻ.എസ്.എസിന്റെ കൈത്താങ്ങ്

പൂച്ചാക്കൽ: പഴയവീട് പൊളിക്കുന്നതിനിടെ ഭിത്തി ദേഹത്തുവീണ് മരിച്ചയാളുടെ കുടുംബത്തിന് എൻ.എസ്.എസ്. ചേർത്തല താലൂക്ക് യൂണിയൻ വീട് നിർമിച്ചുനൽകി. യൂണിയന്റെ ജീവകാരുണ്യനിധി പ്രകാരമാണ് വീട് നിർമാണം നടത്തിയത്. ഉളവയ്പ് കരയാംവട്ടത്ത് ശശിയാണ് ആറുമാസം മുൻപ് മരിച്ചത്. വീടിന്റെ താക്കോൽദാനം എൻ.എസ്.എസ്. പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ നിർവഹിച്ചു. ശശിയുടെ ഭാര്യ ശ്രീലത താക്കോൽ ഏറ്റുവാങ്ങി. യൂണിയൻ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Continue Reading

ജനകീയസദസിന്റെ ജില്ലാതല ഉദ്ഘാടനം

അമ്പലപ്പുഴ: “കേരളം ഭ്രാന്താലയമല്ല’ ഓർമപ്പെടുത്തൽ എന്ന പേരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ജനകീയസദസിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല നിർവഹിച്ചു. പുറക്കാട് മേഖലാ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ ആമയിടയിൽ ചേർന്ന സദസിൽ ബിബീഷ് അധ്യക്ഷനായി. സംസ്ഥാന വൈസ്‌പ്രസിഡന്റ് മനു സി പുളിക്കൽ, ജില്ലാ സെക്രട്ടറി ആർ രാഹുൽ, പ്രസിഡന്റ് ജെയിംസ് ശാമുവൽ, ട്രഷറർ എം എസ് അരുൺകുമാർ, എ സ്വരരാജ്, അജ്മൽ ഹസൻ, ജി വേണുഗോപാൽ, പ്രശാന്ത് എസ് കുട്ടി, കെ […]

Continue Reading

മൊബൈൽ ടവറിൽക്കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

ആലപ്പുഴ: പിതാവുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുന്നമടയ്ക്ക് സമീപമായിരുന്നു സംഭവം നടന്നത് . പിതാവുമായി തർക്കിച്ച് സമീപത്തെ മൊബൈൽ ടവറിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയും യുവാവിന്റെ കൂട്ടുകാരും ചേർന്നാണ് പിന്തിരിപ്പിച്ചു താഴെയിറക്കിയത്.

Continue Reading

മാരാരിക്കുളത്ത് ന്യായവില ഹോട്ടലുകൾ ആരംഭിക്കും – ധനമന്ത്രി

മാരാരിക്കുളം: 25 രൂപയ്ക്ക് ഊണ് നൽകാൻ കഴിയുന്ന ന്യായവില ഹോട്ടലുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. വിശപ്പ് രഹിതമാരാരിക്കുളം പദ്ധതിയുടെ രണ്ടാംവർഷ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരാരിക്കുളത്ത് നാലുഗ്രാമപ്പഞ്ചായത്തുകളിലായി 80 വാർഡുകളിലെ 400 പേർക്കാണ് വിശപ്പുരഹിത മാരാരിക്കുളംപദ്ധതി വഴി ഭക്ഷണം വിതരണം ചെയ്തുവരുന്നത്. കഴിഞ്ഞ ഒരുവർഷക്കാലമായി ഒരുമുടക്കവും കൂടാതെ ഭക്ഷണ വിതരണം സാധ്യമായത് ഉദാരമതികളുടെ സംഭാവനകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഏതാണ്ട് 150-നുമേൽ സന്നദ്ധപ്രവർത്തകരാണ് പ്രതിദിനം ഭക്ഷണവിതരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതുവഴി ജനകീയരാഷ്ട്രീയ പാരമ്പര്യം തിരിച്ചുപിടിക്കാനായെന്നും അദ്ദേഹം […]

Continue Reading

കടകളിൽനിന്ന് മലിനജലത്തിൽ നിർമിച്ച ഐസ് പിടികൂടി

ആലപ്പുഴ: സംസ്ഥാന കലോത്സവം തകൃതിയായി നടക്കുന്ന ആലപ്പുഴയിൽ ശീതളപാനീയത്തിൽ ഉപയോഗിക്കുന്നത് മലിനജലത്തിൽ നിർമിച്ച ഐസാണെന്ന് കണ്ടെത്തി . കനത്ത ചൂടിനെ ശമിപ്പിക്കാൻ വേണ്ടി ഭൂരിഭാഗം ആളുകളും ശീതളപാനീയങ്ങൾ വാങ്ങി കുടിക്കുന്നത് മുതലെടുത്താണ് കടക്കാർ ഐസിൽ കൃത്രിമം കാട്ടുന്നത്. മലിനജലത്തിൽ നിർമിച്ച് വിതരണത്തിന് കൊണ്ടുവന്ന ഐസ് ബ്ളോക്കുകൾ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌‌‌‌‌‌‌‌‌ക്വാഡാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. കൂടാതെ കാർമൽ സ്കൂൾ, സെയ്‌ന്റ് ആന്റണീസ് സ്കൂൾ, എസ്.ഡി.വി.എച്ച്.എസ്. സ്കൂൾ തുടങ്ങിയ വേദികൾക്ക് സമീപമുള്ള ഭക്ഷണശാലകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും […]

Continue Reading