പതഞ്ജലി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയൂര്‍വേദിക്‌സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. ചെറിയ ഫാര്‍മസിയായി തുടങ്ങി വന്‍ എഫ്എംസിജി കമ്പനിയായി മാറിയ ചരിത്രമാണ് പതഞ്ജലിക്കുള്ളത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ള 20,0000 കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടുകയാണ് കമ്പനിയുടെ ലക്ഷ്യം. 2012 സാമ്പത്തിക വര്‍ഷത്തില്‍ 500 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. എന്നാല്‍ 2016 വര്‍ഷത്തില്‍ ഇത് 10,000 കോടിയായി വര്‍ധിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്തായി കമ്പനിയുടെ പല ഉത്പന്നങ്ങളുടെയും വില്പന കുറഞ്ഞു. ദുര്‍ബലമായ വിതരണശൃംഖലയും ചരക്ക് സേവന നികുതി നടപ്പാക്കിയതുമാണ് […]

Continue Reading

പാക് ചരിത്രത്തിലെ ഏ​റ്റ​വും വ​ലി​യ വി​ദേ​ശ നി​ക്ഷേ​പത്തിന് സൗ​ദി ഒരുങ്ങുന്നു

ഇ​സ്ലാ​മാ​ബാ​ദ്: സൗ​ദി അ​റേ​ബ്യ പാ​കി​സ്ഥാ​നി​ൽ വ​ൻ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദേ​ശ നി​ക്ഷേ​പം സൗ​ദി അ​റേ​ബ്യ ന​ട​ത്തു​മെ​ന്ന് പാ​കിസ്ഥാ​ൻ മ​ന്ത്രി അ​സ​ദ് ഉ​മ​ർ പ്ര​ഖ്യാ​പി​ച്ചു. ‘പ​ന്ത് ഞ​ങ്ങ​ളു​ടെ കോ​ർ​ട്ടി​ലാ​ണ്. അ​ടു​ത്ത ആ​ഴ്ച കാ​ബി​ന​റ്റ് നി​ക്ഷേ​പ​ത്തി​ന് അ​നു​മ​തി ന​ൽ​കും. ഇ​തി​നു​ശേ​ഷ​മാ​കും അ​ന്തി​മ പ്ര​ഖ്യാ​പ​നം.’- മ​ന്ത്രി പ​റ​ഞ്ഞു. ഇ​സ്ലാ​മാ​ബാ​ദി​ൽ ഒ​രു പൊ​തു​ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​ മ​ന്ത്രി​ അ​വ​കാ​ശ​വാ​ദം ഉന്നയിച്ചു. വി​ദേ​ശ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച് സൗ​ദി ഉ​ട​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ […]

Continue Reading

നിര്‍ഭയക്കേസ്: പ്രതികളുടെ വധശിക്ഷ രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ വധശിക്ഷ രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കൂട്ടബലാല്‍സംഗത്തിനും കൊലപാതകത്തിനും വധശിക്ഷ ലഭിച്ച മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് എന്നീ നാലു പ്രതികളുടെ ശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് ശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി ആലാഖ് കോടതിയെ സമീപിച്ചത്. പ്രതികളുടെ പുനഃപരിശോധന ഹര്‍ജികള്‍ 2017 മേയില്‍ […]

Continue Reading

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം എറിഞ്ഞിട്ട കൃഷ്ണ പൂനിയ ഇനി രാജസ്ഥാന്‍ എം.എല്‍.എ

ജയ്പുര്‍: ഇന്ത്യയുടെ ഡിസ്‌ക്കസ് ത്രോ താരം കൃഷ്ണ പൂനിയ ഇനി രാജസ്ഥാന്‍ എം.എല്‍.എ. കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജസ്ഥാന്‍ നിയമസഭയിലേക്ക് മത്സരിച്ച പൂനിയ സിറ്റിങ് എം.എല്‍.എയായ ബി.എസ്.പിയിലെ മനോജ് ന്യാന്‍ഗലിനെ 18,084 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സാധുല്‍പുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പൂനിയ 70020 വോട്ടുകള്‍ നേടി. 2013-ല്‍ ഇതേ മണ്ഡലത്തില്‍ കൃഷ്ണ പൂനിയ കോണ്‍ഗ്രസിന് വേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കായികമന്ത്രിയുടെ സ്ഥാനത്തേക്ക് കൃഷ്ണ പൂനിയയുടെ പേരും ഉയര്‍ന്നു വന്നേക്കാം. […]

Continue Reading

തെലങ്കാനയില്‍ മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു

ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 1.35 ന് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചന്ദ്രശേഖര റാവുവിന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകും. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ മന്ത്രിമാരെയും തീരുമാനിക്കുമെന്നാണ് ചന്ദ്രശേഖര്‍ റാവു നേരത്തെ വ്യക്തമാക്കിയിരുന്നത്. തെലങ്കാന ഭവനില്‍ നടന്ന പുതിയ എം.എല്‍.എമാരുടെ യോഗത്തില്‍ കെ.സി.ആറിനെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു.

Continue Reading

ബുലന്ദ്​ശഹർ കലാപം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ബുലന്ദ്​ശഹർ: യു.പിയിലെ ബുലന്ദ്​ശഹർ കലാപത്തിലെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട്​. യോഗേഷ്​ രാജ്​ ഉൾപ്പെടെ കലാപ​േകസിൽ പ്രതികളായവർക്കെതിരെയാണ് ​ വാറണ്ട്​ പുറപ്പെടുവിച്ചത്​. ബജ്​റംഗദളി​​െൻറ ജില്ലാ കൺവീനറാണ്​ യോഗേഷ്​രാജ്​. ഇയാൾ ഉൾപ്പെടെ നാലു പ്രതികളെ പോലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഡിസംബർ മൂന്നിനാണ്​ കലാപമുണ്ടായത്​. ഇൻസ്​പെക്​ടർ സുബോധ്​ കുമാർ സിങ്ങും പ്രാദേശിക വാസിയായ സുമിതും കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.

Continue Reading

മു​ഖ്യ​മ​ന്ത്രി​ ആര്? ദ​യ​വാ​യി രാ​ഹു​ലി​നോ​ടു ചോ​ദി​ക്കൂവെന്ന് സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ ആ​രു മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ച്ച് യു​പി​എ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗാ​ന്ധി. ‘ദ​യ​വാ​യി രാ​ഹു​ലി​നോ​ടു ചോ​ദി​ക്കൂ’ എ​ന്നാ​ണ് സോ​ണി​യ മ​റു​പ​ടി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സി​നു ഭൂ​രി​പ​ക്ഷം ല​ഭി​ച്ച മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ക​രി​ച്ചു. എം​എ​ൽ​എ​മാ​രു​ടേ​യും പ്ര​വ​ർ​ത്ത​ക​രു​ടേ​യും അ​ഭി​പ്രാ​യം തേ​ടി​യെ​ന്നും നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ക​യാ​ണെ​ന്നും രാ​ഹു​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Continue Reading

ക്രിമിനല്‍ കേസുകള്‍ മറച്ചു വച്ചു; ഫഡ്‌നാവിസിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീംകോടതി നോട്ടീസ്. ദേവേന്ദ്ര ഫഡ്‌നാവിസിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ സതീഷ് ഉകേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി നടപടി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍, തന്‍റെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ ഫഡ്‌നാവിസ് മറച്ചുവച്ചെന്നും ഇക്കാരണം മുന്‍നിര്‍ത്തി അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടാണ് സതീഷ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികരണം ആവശ്യപ്പെട്ട് ഫഡ്‌നാവിസിന് […]

Continue Reading

ബോളിവുഡ് നടിയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പനാജി: ബോളിവുഡ് നടി സറീന്‍ ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഗോവയിലെ മപുസ സ്വദേശിയായ നിതേഷ് ഗോരാല്‍ (31) ആണ് മരിച്ചത്. പടിഞ്ഞാറന്‍ ഗോവയിലെ ബീച്ചിന് സമീപമുള്ള അഞ്ജുന ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. അപകടം സംഭവിയുടന്‍ ഇയാളെ അടുത്തുള്ള അസിലോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട സമയത്ത് സറീന്‍ ഖാനും ഡ്രൈവര്‍ അലി അബ്ബാസുമാണ് കാറില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് അഞ്ജുന പോലീസ് വ്യക്തമാക്കി. സല്‍മാന്‍ ഖാന്‍ ചിത്രം വീറിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച […]

Continue Reading

ആര്‍ബിഐയെയും ഗവര്‍ണര്‍ ചരിത്രമാക്കുമോ?; ശക്തികാന്ത ദാസിനെ പരിഹസിച്ച് ജയ് നാരായണ്‍ വ്യാസ്

അഹമ്മദാബാദ്: പുതിയ ആര്‍ബിഐ ഗവര്‍ണറെ പരിഹസിച്ച് ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ജയ് നാരായണ്‍ വ്യാസ് രംഗത്ത്. ചരിത്രത്തില്‍ ബിരുദാന്തര ബിരുദമെടുത്തിട്ടുള്ള പുതിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആര്‍ബിഐയെ വെറും ചരിത്രമാക്കില്ലെന്ന് താന്‍ പ്രത്യശിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു പരിഹാസം. “പുതിയ ആര്‍ബിഐ ഗവര്‍ണറുടെ വിദ്യാഭ്യാസ യോഗ്യത എംഎ ഹിസ്റ്ററിയാണ്. ആര്‍ബിഐയെയും അദ്ദേഹം ചരിത്രം ആക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പുതിയ അവതാരത്തിന് ആശംസകള്‍”, എന്നാണ് ജയ്‌നാരായണ്‍ വ്യാസ് ട്വിറ്ററിൽ കുറിച്ചത്. 2012 […]

Continue Reading