ഇവർ കന്യാസ്ത്രീകളല്ല, യേശുക്രിസ്തുവിനെ ഭർത്താവായി സ്വീകരിച്ചവര്‍

ഇവർ കന്യാസ്ത്രീകളല്ല. യേശുക്രിസ്തുവിനെ ഭർത്താവായി സ്വീകരിച്ച് സ്വന്തം ജീവിതം ക്രിസ്തുവിൽ സമർപ്പിച്ചു കഴിയുന്ന കത്തോലിക്കാ സഭയിലെ ഒരു വിഭാഗം. Consecrated virgin ‘അഥവാ പവിത്രയായ കന്യക’ എന്നാണിവർ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇക്കൂട്ടർക്ക് പ്രത്യേക വേഷവിധാനങ്ങളുമില്ല. ഇവരെപ്പറ്റി അധികമൊന്നും പുറം ലോകത്തിനറിയില്ല. എന്തിനേറെ സഭാവിശ്വാസികൾക്കും അറിവുണ്ടാകില്ല. കാരണം Consecrated virgin എന്ന രീതിയ്ക്ക് കത്തോലിക്കാ സഭയിൽ അംഗീകാരം കിട്ടിയിട്ട് 50 വര്‍ഷമേ ആകുന്നുള്ളൂ. ലോകമെമ്പാടുമായി 4000 ത്തിലധികം Consecrated virgin കന്യകമാരുണ്ട്. ഇവർ പല രംഗത്തു ജോലിചെയ്യുന്നവരാണ്. നേഴ്‌സുമാർ, […]

Continue Reading

പ്രവാസി ചിട്ടി പരസ്യത്തിനായി ഗള്‍ഫില്‍ മുടക്കിയത് 5.01 കോടി രൂപ

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് വേണ്ടി രൂപീകരിച്ച കിഫ്ബിക്കായി പണം പിരിക്കാന്‍ രൂപീകരിച്ച പ്രവാസി ചിട്ടിക്കായി ഗള്‍ഫില്‍ ഒഴുക്കിയത് 5.01 കോടി രൂപ. ഒടുവില്‍ ചിട്ടി വഴി പിരിഞ്ഞുകിട്ടിയത് 3.30 കോടി രൂപ. ഫലത്തില്‍ ചിട്ടിക്കായി പരസ്യം നല്‍കിയ തുകയുടെ മുക്കാല്‍ ഭാഗം പോലും പിരിഞ്ഞുകിട്ടാത്ത സ്ഥിതി. പരസ്യത്തിന് വേണ്ടി ഒഴുക്കിയ കോടികളില്‍ ഭൂരിപക്ഷവും ഒഴുകിയത് പദ്ധതിയുടെ പി ആര്‍ ഏറ്റെടുത്ത വമ്പന്‍മാരുടെ പോക്കറ്റുകളിലേക്ക്. ഇന്ന് നിയമസഭയില്‍ എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എയുടെ ചോദ്യത്തിന് മറുപടിയായി […]

Continue Reading

അമ്മയുടെ മരണത്തിൽ മനംനൊന്ത മകൻ ആത്മഹത്യ ചെയ്തു; ഭര്‍ത്താവിന്‍റെ മരണത്തോടെ ഒറ്റപ്പെടുമെന്ന ചിന്തയില്‍ ഗർഭിണിയായ ഭാര്യയും ആത്മഹത്യ ചെയ്തു

ചെന്നൈ: അമ്മയുടെ മരണത്തിൽ മനംനൊന്ത മകൻ ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ മരണത്തോടെ താൻ ഒറ്റപ്പെടും എന്ന ചിന്തയില്‍ നാല് മാസം ഗർഭിണിയായ ഭാര്യയും ആത്മഹത്യ ചെയ്തു. മാടിപ്പക്കം സ്വദേശിയായ ജി സാരഥിയും ഇയാളുടെ ഭാര്യ പ്രശാന്തിയുമാണ്‌ ആത്മഹത്യ ചെയ്തത്. മാടിപ്പക്കത്തെ വീട്ടിലെ കിടപ്പുമുറിയിലാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായിരുന്നു സാരഥി. അമ്മ ലളിതയുമായി സാരഥി വളരെ അടുപ്പത്തിലായിരുന്നു. 2017 നവംബറിലാണ് ലളിത മരിച്ചത്. എന്നാൽ, അമ്മയുടെ മരണവാർത്തയുണ്ടാക്കിയ ആഘാതത്തിൽനിന്ന് കരകയറാൻ സാരഥിയ്ക്ക് കഴിഞ്ഞിരുന്നില്ല. […]

Continue Reading

വേ​ണു​ഗോ​പാ​ല​ൻ നാ​യ​രു​ടെ മരണം; നാളെ ബി​ജെ​പി ഹര്‍ത്താല്‍

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വെ​ള്ളി​യാ​ഴ്ച ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​നു മു​ന്നി​ൽ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ വേ​ണു​ഗോ​പാ​ല​ൻ നാ​യ​രു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.

Continue Reading

മോദിക്ക് ബദലായി യോഗി; 2019ല്‍ യോഗി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് പ്രചരണം

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരാജയപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് പകരം യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ലഖ്‌നൗവില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സോഷ്യല്‍ മീഡിയയിലും യോഗി അനുകൂല പ്രചരണം ശക്തമാണ്. മോദിയുടെ നേതൃത്വത്തിനെതിരെ സംഘപരിവാര്‍ സംഘടനകളില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത പുറത്തേക്ക് വരുന്നതാണെന്നാണ് സൂചന. സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ പ്രചരണം പുറത്തേക്ക് കൂടി വ്യാപിച്ചതോടെ ബി.ജെ.പി നേതൃത്വം ഇത് ഗൗരവമായി […]

Continue Reading

ദേശീയ സുരക്ഷാ നിയമം; ചൈനയില്‍ ഒരു കനേഡിയന്‍ പൗരന്‍ കൂടി കസ്റ്റഡിയില്‍

ബീജിംഗ്: ദേശീയ സുരക്ഷാ വിഷയം ഉന്നയിച്ച് ചൈനീസ് അധികൃതര്‍ ഒരു കനേഡിയന്‍ പൗരനെ കൂടി കസ്റ്റഡിയിലെടുത്തു. ഇതേവിഷയം ഉന്നയിച്ച് മുന്‍പ് മറ്റൊരു കനേഡിയന്‍ പൗരനെ ചൈന കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളായി. ബിസിനസുകാരനായ മൈക്കിള്‍ സ്പാവോറിനെയാണ് കസ്റ്റഡിയിലെടുത്തതായി ചൈന വ്യാഴാഴ്ച സ്ഥിരീകരിച്ചത്. മുന്‍ നയതന്ത്ര പ്രതിനിധി മൈക്കിള്‍ കോവ്‌റിഗിനെ നേരത്തെ ചൈന പിടികൂടിയിരുന്നു. ചൈനീസ് ടെലികോം ഭീമനായ വാവെയ് എക്‌സിക്യുട്ടീവ് മെങ് വാന്‍ഴൂവിനെ അമേരിക്കയുടെ നിര്‍ദേശപ്രകാരം കാനഡ അറസ്റ്റു ചെയ്തതാണ് ചൈനയെ പ്രകോപിപ്പിച്ചത്. തട്ടിപ്പ് […]

Continue Reading

മധ്യപ്രദേശില്‍ വെല്ലുവിളിയായത് നോട്ട; തോല്‍പ്പിച്ചത് 11 ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ

ഭോപ്പാല്‍: ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറിയ മധ്യപ്രദേശില്‍ ബി.ജെ.പിയ്ക്ക് ശരിക്കും വെല്ലുവിളിയുയര്‍ത്തിയത് ‘നോട്ട’. 11 സീറ്റുകളിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ നോട്ടയ്ക്ക് കിട്ടിയ വോട്ടിനേക്കാള്‍ താഴ്ന്ന ഭൂരിപക്ഷത്തില്‍ തോറ്റത്. ഇതോടെ അധികാരവും പാര്‍ട്ടിക്ക് നഷ്ടമായി. ബി.ജെ.പി 109 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ബി.എസ്.പി, എസ്.പി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ കേവല ഭുരിപക്ഷത്തിനു വേണ്ട 116 സീറ്റ് കോണ്‍ഗ്രസ് മറികടന്നു. നോട്ട തോല്‍പ്പിച്ച 11 സീറ്റുകളിലും വിജയിച്ചതാകട്ടെ കോണ്‍ഗ്രസുമാണ്. ബിയോറ (ഭൂരിപക്ഷം-826, നോട്ട-1,481), ദമോ (ഭൂരിപക്ഷം-798, നോട്ട-1,299), ഗുന്നാര്‍ (ഭൂരിപക്ഷം-1,984,നോട്ട-3,734) ഗ്വാളിയോര്‍ സൗത്ത് […]

Continue Reading

ലോകത്തിലെ ആദ്യ ആമസങ്കേതത്തിന് തിരശ്ശീല വീഴുന്നു

വരണാസി: ലോകത്തിലെ തന്നെ ആദ്യ ആമസങ്കേതത്തിന് തിരശ്ശീല വീഴുന്നു. സങ്കേതത്തെ വന്യജീവി സംരക്ഷണ സങ്കേതത്തിന്റെ പട്ടികയില്‍നിന്ന് നീക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരണാസിയിലാണ് കച്ച്വ ആമസങ്കേതം. ഈ സങ്കേതം കൊണ്ട് വന്യആമകളെ സംരക്ഷിക്കാനുള്ള ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സങ്കേതത്തിന്റെ ഡി.എഫ്.ഒ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചത്. അതനുസരിച്ച് സങ്കേതം രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ സങ്കേതം നിര്‍ത്താനാണ് കേന്ദ്ര വന്യജീവി ഉപദേശക സമിതിയുട തീരുമാനം. സങ്കേതത്തോട് തൊട്ടുകിടക്കുന്ന നഗരമാണ് വരണാസി. അതോടൊപ്പം ഗംഗാനദിയും […]

Continue Reading

രാജസ്ഥാനില്‍ ഗെഹ് ലോട്ട്, മധ്യപ്രദേശിൽ കമൽനാഥ്, ഛത്തിസ്ഗഢിൽ ഭൂപേഷ് ഭാഗൽ

ന്യൂഡൽഹി: കോൺഗ്രസ് മികച്ച വിജയം നേടിയ രാജസ്ഥാനിൽ മുതിർന്ന നേതാവ് അശോക് ഗെഹ് ലോട്ടും മധ്യപ്രദേശിൽ കമൽനാഥും മുഖ്യമന്ത്രിമാരാകുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി വർക്കിങ് കമ്മിറ്റിയംഗം എ.കെ. ആന്‍റണി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, അശോക് ഗെഹ് ലോട്ട്, സചിൻ പൈലറ്റ് എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. രണ്ടു തവണ മുഖ്യമന്ത്രിയായ 67കാരൻ അശോക് ഗെഹ് ലോട്ടിന്‍റെ ഭരണപരിചയത്തിലൂടെ സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ചവെക്കാനാണ് കോൺഗ്രസ് […]

Continue Reading

സഖ്യകക്ഷികളെ പരിഗണിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരും; ബിജെപിക്ക് അകാലിദളിന്‍റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സഖ്യകക്ഷികളെ പരിഗണിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ബിജെപിക്ക് അകാലിദളിന്റെ മുന്നറിയിപ്പ്. സഖ്യകക്ഷികളുമായി നല്ല ബന്ധം പുലര്‍ത്തിയില്ലെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടി 200ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് താന്‍ കരുതുന്നില്ലെന്ന് നരേഷ് ഗുജ്‌റാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നേ കൃത്യമായ സഖ്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ വിജയികളാകും. അതുകൊണ്ട് തന്നെ ശിവസേന അടക്കമുള്ള കക്ഷികളുമായി ബിജെപി നല്ല ബന്ധത്തിലെത്തുന്നതാണ് സഹായകമാകുക. ശിവ്‌സേന […]

Continue Reading