വികസന പദ്ധതികളുമായി ബന്ധപ്പെട്ട് വസ്തുനിഷ്ഠമായ പാരിസ്ഥിതികപഠനം നടത്തണം – കെ.മുരളീധരൻ

തിരുവനന്തപുരം: വികസനപദ്ധതികൾ നടപ്പാക്കുന്നതിന് വസ്തുനിഷ്ഠമായ പരിസ്ഥിതിപഠനം നടത്തണമെന്ന് കെ.മുരളീധരൻ എം.എൽ.എ. ആവശ്യപ്പട്ടു. നവകേരള നിർമിതിയും ഭൂവിനിയോഗ ആസൂത്രണവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

വാഹനങ്ങളിൽ കടത്താൻ ശ്രമിച്ച മൂന്ന്‌ ടൺ റേഷനരി പിടിച്ചെടുത്തു

കുഴിത്തുറ: രണ്ടുവാഹനങ്ങളിലായി കേരളത്തിലേക്കു കടത്താൻ ശ്രമിച്ച മൂന്ന്‌ ടൺ റേഷനരി അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ അരികടത്തിയ ഒരു വാഹനത്തിലെ ഡ്രൈവറെയും പിടികൂടി . നെടുമങ്ങാട് സ്വദേശി സുധി (32യെയാണ് അറസ്റ്റ് ചെയ്തത്. ഫ്ളൈയിങ് സ്‌കോഡ്…

ടെക്‌നോപാർക്ക് ജീവനക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരം കണ്ടെത്തും – ടോമിൻ തച്ചങ്കരി

തിരുവനന്തപുരം : ടെക്‌നോപാർക്ക് ജീവനക്കാർ അനുഭവിക്കുന്ന യാത്രാപ്രശ്നം പരിഹരിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുള്ളതായി കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ തച്ചങ്കരിപറഞ്ഞു . രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ തിരക്കുപരിഹരിക്കാൻ കൂടുതൽ…

രാത്രികാലങ്ങളിൽ ബൈക്കോട്ടമത്സരം പതിവാകുന്നതായി പരാതി

മാറനല്ലൂർ: രാത്രികാലങ്ങളിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബൈക്കോട്ടമത്സരം പതിവാകുന്നു . പത്തുമണിക്കു ശേഷം മാറനല്ലൂർ-കാട്ടാക്കട റോഡിലും ചീനിവിള-അണപ്പാട് റോഡിലുമാണ് അസഹ്യമായ ശബ്ദം പുറപ്പെടുവിച്ച് ബൈക്കുകളുടെ മത്സരയോട്ടം നടക്കുന്നത് .…

അഗസ്ത്യ ചീങ്കണ്ണി പാർക്കിലെ ജീവനക്കാരന് ചീങ്കണ്ണിയുടെ കടിയേറ്റു

കാട്ടാക്കട: നെയ്യാർഡാമിലെ വനംവകുപ്പിന്റെ അഗസ്ത്യ ചീങ്കണ്ണി പാർക്കിൽ ചീങ്കണ്ണിയുടെ ആക്രമണത്തിൽ ജീവനക്കാരനു പരുക്കേറ്റു . ശുചീകരണത്തൊഴിലാളിയായ വിജയന്റെ(42) വലതുകൈയ്ക്കാണ് കടിയേറ്റത് . ചൊവ്വാഴ്ച രാവിലെ പാർക്കിൽ ശുചീകരണം നടത്തുന്നതിനിടെയാണ്…

ഗ്യാസ് ഗോഡൗണിനു സമീപത്തെ കാടിന് തീപിടിച്ചു

വർക്കല: ശ്രീനിവാസപുരത്ത് പാചകവാതക സിലിൻഡർ ഗോഡൗണിനു സമീപത്തെ പുരയിടത്തിലെ കാട്ടിൽ തീപിടുത്തം . വർക്കലയിലെ അഗ്നിരക്ഷാസേനയുടെ പരിശ്രമത്തിൽ തീ ഗോഡൗണിലേക്കു പടരാതെ നിയന്ത്രണ വിധേയമാക്കി. ഇന്നലെ 12.30-ഓടെയാണ് രണ്ടേക്കറോളം വരുന്ന പറമ്പിൽ…

നിർത്തിയിട്ടിരുന്ന ഓട്ടോ കത്തിനശിച്ചു

വർക്കല: രഘുനാഥപുരം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ ഡ്രൈവിങ് സ്‌കൂളിന്റെ ഓട്ടോറിക്ഷ കത്തിനശിച്ചു. സാമൂഹികവിരുദ്ധർ ടയറിന് തീയിട്ടതാണ് ഓട്ടോയിലേക്ക് പടരാനുള്ള കാരണം . ഓട്ടോയുടെ മുകൾഭാഗമാണ് കത്തിനശിച്ചത്.…

ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

തിരുവനന്തപുരം: നഗരസഭ നന്തൻകോട് ഹെൽത്ത് സർക്കിളിൽ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ  പട്ടം, കേശവദാസപുരം, ദേവസ്വം ബോർഡ് എന്നീ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. പട്ടം എൽ.ഐ.സി.ക്കുസമീപം…

പനത്തുറ ഗ്രാമത്തിൽ കിട്ടുന്നത് മാലിന്യം കലർന്ന കുടിവെള്ളം

തിരുവനന്തപുരം: പനത്തുറ ഗ്രാമത്തിൽ കിട്ടുന്ന കുടിവെള്ളത്തിൽ അഴുക്കും പൊടിയും ചത്ത പ്രാണികളുടെയും അവശിഷ്ടങ്ങളും കണ്ടെത്തി . മാലിന്യംകലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് ശാരീരിക പ്രദേശവാസികൾക്ക് അസ്വസ്ഥതയും ഛർദിയും ചൊറിച്ചലും അനുഭവപ്പെട്ടു .…

മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് കരാർ നിയമനം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. അഞ്ച് ഒഴിവുകളുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി.റ്റി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പി.ജി ഉള്ളവരുടെ…