ലാഭവിഹിതം വാഗ്‌ദാനം ചെയ്‌തു 15 കോടി തട്ടി

കുന്നംകുളം: സ്വകാര്യ കോളജ്‌ നടത്തിപ്പിലെ ലാഭവിഹിതം വാഗ്‌ദാനംചെയ്‌തു തൃശൂര്‍ ജില്ലയ്‌ക്കകത്തും പുറത്തുമായി നിരവധി പേരില്‍നിന്നു കോടികള്‍ തട്ടിയെടുത്തെന്ന കേസില്‍ കേച്ചേരി ചിറനെല്ലൂര്‍ ഹവ്വ കോളജ്‌ ചെയര്‍മാനെ പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂര്‍ കറുപ്പംവീട്ടില്‍ ജമാലി(50)നെയാണ്‌ കുന്നംകുളം സി.ഐ: കെ.ജി. സുരേഷ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഒരു വര്‍ഷമായി ഒളിവിലായിരുന്ന ജമാലിനെ ഇന്നലെ പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു വളയംകുളം സ്‌കൂള്‍ പരിസരത്തുനിന്നു കുന്നംകുളം ട്രാഫിക്‌ എസ്‌.ഐ: വി.എസ്‌. സന്തോഷ്‌, എ.എസ്‌.ഐ. വിനു എന്നിവരടങ്ങുന്ന സംഘമാണ്‌ പിടികൂടിയത്‌. ചിറനെല്ലൂര്‍ കേന്ദ്രീകരിച്ചു […]

Continue Reading

അഭിനയിക്കാന്‍ മാത്രമല്ല നല്ല ഭംഗിയായി ഫോട്ടോ എടുക്കാനുമറിയാം മമ്മൂക്കയ്ക്ക്

അഭിനയിക്കാന്‍ മാത്രമല്ല നന്നായി ഫോട്ടോ എടുക്കാനും മമ്മൂക്കയ്ക്കറിയാം. ആസിഫലിയേയും ജയറാമിനെയും മോഡലാക്കി മമ്മൂട്ടി ഫോട്ടോയെടുക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രളയത്തില്‍പ്പെട്ട കേരളത്തെ കരകയറ്റാനായി താരസംഘടനയായ അമ്മ നടത്തുന്ന ഒന്നാണ് നമ്മള്‍ എന്ന പരിപാടിയുടെ റിഹേഴ്‌സലിനിടയിലാണ് മമ്മൂക്ക ക്യാമറാമാനായത്.

Continue Reading

ആറുമാസത്തിനിടെ പിടികൂടിയത് 600 കോടിയുടെ ലഹരിവസ്തുക്കള്‍

കൊച്ചി: കേരളത്തിൽ ആറുമാസത്തിനിടെ പിടികൂടിയത് 600 കോടിയുടെ ലഹരിവസ്തുക്കള്‍. ദിവസം മൂന്നുകോടിയിലേറെ രൂപയുടെ ലഹരിവസ്തുക്കള്‍ എക്‌സൈസ് പിടിക്കുന്നു. പിടികൂടുന്നതിന്റെ എത്രയോ ഇരട്ടി ലഹരി ഇടപാടും ഉപയോഗവും സംസ്ഥാനത്ത് നടക്കുന്നുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. മലേഷ്യയിലേക്ക് കടത്താന്‍ കൊണ്ടുവന്ന 200 കോടിയുടെ എംഡിഎംഎ കൊച്ചിയില്‍ എക്‌സൈസ് പിടികൂടിയിരുന്നു. എന്‍ഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ്) ആക്ട് പ്രകാരമാണ് ഇതില്‍ കേസെടുക്കുന്നത്. നിശ്ചിത അളവില്‍ ലഹരിമരുന്ന് കൈവശംവെച്ചാല്‍ മാത്രമാണ് ഈ നിയമപ്രകാരം കര്‍ശന ശിക്ഷ. അതില്‍ കുറവാണെങ്കില്‍ ജാമ്യത്തിലിറങ്ങാം. […]

Continue Reading

സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

പന്തളം: സിപിഎം പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച് പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറുവരെ പന്തളം നഗരപരിധിയിലാണ് ഹർത്താൽ. തലയ്ക്ക് വെട്ടേറ്റ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ജയപ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിപിഎം ഓഫിസിന് മുന്നിൽ വച്ച് രാത്രി എട്ടുമണിയോടെയാണ് ഓട്ടോറിക്ഷയിൽ എത്തിയ സംഘമാണ് ജയപ്രസാദിനെ ആക്രമിച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ-എസ്ഡിപിഐ സംഘർഷം നടന്നിരുന്നു.

Continue Reading

ചിത്രം കേദാര്‍നാഥ് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ നിരോധിച്ചു

റായ്പൂര്‍: ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ ബോളിവുഡ് ചിത്രം കേദാര്‍നാഥ് നിരോധിച്ചു. ഹിന്ദു മുസ്ലീം പ്രണയം പ്രമേയമായ ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. സുഷാന്ത് സിംഗ് രാജ്പുത്തും സാറാ അലി ഖാനുമാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തിലെ ഭക്തരെ സഹായിക്കുന്ന മുസ്ലീം യുവാവും അവിടെ ദര്‍ശനത്തിന് എത്തുന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. 2015ലെ ഉത്തരാഖണ്ഡ് പ്രളയം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സംസ്ഥാന ടൂറിസം മന്ത്രിയുടെ […]

Continue Reading

രാജ്യാന്തര ചലച്ചിത്രമേള: മൂന്നാം ദിനം 63 ചിത്രങ്ങള്‍

തിരുവനന്തപുരം:ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തില്‍ 63 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ഈമയൗ അടക്കമുള്ള 6 മത്സരചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഗോവയില്‍ നിന്ന് രണ്ട് പുരസ്കാരങ്ങള്‍ കേരളത്തിലെത്തിച്ച സിനിമ, കേരളത്തിലെ സിനിമ പ്രേമികള്‍ നെഞ്ചേറ്റിയ ചിത്രം അങ്ങനെ ഏറെ പ്രത്യേകതകളുമായാണ് ഈ മ യൗ ഐഎഫ്എഫ്കെയില്‍ എത്തുന്നത്. മത്സരവിഭാഗത്തില്‍ മലയാളം ഏറെ പ്രതീക്ഷ വയ്ക്കുന്ന സിനിമയും ഈ മ യൗ തന്നെയാണ്. പ്രണയവും കുറ്റകൃത്യങ്ങളും അന്വേഷണങ്ങളുമായാണ് എല്‍ എയ്ഞ്ചല്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഭൂട്ടാനിലെ ഗ്രാമീണ ജീവിതം പറയുന്ന ദ റെഡ് ഫാലസും […]

Continue Reading

അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇന്ത്യ മികച്ച ലീഡിലേക്ക്;നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 250 കഴിഞ്ഞു. എന്നാല്‍ നാലാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ അഞ്ച വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്ക് ഇപ്പോള്‍ 275 റണ്‍സ് ലീഡായി. 71 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെയും രോഹിത് ശര്‍മ (1)യുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 57 റണ്‍സോടെ അജിന്‍ക്യ രഹാനെയും 10 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റ് […]

Continue Reading

പ്രിയങ്ക ചോപ്രയെ അധിക്ഷേപിച്ച് വെബ്സൈറ്റിൽ ലേഖനം എഴുതിയ മരിയ സ്മിത്ത് മാപ്പു പറഞ്ഞു

മുംബൈ∙ പ്രിയങ്ക ചോപ്ര– നിക്ക് ജൊനാസ് വിവാഹത്തെ വിമർശിച്ച ‘ദ് കട്ട്’ എന്ന യുഎസ് വെബ്സൈറ്റിൽ ലേഖനം എഴുതിയ മരിയ സ്മിത്ത് മാപ്പു പറഞ്ഞു. ബോളിവുഡ് താരം പ്രിയങ്കയെ വംശീയമായി അധിക്ഷേപിക്കുന്ന ലേഖനത്തിനെതിരെ ലോകമെങ്ങുംനിന്നു വിമർശനം ഉയർന്ന സാഹചര്യത്തിലാണു ഇത് . പ്രിയങ്ക മോശം നടിയാണെന്നും ഹോളിവുഡിൽ കൂടുതൽ അവസരം കിട്ടാൻ വേണ്ടി യുഎസ് ഗായകനും നടനുമായ നിക്ക് ജൊനാസിനെ വശീകരിച്ചെന്നുമാണു പ്രധാന അധിക്ഷേപം. ഹോളിവുഡിലെ തന്നെ മിടുക്കി പെൺകുട്ടിയെ ആയിരുന്നു നിക്ക് വിവാഹം ചെയ്യേണ്ടിയിരുന്നതെന്നു പ്രിയങ്കയുടെ […]

Continue Reading

ജമ്മു കശ്മീരിൽ 225 ൽ അധികം ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം

ന്യൂഡൽഹി∙ ഈ വർഷം ജമ്മു കശ്മീരിൽ 225 ൽ അധികം ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. കുറച്ചു മാസങ്ങളായി ഭീകരർക്കൊപ്പം ചേരുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞു വരുന്നു. സർക്കാരും സുരക്ഷാ സേനയും സ്വീകരിക്കുന്ന നടപടികളുടെ ഫലമായാണിത്. ഭീകരരുടെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രദേശവാസികൾ സൈന്യത്തെ അറിയിക്കുന്നുണ്ട്. ഇതൊരു നല്ല ലക്ഷണമാണെന്നും നോർത്തേൺ ആർമി കമാൻഡർ ലഫ്. ജനറൽ‌ രൺബീർ സിങ് വ്യക്തമാക്കി. അക്രമികളുടെ നീക്കങ്ങൾ സൈന്യത്തെ അറിയിക്കുന്നതു പ്രദേശത്ത് ഭീകരതയുടെ പതനമാണു കാണിക്കുന്നത്. ജമ്മു കശ്മീരിൽ […]

Continue Reading

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ;സലായ്ക്ക് ഹാട്രിക്

ലണ്ടൻ; സലായ്ക്ക് ഹാട്രിക്ൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനു വിജയം. ബോൺമതിനെ 4–0നാണ് ചെമ്പട തോല്പിച്ചത്. ബോൺമത് താരം സ്റ്റീവ് കുക്ക് സെൽഫ് ഗോളും സമ്മാനിച്ചു. ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. സീസണിലെ പത്താം ഗോളോടെ സലാ ടോപ് സ്കോറർ പട്ടികയിൽ ആർസനൽ താരം പിയെറി എമെറിക് ഔബെമെയാങ്ങിനൊപ്പം ഒന്നാ മതെത്തി.

Continue Reading