Your Image Description Your Image Description
Your Image Alt Text

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പിന്റെ ഉടമകളിൽ ഒരാളായ സൗരഭ് ചന്ദ്രാകർ ദുബായിൽ പിടിയിൽ. ഇയാൾ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയെന്നും നിലവിൽ വീട്ടുതടങ്കലിലാണെന്നും അധികൃതർ അറിയിച്ചു. സൗരഭിന്റെപേരിൽ ഇ.ഡി. പുതിയ കുറ്റപത്രം സമർപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.

ആപ്പിൻറെ മറ്റൊരു ഉടമയായ രവി ഉപ്പൽ ദുബായിൽ അറസ്റ്റിലായി ആഴ്ചകൾക്കുശേഷമാണ് സൗരഭ് പിടിയിലാകുന്നത്. ഇ.ഡി.യുടെ നിർദേശപ്രകാരം ഇന്റർപോൾ പുറത്തിറക്കിയ റെഡ്നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് രവിയെ പിടികൂടിയത്. രണ്ടുപേരെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉൾപ്പെടെയുള്ള ഇന്ത്യൻ അന്വേഷണ ഏജൻസികൾ നയതന്ത്രമാർഗം രാജ്യത്തെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *