Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: ഉറങ്ങുമ്പോൾ കോൺഗ്രസ് ആയിരുന്നവർ ഉണരുമ്പോൾ ബിജെപിയാകുന്നുവെന്ന് ബിനോയ് വിശ്വം. സിപിഐ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാബറി പള്ളി പൊളിച്ച സ്ഥലത്ത് അമ്പലം പണിത് അതിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയാണ് ബിജെപിയെന്നും ആ ക്ഷണം നിരസിക്കാൻ കോൺ​ഗ്രസിന് കഴിയുന്നില്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു. ഇന്ത്യൻ മതേതര മൂല്യങ്ങളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കി ആ സ്ഥലത്തേക്കാണ് ബി ജെ പി ക്ഷണിക്കുന്നത്. ബിജെപിയുടെ ക്ഷണം തള്ളികളയുന്നുവെന്നും ബിനോയ്വിശ്വം കൂട്ടിച്ചേർത്തു.

അത്തരം ക്ഷണം നിരസിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിഞ്ഞു. എന്നാൽ ആ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *