Your Image Description Your Image Description
Your Image Alt Text

കല്പറ്റ:  രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചത് പ്രതിപക്ഷത്തെ വെട്ടിലാക്കാനാണെന്ന് കോൺ​ഗ്രസ് എംപി കെ മുരളീധരൻ. രാജ്യത്ത് മതേതര ചിന്തകൾ പുലർത്തുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മുരളീധരൻ കൽപറ്റയിൽ പറഞ്ഞു.

പൂജാരികളോ ട്രസ്റ്റികളോ ഉദ്ഘാടനം ചെയ്യേണ്ട ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രിയാണ്.  ശബരിമല യുവതി പ്രതിഷേധം ഉണ്ടായപ്പോഴും മിത്ത് വിവാദം ഉണ്ടായപ്പോഴും കൃത്യമായ നിലപാട് എടുത്തിട്ടുള്ളവരാണ് കോൺഗ്രസ്, അദ്ദേഹം വ്യക്തമാക്കി.

നവകേരള യാത്ര ഒരു കൊമ്പനാനയും ഇരുപത് പിടിയാനകളും നടത്തിയ യാത്രയാണെന്നും അതിനെ നാട്ടുകാർ വരവേറ്റത് കരിങ്കൊടികളുമായാണെന്നും മുരളീധരൻ പരിഹസിച്ചു.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് മുരളീധരൻ രാവിലെ പറഞ്ഞിരുന്നു. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നതിൽ ഇതുവരെ നിലപാട് എടുത്തില്ല. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യം തീരുമാനിക്കും. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *