മ​ണി​ശ​ങ്ക​ർ അ​യ്യ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഹ​നു​മ​ന്ത റാ​വു

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ മ​ണി​ശ​ങ്ക​ർ അ​യ്യ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഹ​നു​മ​ന്ത റാ​വു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​ദ്ദേ​ഹം ക​ത്തെ​ഴു​തി. മ​ണി​ശ​ങ്ക​ർ അ​യ്യ​ർ വി​വാ​ദ​പ്ര​സ്താ​വ​ന​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. അ​ദ്ദേ​ഹ​ത്തെ നി​ല​വി​ൽ പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. തീ​ർ​ച്ച​യാ​യും അ​യ്യ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഹ​നു​മ​ന്ത റാ​വു ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here