Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഫ്യൂച്ചേഴ്സ് & ഓപ്ഷന്‍സ് ട്രേഡിങില്‍ നഷ്ടമുണ്ടാകുന്നതിനുള്ള പ്രാഥമിക കാരണം ആവശ്യമായ അറിവില്ലാത്തതാണെന്ന് 45 ശതമാനം പുതിയ ട്രേഡര്‍മാരും ചൂണ്ടിക്കാട്ടുന്നതായി ഷെയര്‍ഖാന്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു.  വിപണിയുടെ  നീക്കത്തെ കുറിച്ചു തങ്ങള്‍ക്കു തീരുമാനമെടുക്കാനാവുന്നില്ലെന്ന് ഫ്യൂച്ചേഴ്സ് & ഓപ്ഷന്‍സിലെ 32 ശതമാനം പുതിയ ട്രേഡര്‍മാരും ചൂണ്ടിക്കാട്ടുന്നതായും സര്‍വേ വ്യക്തമാക്കുന്നു.

തങ്ങളുടെ നഷ്ടങ്ങള്‍ ആവറേജ് ചെയ്യുന്നതിന് കൂടുതല്‍ വാങ്ങുന്നതാണ് 55 ശതമാനം  ട്രേഡര്‍മാരുടേയും രീതി.  ഫ്യൂച്ചേഴ്സ് & ഓപ്ഷന്‍സ് ട്രേഡിങില്‍ വലിയ ശതമാനം നിക്ഷേപകര്‍ക്കു പണം നഷ്ടമാകുന്നു എന്ന സെബിയുടെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

ഉദാസീനമായതോ ഹ്രസ്വകാല കാഴ്ചപ്പാടോടു കൂടിയതോ ആയ സമീപനം കൈക്കൊള്ളരുതെന്ന്  എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും പുതുതായി ഈ രംഗത്ത് എത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാവും തങ്ങളുടെ പുതിയ കാമ്പെയിനെന്നും ഷെയര്‍ഖാന്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ജീന്‍-ക്രിസ്റ്റോഫ് ഗൗജിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *