ബിജെപി നേതാവ് മകന്‍റെ വിവാഹ വിരുന്ന് പശുത്തൊഴുത്തില്‍ നടത്തി

ന്യൂഡൽഹി : പഞ്ചാബില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ സല്‍ക്കാര വേദി എല്ലാവരെയും അംബരപ്പിച്ചു. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനും മുന്‍ എംപിയുമായ അവിനാഷ് റായ് ഖന്നയുടെ മകന്റെ വിവാഹ സല്‍ക്കാരമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് പശുത്തൊഴുത്തില്‍ വച്ച് നടത്തിയത്.ഫെബ്രുവരി 11നാണ് മകന്‍ പിയുഷിന്റെ വിവാഹ വിരുന്ന് സ്വാമി കൃഷ്ണയുടെ ഗോവിന്ദ് ഗൗതം ഗോശാലയില്‍ വച്ച് നടത്തിയത്. ബന്ധുക്കള്‍ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രമുഖ നേതാക്കളും വിരുന്നിനെത്തിയിരുന്നു. 2200 ഓളം പശുക്കളാണ് വിവാഹ സല്‍ക്കാര വേദിയായ ഗോശാലയില്‍ ഉള്ളത്. പശുത്തൊഴുത്തുകള്‍ക്ക് ചടങ്ങ് പ്രമാണിച്ച് രണ്ട് മാസം മുമ്പ് തന്നെ പുതിയ നിറം നല്‍കിയിരുന്നു . ദുര്‍ഗന്ധം വരാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. പശുക്കളെ സംരക്ഷിക്കുക എന്ന സന്ദേശം ലോകത്തെ മുഴുവന്‍ അറിയിക്കുകയാണ് ഇതുവഴി താന്‍ ലക്ഷ്യമിടുന്നതെന്ന് അവിനാഷ് റായ് ഖന്ന പറഞ്ഞു.
രാജ്യത്തെ സംസ്കാരം ഇതുവഴി തിരിച്ചുവരുമെന്നും വിവാഹങ്ങള്‍ കൂടുതല്‍ ലളിതമായി നടക്കാന്‍ ഇത്തരം രീതികള്‍ കാരണമാകുമെന്നും ഗോശാല ഉടമ സ്വാമി കൃഷ്ണ പ്രതികരിച്ചു. അവിനാഷ് ഖന്നയെ അനുമോദിച്ചും പരിഗസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഗോ സംരക്ഷണം വാക്കുകളില്‍ മാത്രംഒതുക്കുമ്പോള്‍ ഖന്ന അത് പ്രാവര്‍ത്തിക മാക്കിയിരിക്കുന്നുവെന്നാണ് പിന്തുണച്ചുകൊണ്ടെത്തുന്ന പലരുടെയും വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here