Your Image Description Your Image Description
Your Image Alt Text

ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മണിപ്പുരില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് ‘ഭാരത് ന്യായ് യാത്ര’ നടത്താനൊരുങ്ങി കോണ്‍ഗ്രസ്.

മണിപ്പുരിലെ ഇംഫാലില്‍നിന്ന് ജനുവരി 14-ന് തുടങ്ങുന്ന യാത്ര 14 സംസ്ഥാനങ്ങള്‍ പിന്നിട്ട് മാര്‍ച്ച് 20-ന് മുംബൈയിൽ എത്തും. ഇംഫാലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ഘാടനം ചെയ്യും.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും രാമക്ഷേത്ര ഉദ്ഘാടനത്തിന്റെയും പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. രാജ്യത്തെ ജനങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹികവും, രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

യാത്രയില്‍ സ്ത്രീകള്‍, യുവാക്കള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ എന്നിവരുമായി ആശയവിനിമയം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു. മണിപ്പുര്‍, നാഗാലാന്‍ഡ്, അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഢ്‌, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 85 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുക.

Leave a Reply

Your email address will not be published. Required fields are marked *