Your Image Description Your Image Description
Your Image Alt Text

കൊ​ടു​വ​ള്ളി: എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി​യി​ല്‍ യു​വാ​വി​നെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി ക്രൂ​ര​മർദനത്തിന് ഇരയാക്കി റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ അറസ്റ്റിൽ. കി​ഴ​ക്കോ​ത്ത് ആ​വി​ലോ​റ പാ​റ​ക്ക​ൽ അ​ബ്ദു​റ​സാ​ഖ് (51), സ​ക്ക​രി​യ (36), റി​യാ​സ് (29) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​വ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ബ്ദു​റ​സാ​ഖി​നെ ചൊ​വ്വാ​ഴ്ച വീ​ട്ടി​ൽ​നി​ന്നും മ​റ്റു ര​ണ്ടു പേ​രെ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​വി​ലോ​റേ റോ​ഡി​ൽ​നി​ന്നു​മാ​ണ് അറസ്റ്റ് ചെയ്തത്. ഇ​വ​രി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച കാ​റും പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്രതികളെ താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഡി​സം​ബ​ർ 12നാ​യി​രു​ന്നു സം​ഭ​വം. എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി​യി​ല്‍ വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന ചോ​ല​യി​ല്‍ മു​ഹ​മ്മ​ദ് ജ​സീ​മി​നെ ക​ട​യി​ലെ​ത്തി​ സം​ഘം സം​സാ​രി​ക്കാ​ന്‍ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *