നോട്ട് നിരോധനം ആര്‍ എസ് എസിന്‍റെ തീരുമാനം; രാഹുല്‍ഗാന്ധി

ബംഗളൂരു: നോട്ട്​ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്​ പിന്നിൽ ആർ.ബി.​െഎ അല്ല ആർ.എസ്.എസാണെന്ന് രാഹുൽ ഗാന്ധി. കർണാടകയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയാണ്​ സർക്കാറിനെ വിമർശിച്ച്​ രാഹുൽ ഗാന്ധി രംഗത്തെത്തിയത്​. കേന്ദ്രസർക്കാറിനെ നിലവിൽ നയിക്കുന്നത്​ ആർ.എസ്​.എസാണ്​. എല്ലാ മന്ത്രാലയന്ന്‍ ങ്ങളിലും ആർ.എസ്​.എസിന്​ വേണ്ടപ്പെട്ടവരാണ്​ ഉള്ളതെന്നും രാഹുല്‍ ആരോപിച്ചു.

ആർമിയെ പരിഹസിക്കുന്ന പ്രസ്​താവനയാണ്​ മോഹൻ ഭാഗവത്​ നടത്തിയത്​. ഹിന്ദുത്വ വിഷയങ്ങളുയർത്തി കർണാടക തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. കഴിഞ്ഞ നാല്​ ദിവസമായി കർണാടകയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിലാണ്​ രാഹുൽ ഗാന്ധി. ആറ്​ ജില്ലകളിലായി 700 കിലോ മീറ്റർ ദൂരം രാഹുൽ സഞ്ചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here