ഔഷധഗുണങ്ങള്‍ നിറഞ്ഞ മഞ്ഞള്‍

കേരളത്തിന്‍റെ കാലാവസ്ഥയില്‍ എളുപ്പം വളരുന്ന മഞ്ഞളിന്റെ ഔഷധഗുണങ്ങള്‍ നിരവധിയാണ്.ആഹാരം പാകം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ അളവില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത്‌ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് കൂടാതെ ചര്‍മ്മാരോഗ്യത്തിനും,ചര്‍മ്മ സംരക്ഷണത്തിനും ,വിഷജന്തുക്കള്‍ കടിച്ചാലും മഞ്ഞള്‍ ഔഷധമായി ഉപയോഗിക്കാം .പഴുതാരയോ തേളോ കടിച്ചാല്‍ തുളസിനീരില്‍ മഞ്ഞള്‍ അരച്ചു പുരട്ടുക.കറുകനാമ്പ്‌, കടുക്കാത്തോട്‌, പച്ചമഞ്ഞള്‍ ഇവ അരച്ചു പുരട്ടുന്നതും നല്ലതാണ്.പച്ചമഞ്ഞളും മൈലാഞ്ചിയും സമമെടുത്ത്‌ അരച്ച്‌ കുഴിനഖമുള്ള ഭാഗത്ത്‌ പൊതിഞ്ഞു കെട്ടിയാല്‍ കുഴിനഖം മാറും. വളംകടി മാറാന്‍ പച്ചമഞ്ഞളും വെളുത്തുള്ളിയും സമം അരച്ച്‌ രാവിലെയും വൈകിട്ടും പുരട്ടുക. പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചിടുന്നതും നല്ലതാണ്‌. മുഖ സൗന്ദര്യത്തിന് ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച്‌ പുരട്ടുകയോ അവ ഇട്ട്‌ വെന്ത വെള്ളത്തില്‍ ചെറുചൂടില്‍ കുളിക്കുകയോ ചെയ്യുന്നതു നല്ലതാണ് ‌. രാത്രി കിടക്കുന്നതിനു മുമ്പ്‌ പച്ച മഞ്ഞള്‍ അരച്ചു മുഖത്തു പുരട്ടുക. രാവിലെ കഴുകിക്കളയുക. മുഖചര്‍മത്തിനു തിളക്കവും മൃദുത്തവും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here