Your Image Description Your Image Description
Your Image Alt Text

ബരിമല :  ശബരിമല സന്നിധാനവും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. മണ്ഡലകാല പൂജകള്‍ കഴിഞ്ഞ് നട അടച്ചതോടുകൂടിപതിനെട്ടാംപടിയും സന്നിധാനവും വെള്ളം ഒഴിച്ച്‌ വൃത്തിയാക്കി.

മരാമത്ത് വകുപ്പും കേരള അഗ്നിരക്ഷാസേനയും ശബരിമല വിശുദ്ധി സേനയും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

1500 ല്‍ പരം ജീവനക്കാരാണ് പമ്ബ മുതല്‍ സന്നിധാനം വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജൈവ അജൈവ മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ചാണ് ട്രാക്ടറില്‍ നീക്കം ചെയ്തത്.

മണ്ഡലപൂജകള്‍ കഴിഞ്ഞു നടയടച്ചതിനു ശേഷമുള്ള ആദ്യ ദിവസമായ വ്യാഴാഴ്ച്ച (28) സന്നിധാനം, പതിനെട്ടാം പടി, മാളികപ്പുറം, വാവര്നട, മഹാകാണിക്ക, അരവണ കൗണ്ടര്‍ പരിസരം, നടപ്പന്തല്‍, ക്യൂ കോംപ്ലക്സ് എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സന്നിധാനവും പതിനെട്ടാം പടിയും പരിസരവും വെള്ളം ഉപയോഗിച്ച്‌ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ വൃത്തിയാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *