Your Image Description Your Image Description
Your Image Alt Text

ജി.​സി.​സി റെ​യി​ൽ പ​ദ്ധ​തി ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. അ​ഞ്ചു​വ​ർ​ഷ​ത്തി​ന​കം പാ​ത പൂ​ർ​ത്തി​യാ​ക്കി ട്രെ​യി​ന്‍ ഓ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.പ​ദ്ധ​തി ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും 2028 ഓ​ടെ ട്രെ​യി​ന്‍ സ​ര്‍വീ​സ് ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും കു​വൈ​ത്ത് റോ​ഡ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് ദാ​വി അ​റി​യി​ച്ചു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നാം ഘ​ട്ട ന​ട​പ​ടി​ക​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്.

വി​ദ​ഗ്ധ സ​മി​തി ടെ​ക്നി​ക്ക​ൽ ബി​ഡ് പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി ഉ​ട​ന്‍ ക​രാ​ര്‍ ഉ​റ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ തെ​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് കു​വൈ​ത്ത് സി​റ്റി വ​രെ​യാ​ണ് റെ​യി​ല്‍പാ​ത നി​ർ​മി​ക്കു​ക. കു​വൈ​ത്തും സൗ​ദി​യും ത​മ്മി​ലു​ള്ള റെ​യി​ൽ​വേ സാ​ധ്യ​ത പ​ഠ​ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ മാ​സം അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധ​മാ​യ സാ​മ്പ​ത്തി​ക-​സാ​ങ്കേ​തി​ക പ​ഠ​ന​ത്തി​നു​ള്ള ക​രാ​റി​ല്‍ സൗ​ദി അ​ധി​കൃ​ത​രും കു​വൈ​ത്ത് പൊ​തു​മ​രാ​മ​ത്ത് അ​ണ്ട​ർ​സെ​ക്ര​ട്ട​റി​യും ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *