Your Image Description Your Image Description
Your Image Alt Text

കുവൈത്തിൽ വാ​ഹ​ന രേ​ഖ​ക​ൾ പു​തു​ക്ക​ൽ, ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റം എ​ന്നീ സേ​വ​ന​ങ്ങ​ൾ ജ​നു​വ​രി മു​ത​ൽ ഡി​ജി​റ്റ​ലാ​കും. ജ​നു​വ​രി ര​ണ്ടു മു​ത​ൽ വാ​ഹ​ന പു​തു​ക്ക​ൽ സേ​വ​ന​വും, ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ വാ​ഹ​ന കൈ​മാ​റ്റ സേ​വ​ന​വും ഡി​ജി​റ്റ​ലാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ‘സ​ഹ​ൽ’ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് സേ​വ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ലി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് സേ​വ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ള്‍ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. ഇ​തു​വ​ഴി പ്ര​ക്രി​യ ല​ളി​ത​വും സു​ഗ​മ​മാ​യി മാ​റും. ഇ​തു സം​ബ​ന്ധ​മാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി യൂ​നി​റ്റി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ് നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു. ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ എ​ക്സി​ക്യൂ​ട്ടി​വ് റെ​ഗു​ലേ​ഷ​നി​ലെ 81/1976 റെ​സ​ലൂ​ഷ​ൻ അ​നു​സ​രി​ച്ചാ​ണ് ഓ​ൺ​ലൈ​ൻ സേ​വ​നം ആ​രം​ഭി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *