മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടി കൊന്നു:കണ്ണൂരിൽ ഇന്ന് ഹർത്താൽ

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടി കൊന്നു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെയാണ് വെട്ടി കൊലപ്പെടുത്തിയത്.മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് സംഭവം. തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു അക്രമം. ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ പരിക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരിക്കുകയായിരുന്നു. ബോംബ് റോഡിൽ വീണു പൊട്ടി. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായ ശുഹൈബ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോൾ നടന്ന അക്രമമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.നാല് പേര്‍ക്കു കൂടി അക്രമത്തില്‍ വെട്ടേറ്റിറ്റുണ്ട്. സിപിഎമ്മാണ് അക്രമത്തിന് പുറകില്‍ എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കണ്ണൂരില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു അക്രമം. ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ പരിക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. ബോംബ് റോഡിൽ വീണു പൊട്ടി.
കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായ ശുഹൈബ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോൾ നടന്ന അക്രമമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here