തമിഴ്നാട് നിയമസഭയിൽ ജയലളിതയുടെ ചിത്രം: പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ ഛായ​​​ ചിത്രം വയ്ക്കുന്നതിൽ എതിർപ്പുമായി പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ രം​​​ഗ​​​ത്ത്. അ​​​ന​​​ധി​​​കൃ​​​ത പ​​​ണ​​​മി​​​ട​​​പാ​​​ടു​​​കേ​​​സി​​​ൽ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച വ്യ​​​ക്തി​​​യു​​​ടെ ചി​​​ത്രം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ തൂ​​​ക്കു​​​ന്ന​​​ത് അ​​​നു​​​ചി​​​ത​​​മാ​​​ണെ​​​ന്നും ഡി​​​എം​​​കെ നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ സ്റ്റാ​​​ലി​​​ൻ അ​​​റി​​​യി​​​ച്ചു.
സി​​​പി​​​എം, പ​​​ട്ടാ​​​ണി​​​മ​​​ക്ക​​​ൾ ക​​​ക്ഷി എ​​​ന്നീ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളും ഡി​​​എം​​​കെ​​​യു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു പി​​​ന്തു​​​ണ​ അ​​​റി​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ഴി​​​മ​​​തി കേ​​​സി​​​ൽ‌ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച ആ​​​ളെ ഈ ​​​വി​​​ധം മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​ത് തെ​​​റ്റാ​​​യ കീഴ്വഴക്കങ്ങൾ സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ജി. ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ കോ​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും പി​​​എം​​​കെ എം​​​പി അ​​​ന്‌​​​പു​​​മ​​​ണി രാം ​​​ദാ​​​സ് പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, മ​​​റ്റൊ​​​രു പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​യാ​​​യ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നു പി​​​ന്തു​​​ണ​​​യ​​​റി​​​യി​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ജ​​​യ​​​ല​​​ളി​​​ത സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കി​​​യ ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​നം വി​​സ്​​​മ​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ സു​​​ന്ദ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here