Your Image Description Your Image Description
Your Image Alt Text

ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ ആണ് കത്രിക കുടുങ്ങിയത്. പൊലീസ് കുറ്റപത്രം നൽകിയത് കുന്ദമംഗലം കോടതിയിലാണ്.

750 പേജുള്ള കുറ്റപത്രത്തിൽ 2 നഴ്സുമാരും 2 ഡോക്ടറർമാരും പ്രതികളെന്ന് പറയുന്നു. 60 സാക്ഷികളാണ് കേസിൽ ഉള്ളത്. അന്വേഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതെന്ന് വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി.

അന്വേഷണത്തിൽ നിർണ്ണായക തെളിവായത് 2017 ൽ നടത്തിയ എംആർഐ സ്കാനിങ് ആണ്. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയത്. കുറ്റപത്രത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും വീഴ്ച സംഭവിച്ചെന്നും ചൂണ്ടിക്കാണിക്കുന്നു. രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും എസിപി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *